ഹോളിവുഡ് നടി കാരി ഫിഷര്‍ അന്തരിച്ചു

സ്റ്റാര്‍ വാര്‍സ് പരമ്പര ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഹോളിവുഡ് നടി കാരി ഫിഷര്‍ അന്തരിച്ചു. ലൊസഞ്ചല്‍സിലായിരുന്നു അന്ത്യം. അറുപതുകാരിയായ കാരി ഫിഷറിന് ലണ്ടനില്‍ നിന്ന് യു.എസിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം.
സ്റ്റാര്‍വാര്‍ പരമ്പര ചിത്രങ്ങളിലെ പ്രിന്‍സസ് ലിയ എന്ന കാഥാപാത്രം ലോകശ്രദ്ധനേടി. തന്റെ കഥാപാത്രത്തിന്റെ പേരിലെഴുതിയ ജീവിത സ്മരണകള്‍ അടുത്തിടെ പ്രസിദ്ധീകരിച്ചു. പുസ്തകത്തിന്റെ പ്രചാരണത്തിനായുള്ള യാത്രയ്ക്കിടെയാണ് ഹൃദയാഘാതമുണ്ടായത്.
https://www.facebook.com/Malayalivartha