അമിതാഭ് ബച്ചനു സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനു സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. അദ്ദേഹത്തിന്റെ വാരിയെല്ലിനാണു പരിക്കേറ്റത്. കോല്‍ക്കത്തയില്‍ TE3N എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സുജൈ ഘോഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റില്‍ നിന്നും 73 കാരനായ അമിതാബ് മുംബൈയില്‍ തിരിച്ചെത്തി.
പരിശോധനയില്‍ വാരിയെല്ലിനു ചെറിയ പൊട്ടല്‍ കണ്‌ടെത്തിയതായും ഉടന്‍തന്നെ പരിക്ക് ഭേദമാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഞായറാഴ്ച കോല്‍ക്കത്തയിലെത്തി സിനിമയുടെ ഭാഗമാകുമെന്നും ബിഗ് ബി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha