Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കങ്കണയുടെ സഹോദരി രംഗോലിക്കയച്ച ഹൃത്വികിന്റെ സന്ദേശങ്ങളും പുറത്ത്

23 APRIL 2016 03:32 AM IST
മലയാളി വാര്‍ത്ത.

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

കങ്കണയും ഹൃത്വികും തമ്മിലുള്ള ഇമെയില്‍ ഇ മെയില്‍ വിവാദം വിട്ട ഒഴിയുന്നില്ല. കങ്കണയ്ക്ക് പണി കിട്ടിയതിനു പിന്നാലെയാണ് ഹൃത്വികിന്റെ ഇ മെയില്‍ സത്യങ്ങളും പരസ്യമായത്. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് ഹൃത്വിക് കങ്കണയുടെ സഹോദരി രംഗോലിയ്ക്ക് അയച്ച മെസേജുകളാണ് പുറത്ത വന്നിരിക്കുന്നത്. ഹൃത്വിക് കങ്കണയുമായുള്ള ബന്ധത്തെക്കുറിച്ച് എതിര്‍ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്.
ഇനി കങ്കണ ഹൃത്വിക് പ്രശ്‌നം ഉടനെന്നും അവസാനിക്കിന്ന ലക്ഷണമൊട്ട് കാണുന്നുമില്ല. നേരത്തെ കങ്കണയും ഹൃത്വികും മാത്രമാണ് ചിത്രത്തിലുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ നടിയുടെ സഹോദരി രംഗോലിയും കൂടിയെത്തിയിട്ടുണ്ട്.
കങ്കണ ഹൃതിക്കിന് അയക്കേണ്ട മെയില്‍ അബദ്ധത്തില്‍ അയച്ചത് സഹോദരി രംഗോലിയ്ക്കാണ്. അങ്ങനെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് രംഗോലിയും അറിയുന്നത്. തന്റെ സഹോദരി അതിരുവിട്ട വിഡിയോയും ചിത്രങ്ങളും ഹൃതിക്കിന് അയച്ചിട്ടുണ്ടെന്നറിഞ്ഞതോടെ രംഗോലി വലിയ വിഷമത്തോടെ അതിനു മറുപടിയും നല്‍കുന്നുണ്ട്. ഒറ്റപ്പെടുത്തുന്നതില്‍ കങ്കണ ഏറെ ദുഃഖിതയാണെന്നാണ് രംഗോലി പറയുന്നത്. മാത്രമല്ല കങ്കണയുടെ അക്കൗണ്ട് ഹൃത്വിക് ഹാക്ക് ചെയ്തുവെന്നും രംഗോലി ആരോപിക്കുന്നു. താനങ്ങനെ ചെയ്തിട്ടില്ലെന്നും അത്തരത്തിലൊരു മെയില്‍ ഐഡി തനിക്കില്ലെന്നും ഹൃത്വിക് രംഗോലിയോട് പറയുന്നുണ്ട്. ഇത് വായിച്ചിട്ട് രംഗോലി ക്ഷമാപണം നടത്തി തിരിച്ച് മെയില്‍ അയച്ചിട്ടുമുണ്ട്. ഈ മെയിലുകളാണ് പുറത്തായത്.
സത്യത്തില്‍ കങ്കണ ഹൃതിക്കിന് അയച്ച മെയില്‍ ശരി തന്നെയാണോ? അതോ മറ്റാരുടെയെങ്കിലും മെയില്‍ ഐഡിയിലേക്കാണോ കങ്കണ അയച്ചിരിക്കുന്നത്. തുടങ്ങിയ ചോദ്യങ്ങളാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.
കങ്കണയുടെ ഇ മെയില്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നടിയുടെ അഭിഭാഷകന്‍ വ്യക്തമാക്കുന്നുണ്ട്. ഇവര്‍ക്കിടയില്‍ നിന്ന് ഇ മെയില്‍ അയച്ച് മറ്റാരെങ്കിലും കളിക്കുന്നതാണോ അതോ കങ്കണയെ മനഃപൂര്‍വ്വം കുടുക്കുവാന്‍ വേണ്ടി ഹൃത്വിക് തന്നെ അത്തരത്തിലൊരു മെയില്‍ ഐഡി ഉണ്ടാക്കിയതാണോ എന്ന് കാത്തിരുന്നു കാണാം...
ആറു മാസ കാലയളവിനിടയില്‍ കങ്കണ ഹൃത്വികിന് അയച്ച 3000 ഇ മെയിലുകളില്‍ സ്വന്തം നഗ്‌നചിത്രം പോലും ഉണ്ടായിരുന്നതായിട്ടാണ് വിവരം. ഒരു ദിവസം ആറ് മിനിറ്റില്‍ ഒരെണ്ണം എന്ന ക്രമത്തില്‍ പോലും കങ്കണ ഹൃത്വികിന് മെയില്‍ അയയ്ക്കുകയുണ്ടായി. നമ്മള്‍ ഒരുമിച്ച ശേഷം നിങ്ങള്‍ക്കായി കാത്തിരിക്കുന്നത് ഇതാണ് എന്ന കുറിപ്പോടെയായിരുന്നു നഗ്‌നചിത്രം അയച്ചത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ആദ്യം ചെയ്യുന്നത് ഗൂഗിളില്‍ നിങ്ങളുടെ വിവരങ്ങള്‍ തിരയുകയാണ്. നിങ്ങളുടെ പുതിയ ചിത്രമോ, അഭിമുഖമോ വാര്‍ത്തയോ കണ്ടെത്താനാകുമോ എന്ന് പരിശോധിച്ചാണ് ദിവസം തുടങ്ങുന്നത്. എന്നെങ്കിലും ഇത് ഒഴിവാക്കി പകരം നിങ്ങളെ വിളിച്ചുണര്‍ത്തിക്കൊണ്ടോ നിങ്ങള്‍ സംസാരം കേട്ടുകൊണ്ടോ ദിവസം ആരംഭിക്കാമെന്ന് കരുതുന്നതായി 2014 ഒക്‌ടോബര്‍ 4 ന് അയച്ച മെയിലില്‍ കാണുന്നു.
എനിക്ക് നിങ്ങള്‍ക്കൊപ്പം കുറച്ചു കാലമെങ്കിലും ജീവിക്കണം. നിങ്ങളുമായി പ്രണയിക്കാന്‍ തുടങ്ങിയ ശേഷം നിങ്ങളുടെ ചിത്രങ്ങളോ നെറ്റിലെ വാര്‍ത്തകളോട അതുപോലെയുള്ള കാര്യങ്ങളോ സഹിക്കാന്‍ കഴിയുന്നില്ല. ഇതെല്ലാം തന്നെ ആശങ്കപ്പെടുത്തുന്നു. ഇതെല്ലാം നമ്മുടെ ബന്ധത്തെ മോശമായി ബാധിക്കുമോ എന്ന് സംശയിക്കുന്നതായും 2014 ആഗസ്റ്റ് 28 ന് അയച്ച മെയിലില്‍ പറയുന്നു.
അതുപോലെ തന്നെ 3000 മെയിലുകള്‍ കങ്കണയില്‍ നിന്നും സ്വീകരിച്ച ഹൃത്വിക് തിരിച്ച് ഒരു മെയില്‍ പോലും അയച്ചിട്ടില്ലെന്നും ഏഴ് വര്‍ഷത്തിനിടയില്‍ വെറും നാലു ഫോണ്‍ കോളുകള്‍ മാത്രമാണ് ഹൃത്വിക് കങ്കണയെ വിളിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു.
എന്തിരുന്നാലും കങ്കണയുമായി ഒരു ബന്ധവുമില്ലെന്ന ഹൃത്വികിന്റെ നിലപാട് ചോദ്യംചെയ്യപ്പെടുകയാണ്. ഭാര്യ സൂസന്നയുമായി വേര്‍പിരിഞ്ഞതിനു ശേഷം കങ്കണയുമായി ഹൃത്വിക് പ്രണയത്തിലായെന്നും പാരിസില്‍ വച്ച് അത് കങ്കണയോട് തുറന്നു പറഞ്ഞുവെന്നും മോതിരം കൈമാറിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (7 minutes ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (16 minutes ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (22 minutes ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (33 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (1 hour ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (1 hour ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (1 hour ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (2 hours ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (2 hours ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (2 hours ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends