Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

തനിക്ക് നേരിട്ട മോശം അനുഭവം വെളിപ്പെടുത്തി നടി...

30 APRIL 2017 02:48 PM IST
മലയാളി വാര്‍ത്ത

തങ്ങള്‍ക്ക് സിനിമയ്ക്ക് അകത്തും പുറത്തുമായി നേരിട്ട പീഡനത്തെക്കുറിച്ച് അടുത്തിടെ ചില സെലിബ്രിറ്റികള്‍ വെളിപ്പെടുത്തിയിരുന്നു. ഏറ്റവുമൊടുവില്‍ മലയാളത്തിന്റെ പ്രിയനായിക പാര്‍വതിയാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്. ഇപ്പോള്‍ ബോളിവുഡിലെ ഹോട്ട് നായികയെന്നു വിലയിരുത്തപ്പെടുന്ന സ്വര ഭാസ്‌കറാണ് തനിക്ക് നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ചു തുറന്നുപറഞ്ഞത്.

സല്‍മാന്‍ ഖാന്‍ നായകനായ പ്രേം രത്തന്‍ ധന്‍ പായോ എന്ന സിനിമയില്‍ സുപ്രധാന റോളില്‍ സ്വര അഭിനയിച്ചിരുന്നു. ഈ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു പോകവെ വിമാനത്താവളത്തില്‍ വച്ചു തനിക്കു ദുരനുഭവം നേരിട്ടതായി സ്വര പറഞ്ഞു. സിനിമയുടെ പ്രൊമോഷന് സല്‍മാനോടൊപ്പമെത്തുമ്പോള്‍
തന്നെ ഒരാള്‍ കടന്നുപിടിച്ചതായി നടി വെളിപ്പെടുത്തി.

ഈ സംഭവത്തിനു മുമ്പും തനിക്കു സമൂഹത്തില്‍ നിന്നു മോശം അനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്നു സ്വര പറഞ്ഞു. ഒരിക്കല്‍ മുംബൈയിലേക്ക് ട്രെയിനില്‍ വരവെ തനിക്കുണ്ടായ ദുരനുഭവവും നടി വിവരിച്ചു. അന്ന് കൈവശമുണ്ടായിരുന്ന കുട കൊണ്ട് അയാളെ അടിച്ചതായും സ്വര പറഞ്ഞു. ഫസ്റ്റ് ക്ലാസ് അപ്പാര്‍ട്ട്മെന്റിലാണ് അന്നു ഞാന്‍ യാത്ര ചെയ്തിരുന്നത്. ഒരു ചെക്ക് നേരിട്ടുവാങ്ങാന്‍ മുംബൈയിലേക്കു വരികയായിരുന്നു ഞാന്‍. ഉച്ചസമയം, കംപാര്‍ട്ട്മെന്റില്‍ അപ്പോള്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് ലഹരിയടിച്ച ഒരാള്‍ കംപാര്‍ട്ട്മെന്റിലേക്കു കയറിയത്..

അയാള്‍ തന്റെ സ്വകാര്യഭാഗം എനിക്കു നേരെ പ്രദര്‍ശിപ്പിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആ ദൃശ്യം എന്നെ ശരിക്കും ഞെട്ടിച്ചു. എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമാവാന്‍ കുറച്ച് സെക്കന്റുകള്‍ വേണ്ടിവന്നു. പെട്ടെന്ന് ബോധം വീണ്ടെടുത്ത ഞാന്‍ കൈവശമുണ്ടായിരുന്ന കുട കൊണ്ട് അയാളെ അടിച്ചു. തുടര്‍ന്ന് അയാളുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിക്കുകയും ചെയ്തു. കാരണം ട്രെയിന്‍ നിര്‍ത്തിയാല്‍ ഉടന്‍ അയാള്‍ രക്ഷപ്പെടുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പിടിവിടാതിരിക്കാന്‍ കഴിഞ്ഞാല്‍ അയാളെ പോലീസിനെ ഏല്‍പ്പിക്കാന്‍ സാധിക്കുമെന്നു തനിക്കുറപ്പുണ്ടായിരുന്നുവെന്നും സ്വര പറഞ്ഞു.

തന്നെ പോലീസിലേല്‍പ്പിക്കുമെന്ന് വ്യക്തമായതു കൊണ്ടാവാം ട്രെയിന്‍ അല്‍പ്പം വേഗം കുറഞ്ഞപ്പോള്‍ തന്റെ കൈ തട്ടി മാറ്റി അയാള്‍ കംപാര്‍ട്ട്മെന്റില്‍ നിന്നു പുറത്തേക്കു ചാടുകയായിരുന്നുവെന്ന് നടി വെളിപ്പെടുത്തി. ദില്ലിയില്‍ വച്ചും മറ്റു ചിലയിടങ്ങളില്‍ വച്ചും തനിക്ക് ഇത്തരം മോശം അനുഭവങ്ങള്‍ നേരിട്ടിട്ടുള്ളതായി സ്വര പറഞ്ഞു. എന്നാല്‍ എല്ലാ തവണയും ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. ദില്ലിയില്‍ വച്ച് മോശമായി പെരുമാറിയ ആളെ ഞാന്‍ തല്ലിയിട്ടുണ്ട്. ചെന്നൈയില്‍ വച്ചും ഒരിക്കല്‍ അതുപോലൊരു സംഭവമുണ്ടായെന്നും സ്വര വ്യക്തമാക്കി. ചിലരെ താന്‍ ഓടിച്ച് പിടികൂടാന്‍ ശ്രമിച്ചിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (2 minutes ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (12 minutes ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (38 minutes ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (49 minutes ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (55 minutes ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (1 hour ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (1 hour ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (1 hour ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (2 hours ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (2 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (2 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (2 hours ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (3 hours ago)

Malayali Vartha Recommends