ക്യാന്‍സറിനപ്പുറവും ജീവിതമുണ്ട്: മനീഷ കൊയ്‌രാള

പേടിക്കാതെ ധൈര്യമായി ക്യാന്‍സറിനെ നേരിടൂ. തീര്‍ച്ചയായും അതിജീവിക്കാം. ഞാന്‍ ഗ്യാരന്റി.
ക്യാന്‍സറിനപ്പുറവും ഒരു ജീവിതമുണ്ടെന്നു നടി മനീഷ കൊയ്‌രാള. ക്യാന്‍സറെന്നാല്‍ മരണമല്ല. ക്യാന്‍സറിനെ അതിജീവിച്ച വ്യക്തിയെന്ന വിശേഷണത്തില്‍നിന്നു പുറത്തു കടക്കുന്നതിനെക്കുറിച്ചാണു ഇപ്പോള്‍ ചിന്തിക്കുന്നത്.
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം \'ഇടവപ്പാതി\'യുമായി ബന്ധപ്പെട്ടു നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മനീഷ. സിനിമകളിലും മറ്റും മരണത്തിനു തുല്യമായാണു ക്യാന്‍സറിനെ ചിത്രീകരിക്കുന്നത്. ഇതു ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തും. അതിജീവിക്കാന്‍ കഴിയുന്ന രോഗമാണു ക്യാന്‍സറെന്നു തിരിച്ചറിയണം. ക്യാന്‍സറിനെതിരായ ബോധവല്‍ക്കരണ പരിപാടികളിലും സജീവമാണ് ഇപ്പോള്‍. ഡല്‍ഹിയില്‍ നടക്കുന്ന സാഹിത്യ സമ്മേളനത്തില്‍ ഇതേക്കുറിച്ച് ഒരു പുസ്തകം പുറത്തിറക്കുന്നുണ്ട്.
ഇന്ത്യയൊട്ടാകെ അസഹിഷ്ണുതയാണെന്നു പറയുന്നതു ശരിയല്ല. ചിലയിടങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകും. പ്രതിഷേധത്തിന്റെ പേരില്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നതിനെക്കുറിച്ചു വ്യക്തമായി അറിയില്ലെന്നും അവര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha