പ്രിയങ്ക ചോപ്രയ്ക്ക് പരിക്ക്; സംഘട്ടനരംഗത്തിനിടെ തലയിടിച്ചു വീണു

അമേരിക്കയിലെ ജനപ്രിയ ആക്ഷന്‍ സീരിയല്‍ കൊന്റിക്കോയുടെ ഷൂട്ടിങ്ങിനിടെ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് പരിക്കേറ്റു. സംഘട്ടനരംഗത്തിനിടെ തലയിടിച്ചുവീണ നടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നും നടിയെ കുറച്ചുസമയത്തിനുശേഷം വിശ്രമത്തിനായി വീട്ടിലേക്ക് അയച്ചെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അടുത്താഴ്ചയോടെ ചിത്രീകരണം പുനരാരംഭിക്കും. പ്രിയങ്കയുടെ ഹോളിവുഡ് ചിത്രം 'ബേവാച്ച'് മേയില്‍ റിലീസ് ചെയ്യും. ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാരദാന ചടങ്ങില്‍ അവതാരകയായി അടുത്തിടെ പ്രിയങ്ക എത്തിയിരുന്നു.
https://www.facebook.com/Malayalivartha