ദില്‍വാലെയുടെ വ്യാജപതിപ്പ് : സഹയാത്രികനോട് തട്ടിക്കയറി ക്രിതി സനോന്‍

താന്‍ അഭിനയിച്ച സിനിമയുടെ വ്യാജ പതിപ്പ് ആസ്വദിച്ച സഹയാത്രികനോട് തട്ടിക്കയറി ബോളിവുഡ് നടി ക്രിതി സനോന്‍. വിമാനയാത്രക്കിടെ ദില്‍വാലെയുടെ വ്യാജപതിപ്പ് ഫോണില്‍ ആസ്വദിച്ച സഹയാത്രികനോടാണ് ക്രിതി പൊട്ടിത്തെറിച്ചത്. മുംബൈയില്‍ നിന്ന് ഡല്‍ഹിക്കുപോകുകയായിരുന്നു നടി. സമീപമിരുന്ന യാത്രക്കാരന്‍ സിനിമയുടെ വ്യാജ പതിപ്പ് ഫോണില്‍ ആസ്വദിച്ചപ്പോഴാണ് ക്രിതി ഇടപെട്ടത്.
വ്യാജപതിപ്പ് കാണുന്നത് കുറ്റകരമല്ലെയെന്ന ചോദ്യത്തിന് ഇത്തരത്തില്‍ സിനിമ ആസ്വദിക്കുന്നതാണ് ഇഷ്ടമെന്ന് ഇയാള്‍ പറഞ്ഞു. ഇതോടെ സഹയാത്രക്കാരന്‍ ദില്‍വാലെ കാണുന്നതിന്റെ ചിത്രങ്ങള്‍ സഹിതം ക്രിതി ട്വീറ്റ് ചെയ്ത് മാലോകരെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha