കങ്കണയെ പ്രേമിക്കുന്നത് മരണത്തിന് തുല്യം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍കാമുകന്‍

ഹൃതിക്-കങ്കണ പ്രണയവും ഈ മെയില്‍ വിവാദവുമെല്ലാം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. കങ്കണയുടെ മന്‍ കാമുകനാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ജീവിത തകര്‍ത്ത് ഈ പ്രണയമെന്ന തരത്തിലാണ് മുന്‍ കാമുകന്റെ വെളിപ്പെടുത്തല്‍. കങ്കണയുമായി ഒരു ബന്ധമുണ്ടാക്കുകയെന്നാല്‍ അത് മരണത്തിന് തുല്യമാണ്. എന്റെ അനുഭവം അതാണ്. കങ്കണയുടെ തല്ല് നിരവധി പ്രാവശ്യം കൊള്ളേണ്ടി വന്നിട്ടുണ്ട്. അപ്രതീക്ഷിതമായി ഭ്രാന്തമായി ദേഷ്യപ്പെടും. ചില സമയം അപാരമായ സ്‌നേഹം കാണിക്കും തൊട്ടടുത്ത നിമിഷം ജീവിതത്തില്‍ താനരുമല്ലെന്ന മട്ടില്‍ പെരുമാറുകയും ചെയ്യും. പറയുന്നത് ബോളിവുഡ് സുന്ദരി കങ്കണ റണൗത്തിന്റെ മുന്‍കാമുകന്‍ അധ്യായന്‍ സുമന്‍. ഹൃതിക്-കങ്കണ വിവാദം ഓരോഘട്ടത്തിലും പുതിയ പുതിയ ട്വിസ്റ്റുകളിലേക്ക് വഴുതി വീഴുമ്പോളാണ് നടിയ്ക്ക് കനത്ത അടിയുമായി സുമനെത്തിയത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അധ്യായന്റെ വെളിപ്പെടുത്തല്‍. ഇതിനിടയില്‍ കങ്കണക്കൊപ്പമുള്ള ഹൃതിക്കിന്റെ ഫോട്ടോസ് വ്യാജമെന്ന് ഹൃതിക്കിന്റെ മുന്‍ ഭാര്യ സൂസെയ്ന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.. വിഷയത്തില്‍ താന്‍ ഹൃത്വികിനെ പിന്തുണയ്ക്കുന്നതായും സൂസെയ്ന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് സൂസെയ്ന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. കങ്കണയുമായി ചേര്‍ന്നു നില്‍ക്കുന്ന ഹൃത്വികിന്റെ ചിത്രങ്ങള്‍ ഫോട്ടോഷോപ്പില്‍ ചെയ്തതാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
അധ്യായന്റെ വാക്കുകള്‍ കേള്‍ക്കാം
റാസ് 2വിന്റെ സമയത്താണ് ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാകുന്നത്. പല നിമിഷങ്ങളിലും പെട്ടന്ന് പ്രകോപിതയാകുന്ന കങ്കണയുടെ സ്വഭാവം എന്നെ അലട്ടിയിരുന്നു. അത് കാര്യമാക്കിയതുമില്ല. എന്നാല്‍ ഒരു രാത്രി മറക്കാനേ കഴിയില്ല. ബോളിവുഡിലെ ഒരു നടന്റെ വീട്ടില്‍ പാര്‍ട്ടിയ്ക്ക് പോയിരുന്നു കങ്കണ. വിളിക്കാത്ത പാര്‍ട്ടി ആയതിനാല്‍ ആ രാത്രി മുഴുവന്‍ ഞാന്‍ പുറത്തുവന്നു. പാര്‍ട്ടി കഴിഞ്ഞെത്തിയ കങ്കണ ആകെ വിഷമത്തിലായിരുന്നു. തന്നെ ഒരു നടന്‍ കയറിപ്പിടിച്ചെന്നും അയാളെ മര്‍ദ്ദിക്കണമെന്നും പറഞ്ഞു, എന്നാല്‍ മറ്റൊരാളുടെ വീട്ടില്‍ ചെന്ന് വഴക്കുണ്ടാക്കുന്നതില്‍ താല്‍പര്യമില്ലാത്തതിനാല്‍ കങ്കണയെ തിരിച്ച് വീട്ടില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍ കങ്കണ എന്നെ തല്ലുകയായിരുന്നു. മാത്രമല്ല പരസ്യമായി അസഭ്യം പറയുകയും ചെയ്തു. കങ്കണയെ തിരിച്ച് വീട്ടില്‍ കൊണ്ടുവിട്ട നേരം കൈയിലിരുന്ന കൂര്‍ത്ത സാധനമെടുത്ത് എനിക്ക് നേരെ എറിഞ്ഞു. എന്റെ ദേഷ്യം തീര്‍ക്കാന്‍ കൈയിലിരുന്ന ഫോണ്‍ വലിച്ചെടുത്ത് എറിഞ്ഞ് പൊട്ടിച്ചു. ശാരീരികമായ ആക്രമണത്തിന്റെ തുടക്കമായിരുന്നു ഇത്. സ്വഭാവത്തെ കുറിച്ച് എന്തെങ്കിലും പറയുകയാണെങ്കില്‍ അത് തന്റെ കരിയറിന്റെ വളര്‍ച്ചയിലുള്ള അസൂയകൊണ്ടാണെന്ന് പറഞ്ഞ് ദേഷ്യപ്പെടുമായിരുന്നു.
അടുത്ത ദിവസം റാസ് 2വിന്റെ പ്രചാരണത്തിനായി കങ്കണയും ഞാനും മാധ്യമങ്ങളെ കാണാന്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ അതിന് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് കങ്കണ പറഞ്ഞു. ഞാന്‍ നിര്‍ബന്ധിച്ചെങ്കിലും ദേഷ്യത്തോടെ വീണ്ടും എന്റെ മുഖത്ത് തല്ലുകയായിരുന്നു. ഒരു കുഞ്ഞിനെപ്പോലെ ഞാന്‍ അവിടെ നിന്ന് കരഞ്ഞു. കൈറ്റിന്റെ ഷൂട്ടിങ് സമയത്താണ് ഹൃതികിനോടും ഭാര്യയോടും കങ്കണ കൂട്ടാകുന്നത്. അതിനു ശേഷം കങ്കണ 5070 മെയിലുകളെങ്കിലും അദ്ദേഹത്തിന് അയച്ചിട്ടുണ്ട്. എന്നാല്‍ കങ്കണയുടെ മെയില്‍ ഇന്‍ബോക്‌സില്‍ ഒരു മെസേജ് പോലുമില്ലായിരുന്നു. പുതിയ ഫോണ്‍ വാങ്ങിയപ്പോള്‍ പഴയതിലുണ്ടായിരുന്ന ചിപ്പ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തന്നപ്പോഴായിരുന്നു ഇത് കണ്ടത്. എന്താണീ മെയിലുകളിലെന്ന് ചോദിക്കുമ്പോള്‍ അദ്ദേഹം എനിക്കൊപ്പം അഭിനയിച്ച നടനല്ലേ അക്കാര്യങ്ങളാണ് സംസാരിച്ചതെന്ന് മറുപടി പറഞ്ഞു. കങ്കണ അദ്ദേഹത്തെ നോട്ടമിട്ടിരുന്നുവെന്ന് അന്നേ എനിക്ക് മനസിലായി. കൈറ്റിന്റെ ഷൂട്ടിങിനായി ലാസ് വേഗാസില്‍ പോയപ്പോഴേ ഇത് തുടങ്ങിയിരുന്നു. പക്ഷേ ഹൃത്വിക് എപ്പോഴും മാന്യമായ ഒരു അകലം പാലിച്ചേ ഇരുവരുമൊന്നു കൂടുന്ന ഇടങ്ങളില്‍ നിന്നിരുന്നുള്ളൂവെന്നതിന് ഞാന്‍ സാക്ഷിയാണ്. അദ്ദേഹത്തില്‍ നിന്ന് അത്തരത്തിലുള്ള ഒരു പെരുമാറ്റവും കങ്കണയോടുണ്ടായിരുന്നില്ല.
മന്ത്രവാദത്തിലും ജ്യോതിഷത്തിലുമൊന്നും വിശ്വസിക്കുന്നില്ല. പക്ഷേ ഒരിടയ്ക്ക് എനിക്കെതിരെ മന്ത്രവാദം പോലും കങ്കണ ചെയ്തുവെന്നാണ് എന്റെ ജ്യോതിഷി പറഞ്ഞത്. കങ്കണ നിരവധി പ്രാവശ്യം എന്റെ പിതാവിനെ അസഭ്യം പറഞ്ഞിട്ടുണ്ട്. എന്റെ കരിയറിലെയും ജീവിതത്തിലെയും മനോഹരമായ അഞ്ച് വര്‍ഷങ്ങളാണ് കങ്കണ കാരണം നഷ്ടപ്പെട്ടത്. കങ്കണയുമായുള്ള അടുപ്പം കാരണം നിരവധി നല്ല സൗഹൃദങ്ങള്‍ എനിക്ക് നഷ്ടമായി. ഒരു കാര്യം ഉറപ്പിച്ചു പറയാം, ഇതുപോലൊരു വ്യക്തിത്വത്തെ ഞാന്‍ മുന്‍പൊരിക്കലും കണ്ടിട്ടില്ല. ഹൃത്വികിന്റെ വേദന എനിക്ക് മനസിലാകുന്നുണ്ട്. അധ്യായന്‍ പറഞ്ഞു. താന്‍ ആഗ്രഹിക്കുന്ന കാര്യം നേടാന്‍ ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്തയാളാണ് കങ്കണയെന്നും, നടി ആസ്‌പെര്‍ജന്‍ സിന്‍ഡ്രോമിന് അടിമയാണെന്നും നേരത്തെ ഹൃതിക്കും പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha