മദ്യലഹരിയില്‍ കപില്‍ ശര്‍മ്മ അപമര്യാദയായി പെരുമാറിയെന്ന് മറാത്തി നടി

കോമഡി നൈറ്റ്‌സ് വിത്ത് കപിലിന്റെ അവതാരകനും നടനുമായ കപില്‍ ശര്‍മ്മ മറാത്തി നടി ദീപാലി സയ്യദിനോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. ഇന്റര്‍നാഷണല്‍ മറാത്തി ഫിലിം ഫെസ്റ്റിവലിനു ശേഷം നടന്ന പരിപാടിക്കിടെ കപില്‍ ശര്‍മ്മ അപമര്യാദയായി പെരുമാറിയതെന്നാണ് പരാതി. പരിപാടിയില്‍ പങ്കെടുത്ത പല സ്!ത്രീകളുമായും കപില്‍ ശര്‍മ്മ അടുത്തിടപഴകാന്‍ ശ്രമിച്ചുവെന്നും ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.
കപില്‍ ശര്‍മ്മ അപമര്യാദയായി പെരുമാറിയെന്ന് ദീപാലി സയ്യദ് ഒരു ന്യൂസ് പോര്‍ട്ടലിനോട് പറഞ്ഞു. കപില്‍ എനിക്കൊപ്പം നൃത്തം ചെയ്യാന്‍ ശ്രമിച്ചു. പക്ഷേ എനിക്കതില്‍ താല്‍പര്യമുണ്ടായിരുന്നില്ല. ഞാന്‍ അകന്നുമാറുകയായിരുന്നു. എനിക്ക് കപിലിനെ അറിയില്ല. അറിയുന്നവരുമായി നൃത്തം ചെയ്യാനാണ് താന്‍ താല്‍പര്യപ്പെട്ടതെന്നും ദീപാലി സയ്യദ് പറഞ്ഞു. കജോളിന്റെ സഹോദരിയോടും കപില്‍ അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചുവെന്നും പരാതിയുണ്ട്. എന്നാല്‍ സംഭവം ഗൂഢാലോചനയാണെന്നാണ് കപില്‍ ശര്‍മ്മ ട്വീറ്റ് ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha