21-ാം നിലയില്‍ നിന്ന് താഴേക്ക്... ജാക്കി ചാന്റെ 'ഹു ആം ഐ'യിലെ ഈ രംഗം ലോകത്തെ ഏറ്റവും അപകടം പിടിച്ച ചിത്രീകരണം

ജാക്കി ചാന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഹു ആം ഐ'യിലെ ആക്ഷന്‍ രംഗം ലോകത്തെ ഏറ്റവും അപകടം പിടിച്ച ചിത്രീകരണമായി തിരഞ്ഞെടുത്തു. ഒരു പ്രമുഖ സിനിമാ ഫോറം നടത്തിയ വോട്ടെടുപ്പിലാണ് ഈ സിനിമയില്‍ ജാക്കി ചാന്‍ അഭിനയിച്ച ആക്ഷന്‍ രംഗം ഏറ്റവും അപകടം പിടിച്ച രംഗമായി കണ്ടെത്തിയത്. 1998ല്‍ റിലീസായ ചിത്രത്തില്‍ ജാക്കി ചാന്‍ 21-ാം നിലയില്‍ നിന്ന് ചരിഞ്ഞ ഒരു കെട്ടിടത്തിലൂടെ ഊര്‍ന്നിറങ്ങുന്നതാണ് രംഗം. റോട്ടര്‍ഡാമിലെ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് അദ്ദേഹം താഴേക്ക് ഊര്‍ന്നിറങ്ങുന്നത്.
കരിയറില്‍ ഡ്യൂപ്പുകളെയും കമ്പ്യൂട്ടര്‍ ട്രിക്കുകളെയും പരമാവധി ഉപയോഗിക്കാതിരുന്ന ജാക്കി ചാന്‍ ഈ രംഗത്തിനു വേണ്ടിയും സ്വയം മുന്നിട്ടിറങ്ങുകയായിരുന്നു. മുകളില്‍ നിന്നു താഴേക്ക് ചാടാന്‍ മനസിനെ പാകപ്പെടുത്താന്‍ അദ്ദേഹത്തിന് രണ്ടാഴ്ച വേണ്ടി വന്നതായും അണിയറ പ്രവര്‍ത്തകരെ ഉദ്ധരിച്ച് ഫോറം റിപ്പോര്‍ട്ട് ചെയ്യുന്നു.
യാതൊരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കാതെയാണ് അദ്ദേഹം ഈ രംഗം അഭിനയിച്ചതെന്നാണ് അണിയറക്കാരുടെ അവകാശവാദം. താഴേക്ക് പോകുന്നതിനിടെ ഒന്നു രണ്ടു തവണ നേരേ കാലില്‍ നില്‍ക്കാനും അദ്ദേഹം ശ്രമിക്കുന്നതും കാണാം.
https://www.facebook.com/Malayalivartha