Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിൽസണിനെ ജീവിതത്തിൽ ഒരിക്കലും താൻ നഷ്ടപ്പെടുത്തിലെന്ന് തീരുമാനിച്ചത് വിജയ് ബാബുവുമായുള്ള ഇഷ്യു വന്നതിന് ശേഷം - സാന്ദ്ര തോമസ്

16 MAY 2023 03:32 PM IST
മലയാളി വാര്‍ത്ത

നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട് . 'തങ്കക്കൊലുസ്' എന്ന് വിളിക്കുന്ന ഉമ്മിണിത്തങ്ക, ഉമ്മുകുല്‍സു എന്ന ഇരട്ടക്കുട്ടികളുടെ അമ്മയാണ് സാന്‍ഡ്ര തോമസ്. ലേഡി പ്രൊഡ്യൂസർമാരെ കുറിച്ച് ഓർക്കുമ്പോൾ പ്രേക്ഷകരുടെ മനസിൽ ആദ്യം വരുന്ന പേരും സാന്ദ്രയുടേത് തന്നെ. സക്കറിയയുടെ ഗര്‍ഭിണികള്‍, ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍, ആട് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവ് ആണ് സാന്ദ്ര. മക്കൾ സ്കൂളിൽ പോയി തുടങ്ങിയതോടെ അവരുടെ പ്രൈവസി മാനിച്ചും മക്കൾക്ക് സാധാരണ ജീവിതം സമ്മാനിക്കുന്നതിന് വേണ്ടിയും സോഷ്യൽമീഡിയയിൽ മക്കളുടെ വിശേഷങ്ങൾ പങ്കുവെക്കുന്നത് സാന്ദ്ര അവസാനിപ്പിച്ചു.

സാന്ദ്ര മക്കളെ വളർത്തുന്ന രീതിയും മറ്റും പലപ്പോഴും ചർച്ചകൾക്കും പ്രശംസകൾക്കും വഴി വെച്ചിരുന്നു. ഫ്രൈഡെ ഫിലിം ഹൗസിന്റെ സ്ഥാപകരിൽ ഒരാളാണ് സാന്ദ്ര തോമസ്. ആമേൻ, സക്കറിയയുടെ ഗർഭിണികൾ, ആട് ഒരു ഭീകരജീവി തുടങ്ങിയ ചിത്രങ്ങളിൽ സാന്ദ്ര അഭിനയിക്കുകയും ചെയ്തു. വിൽസൺ ജോൺ തോമസാണ് സാന്ദ്രയുടെ ഭർത്താവ്. സാന്ദ്രയുടേയും വിൽസണിന്റേയും വിവാഹ ജീവിതം ആറ് വർഷം പിന്നിട്ടിരിക്കുകയാണ്. എന്നാൽ ഇരുവരും തങ്ങൾ എങ്ങനെയാണ് കണ്ടുമുട്ടിയതെന്നോ വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നോ വെളിപ്പെടുത്തിയിട്ടില്ല.

ഇപ്പോഴിത ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കല്യാണത്തിൽ ഭർത്താവ് വിൽസണിനൊപ്പം അതിഥിയായി വന്ന് വിശേഷങ്ങളും വിവാഹ ദിവസത്തെ ഓർമകളും പങ്കുവെച്ചിരിക്കുകയാണ് സാന്ദ്ര തോമസ്. സാന്ദ്രയെ വിവാഹം ചെയ്യും മുമ്പ് വിൽസണിന് ബിസി‌നസായിരുന്നു. ഇപ്പോൾ സാന്ദ്രയ്ക്കൊപ്പം സിനിമാ മേഖലയിലേക്ക് ഇറങ്ങിയിരിക്കുകയാണ് വിൽസൺ. താൻ ത്രില്ലർ സിനിമകളോട് താൽപര്യമില്ലാത്ത വ്യക്തിയാണെന്നും എന്നാൽ ഭർത്താവ് നേരെ തിരിച്ചാണെന്നുമാണ് സാന്ദ്ര തോമസ് പറയുന്നത്. രാത്രിയാകുമ്പോൾ വെടിയും പുകയുമാണ്. ഞാൻ ഒമ്പത് മണിക്ക് ഉറങ്ങും. ത്രില്ലർ സിനിമകളാണ് വിൽസൺ കൂടുതലായും കാണുന്നത്. ഉറങ്ങുമ്പോൾ ഈ ശബ്ദങ്ങളാണല്ലോ കേൾക്കുന്നത്.

അതുകൊണ്ട് എഴുന്നേൽക്കുമ്പോഴും ആ ഒരു ഹാങ്ഓവർ ഉണ്ടാകും. വിവാഹത്തോട് താൽപര്യമില്ലാത്ത സമയത്താണ് വിൽസണിന്റെ ആലോചന വന്നത്. എനിക്ക് ഒരാൾക്കൊപ്പം അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ പറ്റുമോ ഇല്ലയോയെന്ന ചിന്ത കാരണം വിവാഹം നീട്ടികൊണ്ടുപോവുകയായിരുന്നു. പക്ഷെ പപ്പ എന്റെ വിവാഹം നടത്തണമെന്ന തീരുമാനത്തിൽ തന്നെയായിരുന്നു.

സാന്ദ്ര പറഞ്ഞു. സാന്ദ്രയുടെ ആലോചന വന്നപ്പോൾ സിനിമയിൽ നിന്നുള്ള ആളായതുകൊണ്ട് ആദ്യം വേണ്ടെന്ന് വെച്ചിരുന്നുവെന്നും വിൽസൺ വെളിപ്പെടുത്തി. ആദ്യമായി കാണാൻ ചെന്നപ്പോൾ‌ ഫോട്ടോയിൽ കണ്ടതിൽ നിന്നും വളരെ അധികം വ്യത്യാസമുള്ള വിൽസണിനേയാണ് താൻ കണ്ടതെന്നും സാന്ദ്ര പറയുന്നു. കുടവയറുണ്ടായിരുന്നുവെന്നും സാന്ദ്ര പറഞ്ഞു. നിർത്താതെ സംസാരിക്കുന്നത് കണ്ടപ്പോൾ പതിയെ ഇഷ്ടപ്പെട്ട് തുടങ്ങുകയായിരുന്നുവെന്നും സാന്ദ്ര പറയുന്നു.

വിൽസണിനെ ജീവിതത്തിൽ ഒരിക്കലും താൻ നഷ്ടപ്പെടുത്തിലെന്ന് തീരുമാനിച്ചത് വിജയ് ബാബുവുമായുള്ള ഇഷ്യുവന്ന ശേഷമാണെന്നും സാന്ദ്ര പറയുന്നു. വിജയിയുടെ ഇഷ്യുവന്നപ്പോൾ വിൽസൺ ഞെട്ടിച്ചു. ആ പ്രശ്നം അദ്ദേഹം ഹാൻഡിൽ ചെയ്ത രീതി കണ്ട് എനിക്ക് റെസ്പെക്ട് തോന്നി. ഒരു ശക്തിക്കും എന്നെ തകർക്കാൻ പറ്റാത്ത രീതിയിൽ എന്നെ പ്രൊട്ടക്ട് ചെയ്തു വിൽസൺ സാന്ദ്ര കൂട്ടിച്ചേർത്തു.

കല്യാണത്തിന് വന്നപ്പോൾ വിജയ് ബാബു തന്ന സമ്മാനം റൂബിയുടെ ബ്രേസ് ലെറ്റായിരുന്നുവെന്നും സാന്ദ്ര വെളിപ്പെടുത്തി. അന്ന് താൻ ധരിച്ച കല്യാണ സാരിയുടെ വില അയ്യായിരം രൂപയായിരുന്നുവെന്നും ഇന്നാണ് ആ കല്യാണം നടന്നിരുന്നതെങ്കിൽ രജിസ്റ്റർ മാരേജിൽ ഒതുക്കിയേനെയെന്നും സാന്ദ്ര പറഞ്ഞു. വിളിക്കാത്തവർ വരെ തന്റെ കല്യാണത്തിന് വന്നിരുന്നുവെന്നും പക്ഷെ പേര് വെളിപ്പെടുത്താൻ താൽപര്യമില്ലെന്നും സാന്ദ്ര പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ...  (16 minutes ago)

ഗണേശ പ്രീതി നേടാന്‍ ഏറ്റവും പുണ്യ ദിവസം...  (44 minutes ago)

മിന്നല്‍ പ്രളയം... രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ഇറങ്ങി....  (1 hour ago)

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (1 hour ago)

കേന്ദ്ര സര്‍ക്കാരിന് വിശദമായ ഒരു ചോദ്യാവലി സമര്‍പ്പിച്ച് തമിഴ്‌നാട്  (6 hours ago)

ട്രംപ് വിളിച്ചിട്ടും ഫോണെടുക്കാതെ പ്രധാനമന്ത്രി മോദി  (6 hours ago)

ആര് എന്തു പറഞ്ഞാലും തനിക്കൊരു പ്രശ്‌നവും ഇല്ലെന്ന് ആര്യ  (7 hours ago)

പയ്യന്നൂരില്‍ ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പൂജപ്പുര ജയില്‍ കഫ്ത്തീരിയയിലെ മോഷണ കേസില്‍ പിടിയിലായത് മുന്‍ തടവുകാരന്‍  (7 hours ago)

രാഹുലിന്റെ സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് കെ മുരളീധരന്‍  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പരാതികളില്‍ കേസെടുക്കണോ എന്ന ആശയകുഴപ്പത്തില്‍ പൊലീസ്  (7 hours ago)

വിവാഹമോചന കേസിലെ യുവതിയ്ക്ക് നേരെ ചേംബറില്‍ ലൈംഗികാതിക്രമം  (7 hours ago)

താമരശ്ശേരി ചുരത്തില്‍ ഒന്‍പതാം വളവില്‍ മണ്ണിടിച്ചില്‍  (8 hours ago)

മെഡിക്കല്‍ കോളേജുകളില്‍ ശുചീകരണത്തിന് ഇന്‍ഹൗസ് പരിശീലനം നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

ഓപ്പറേഷന്‍ ലൈഫ്: 7 ജില്ലകളില്‍ മിന്നല്‍ പരിശോധന; 4513 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടി  (11 hours ago)

Malayali Vartha Recommends