തന്റെ അമ്മയുടെ പേര് സുശീല ചരക് എന്നും പിതാവിന്റെ പേര് സലിം ഖാന്‍ എന്നുമാണെന്നും ഓര്‍മ്മപ്പെടുത്തി സല്‍മാന്‍ ഖാന്‍

രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്ന അസഹിഷ്ണുതയെക്കുറിച്ചും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നതിനെക്കുറിച്ചുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ചുട്ടമറുപടി നല്‍കി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. എന്റെ അമ്മ സുശീല ചരക്, അച്ഛന്‍ സലീം ഖാന്‍ എന്നായിരുന്നു താരത്തിന്റെ മറുപടി. രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നെന്ന ഷാരൂഖിന്റെ പ്രസ്താവനക്കെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് സല്‍മാന്‍ ഖാനോട് മാധ്യമങ്ങള്‍ അഭിപ്രായമാരാഞ്ഞത്.
സല്‍മാന്‍ ഖാനും സോനം കപൂറും ഒന്നിച്ചഭിനയിക്കുന്ന പ്രേം രത്ത്ന്‍ ധാന്‍ പായോ എന്ന ചിത്രത്തിലെ പാട്ടുകളുടെ പ്രകാശന ചടങ്ങിനിടെയായിരുന്നു സംഭവം. രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇത് അത്തരമൊരു പ്രതികരണത്തിന് ചേര്‍ന്ന വേദിയല്ലെന്നും ഇവിടെ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്നുമായിരുന്നു താരത്തിന്റെ ആദ്യപ്രതികരണം.
തുടര്‍ന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ തന്റെ അമ്മയുടെ പേര് സുശീല ചരക് എന്നും പിതാവിന്റെ പേര് സലിം ഖാന്‍ എന്നുമാണെന്നും ഇപ്പോള്‍ ഇത്രമാത്രമെ പറയാനുള്ളൂവെന്നുമാണ് സല്‍മാന്‍ ഖാന്‍ പ്രതികരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha