കാണികള്‍ ബോധംകെട്ട് വീണു, രക്തവും മാംസവും നിറഞ്ഞ 'റോ' ട്രെയിലര്‍; പ്രായപൂര്‍ത്തിയായവര്‍ മാത്രം കാണുക

പേടിപ്പെടുത്തുന്ന ഒട്ടേറെ ചിത്രങ്ങള്‍ ഇത്രയും കാലയളവിനുള്ളില്‍ ഹോളിവുഡിലുള്‍പ്പെടെ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ പേടിച്ച് ബോധം കെടുക എന്നത് അന്വര്‍ത്ഥമാക്കുന്ന ഹോളിവുഡ് സിനിമയാണ് 'റോ' എന്നാണു പറയുന്നത്. ലോക സിനിമാ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു ചിത്രം അപൂര്‍വ്വമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രക്തവും മാംസവും നിറഞ്ഞ ചിത്രം കഴിഞ്ഞ വര്‍ഷം ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ കാണികള്‍ ബോധംകെട്ട് വീണത് വാര്‍ത്തയായിരുന്നു. കാന്‍ ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടിയ ചിത്രത്തിന്റെ റെഡ് ബാന്‍ഡ് ട്രെയിലര്‍ പുറത്തിറങ്ങിക്കഴിഞ്ഞു.
കാന്‍ ഫെസ്റ്റിവലില്‍ ഫിപ്രസി പുരസ്‌കാരം നേടിയ ചിത്രമാണ് റോ. ജൂലിയ ഡുക്കോണു സംവിധാനം ചെയ്ത ചിത്രം നരഭോജിയായിത്തീരുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. ടൊറന്റോ ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിച്ചപ്പോഴാണ് കാണികള്‍ ബോധം കെട്ട് വീണത്. രക്തവും മാസവും കലര്‍ന്ന ചിത്രത്തിലെ പേടിപ്പെടുത്തുന്ന രംഗങ്ങള്‍ കണ്ടായിരുന്നു പ്രേക്ഷകര്‍ ബോധരഹിതരായത്.ഫെസ്റ്റിവലില്‍ മിഡ്‌നൈറ്റ് മാഡ്‌നെസ് വിഭാഗത്തിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. സസ്യാഹാരിയായ വെറ്ററിനറി വിദ്യാര്‍ത്ഥിനിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം, ആദ്യം മുയലിറച്ചി കഴിച്ച 16-കാരിയായ ജസ്റ്റിന്‍ എന്ന പെണ്‍കുട്ടി പിന്നീട് മാംസാഹാരിയായി തീരുകയും പിന്നീട് മനുഷ്യമാംസത്തിനായി അന്വേഷിച്ച് നടക്കുന്നതുമാണ് കഥ.
ഗരാന്‍സ് മാരിലിയര്‍ ആണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 10-നാണ് 'റോ'യുടെ വേള്‍ഡ് വൈഡ് റിലീസ്.
ചിത്രത്തിന്റെ ട്രെയിലര്‍ കാണാം...
https://www.facebook.com/Malayalivartha