സണ്ണി ലിയോണിന് പിന്തുണയുമായി ആമിര്‍ ഖാന്‍

സണ്ണിക്കൊപ്പം അഭിനയിക്കാന്‍ തനിക്ക് സന്തോഷമാണെന്നും സണ്ണിയുടെ ഭൂതകാലം ഇക്കാര്യത്തില്‍ ഒരു പ്രശ്‌നമല്ലെന്നും ആമിര്‍ ട്വിറ്ററില്‍ കുറിച്ചു. ഒരു ടി.വി ഇന്റര്‍വ്യൂവില്‍ വ്യക്തിഹത്യ ചെയ്യുന്ന ചോദ്യങ്ങള്‍ സണ്ണി ലിയോണ്‍ നേരിട്ട സംഭവം ഏറെ ചര്‍ച്ചയായതിന് പിന്നാലെയാണ് താരത്തിന് പിന്തുണയുമായി ആമിര്‍ രംഗത്തെത്തിയത്.
ഒരു ടി.വി ഇന്റര്‍വ്യൂവില്‍ ആമിറിനൊപ്പം അഭിനയിക്കുന്നതിലെ ആഗ്രഹം സണ്ണി ലിയോണ്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തന്റെയൊപ്പം അഭിനയിക്കുന്നതില്‍ ആമിര്‍ ഇഷ്ടപ്പെടുമോ എന്നതിലെ സംശയവും സണ്ണി ലിയോണ്‍ പങ്കുവച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആമിറിന്റെ പ്രതികരണം.
ആമിര്‍ നല്‍കിയ പിന്തുണയ്ക്ക് ട്വിറ്ററിലൂടെ സണ്ണി ലിയോണ്‍ നന്ദിയറിയിക്കുകയും ചെയ്തു. ഈ ലോകം മുഴുവന്‍ തനിക്ക് പിന്തുണ നല്‍കുന്നതിന് സമമാണ് ആമിറിന്റെ പ്രതികരണമെന്നും സണ്ണി ട്വിറ്ററില്‍ കുറിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha