ബോളിവുഡ് താരം രാജേഷ് വിവേക് അന്തരിച്ചു

പ്രമുഖ ബോളിവുഡ്-ടെലിവിഷന്‍ താരം രാജേഷ് വിവേക് (66) അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ഹൈദരാബാദിലായിരുന്നു അന്ത്യം. ദക്ഷിണേന്ത്യന്‍ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് രാജേഷ് ഹൈദരാബാദിലെത്തിയത്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അന്ത്യം.
1978ല്‍ ശ്യാം ബനെഗലിന്റെ ജുനൂന്‍ എന്ന ചിത്രത്തിലുടെയാണ് അഭിനയ രംഗത്തേയ്‌ക്കെത്തിയത്. ലഗാന്‍, സ്വദേശ്, വീരാണ,ജോഷില, ബണ്ഡി ഓര്‍ ബാബ്‌ലി, ഭൂത് അങ്കിള്‍, വാട്ട് ഈസ് യുവര്‍ രാശീ, അഗ്‌നിപത്, സണ്‍ ഓഫ് സര്‍ദാര്‍ തുടങ്ങിയ ചിത്രങ്ങളിലും മഹാഭാരതം, ഭാരത് ഏക് ഖോജ്, അഘോരി തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha