ഒ കെ കണ്‍മണി ഹിന്ദിയിലേക്ക്

മണിരത്‌നത്തിന്റെ സൂപ്പര്‍ഹിറ്റ് തമിഴ്ചിത്രം ഒ കാതല്‍ കണ്‍മണി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. നിത്യമേനോനും ദുല്‍ഖര്‍ സല്‍മാനും തകര്‍ത്താടിയ പ്രണയചിത്രം കോളിവുഡില്‍ ഇരുതാരങ്ങള്‍ക്കും നിറയെ ആരാധകരെയും സൃഷ്ടിച്ചു. ഒരിടവേളയ്ക്കുശേഷം തന്റെ \'കൈയൊപ്പു\'ള്ള ചിത്രത്തിലേക്കുള്ള മണിരത്‌നത്തിന്റെ മടക്കംകൂടിയായിരുന്നു ഒ കാതല്‍ കണ്‍മണി. റീമേക്ക് ചിത്രത്തിന് പേരിട്ടിട്ടില്ല. ആദിത്യ റോയ് കപൂറാണ് നായകന്‍. ശ്രദ്ധ കപൂര്‍ നായികയും. ഷാദ് അലിയാണ് സംവിധായകന്‍. ചിത്രം കരണ്‍ ജോഹര്‍ നിര്‍മിക്കും. കരണ്‍തന്നെയാണ് ചിത്രവിശേഷം ട്വീറ്റ് ചെയ്തത്. സംഗീതസംവിധായകനായി എ ആര്‍ റഹ്മാനും ഗാനരചയിതാവായി ഗുല്‍സാറുമുണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha