നടന്‍ സതീന്ദര്‍ കുമാര്‍ ഖോസ്ല അന്തരിച്ചു..... ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരിക്കവേയാണ് അന്ത്യം

നടന്‍ സതീന്ദര്‍ കുമാര്‍ ഖോസ്ല അന്തരിച്ചു. ബീര്‍ബല്‍ എന്ന പേരില്‍ അറിയപ്പെടുന്ന സതീന്ദര്‍ കുമാര്‍ ഖോസ്ല ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ വൈകുന്നേരമാണ്് മരിച്ചത്.
സതീന്ദര്‍ കുമാര്‍ ഖോസ്ലയുടെ സുഹൃത്ത് ജുഗ്‌നു മരണം സ്ഥിരീകരിച്ചു. സതീന്ദര്‍ കുമാര്‍ ഖോസ്ലയുടെ മരണത്തില്‍ സിനിമാ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി. പല ഭാഷകളിലായി 500ല്‍പ്പരം സിനിമകളില്‍ സതീന്ദര്‍ കുമാര്‍ ഖോസ്ല അഭിനയിച്ചിട്ടുണ്ട്.
ഹിന്ദിക്ക് പുറമേ പഞ്ചാബി, ഭോജ്പുരി, മറാത്തി തുടങ്ങിയ ഭാഷകളിലായിരുന്നു അഭിനയിച്ചിരുന്നത്. കോമഡി താരം എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. 1975ലെ ഹിറ്റ് ചിത്രമായ ഷോലെയിലെ അഭിനയത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ആസ്വാദകരുടെ ഇടയില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
തടവുപുള്ളിയായിട്ടായിരുന്നു ഷോലെയില്‍ അഭിനയിച്ചത്. അമീര്‍ ഗരീബ്, അനുരോദ്ധ് തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ഉപ്കര്‍, റൊട്ടി കപ്ഡ ഔര്‍ മകാന്‍, ക്രാന്തി, നസീബ്, യാരാന, ഹം ഹേ രാഹി പ്യാര്‍ കേ, അഞ്ജാം എന്നീ ചിത്രങ്ങളിലും അദ്ദേഹം ഹ്രസ്വ വേഷങ്ങളിട്ടിട്ടുണ്ട്.
"
https://www.facebook.com/Malayalivartha