കത്രീനയും ദീപികയും വീണ്ടും വഴക്ക് തുടങ്ങി, ഇനിയും അവസാനിക്കാത്ത വഴക്കിന്റെ കാരണം കേട്ടാല്‍ ചിരിവരും

കത്രീന കൈഫും ദീപിക പദുകോണും ബോളിവുഡിലെ പ്രിയപ്പെട്ട നടികളാണ്. ഇരുവരും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവരുമാണ്. എന്നാല്‍ ഇവരുടെ ഇടയില്‍ നടക്കുന്ന വഴക്കിന് ഇനിയും അവസാനമായിട്ടില്ല. ചിലപ്പോള്‍ സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മറ്റ് ചിലപ്പോള്‍ പ്രൊഫഷണല്‍ ജീവിതത്തിനും ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും വിലങ്ങു തടിയായി നില്‍ക്കുന്നതാണ് പ്രശ്‌നങ്ങള്‍ അവസാനിക്കാത്തതിന് കാരണം. ഇപ്പോള്‍ കത്രീനയുടെ ഇന്‍സ്റ്റാഗ്രാമിലെ അരങ്ങേറ്റം ദീപികയെ അസ്വസ്തയാക്കിയെന്നാണ് വാര്‍ത്തകള്‍.
കഴിഞ്ഞ ദിവസമാണ് കത്രീന തന്റെ ഇന്‍സ്റ്റഗ്രാമിലെ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഇത് ദീപികയെയും ടീമാംഗങ്ങളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.
ദീപിക കത്രീനയുമായി സ്‌പോട്ട് ലൈറ്റില്‍ നടത്തിയ സംഭാഷണത്തില്‍ മുഷിയുകയായിരുന്നു. കത്രീന ഇന്‍സ്റ്റാഗ്രാമില്‍ അരങ്ങേറ്റം നടത്തിയ ദിവസം തന്നെയാണ് 'റബ്ത' എന്ന സിനിമയിലെ ടൈറ്റില്‍ ഗാനരംഗവും റിലീസ് ചെയ്തത്. എന്നാല്‍ കത്രീനയുടെ വാര്‍ത്തയില്‍ അവ മുങ്ങി പോയിരുന്നു.
ദീപികക്ക് കത്രീന അറിഞ്ഞു കൊണ്ട് കൊടുത്ത പണിയാണോ എന്ന സംശയമാണ് എല്ലാവര്‍ക്കും. അല്ലെങ്കില്‍ അതേ ദിവസം തന്നെ ഇന്‍സ്റ്റാഗ്രാമില്‍ അരങ്ങേറ്റത്തിനായി തെരഞ്ഞെടുക്കുകയില്ലെന്നാണ് പാപ്പരാസികള്‍ പറയുന്നത്.ഇതുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ ബോളിവുഡിലെ പ്രണയജോഡികളായ ആലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ദീപികയെക്കാളും പ്രധാന്യം നല്‍കുന്നത് കത്രീനക്കാണെന്നാണ്. ഇരുവരും 'റബ്ത'യിലെ ദീപികയുടെ ഗാനരംഗത്തിന് കമന്റുകളൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ കത്രീനയുടെ ഇന്‍സ്റ്റാഗ്രാമിലേക്കുള്ള പ്രവേശനത്തിനെ സ്വീകരിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha