ഷാരൂഖും ഐശ്വര്യ റായിയും വേണ്ടെന്നുവെച്ചു, പക്ഷേ ചിത്രം ഓസ്‌കാര്‍ നേടി അങ്ങ് ഹോളിവുഡില്‍

ഹോളിവുഡ് പ്രവേശനത്തിനായി ആഗ്രഹിക്കാത്ത ബോളിവുഡ് താരങ്ങളുണ്ടാവില്ല. പലരുടേയും സ്വപ്‌നമാണ് ഹോളിവുഡ്. ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയുമൊക്കെ ഹോളിവുഡിലും മുഖം കാണിച്ചവരാണ്.
ഹോളിവുഡില്‍ അവസരം ലഭിച്ചിട്ട് അത് വേണ്ടെന്നു വച്ച ചില പ്രമുഖരുമുണ്ട് ബോളിവുഡില്‍. കിങ് ഖാനും ആഷും ഹൃത്വിക്കുമെല്ലാം ഹോളിവുഡ് അവസരം നിഷേധിച്ചവരാണ്. ഇത്തരത്തില്‍ ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ വേണ്ടെന്നുവച്ച ഹോളിവുഡ് ചിത്രങ്ങള്‍ ഇനി പറയുന്നവയാണ്...
ബോളിവുഡിന്റെ സ്വന്തം കിങ് ഖാനെയാണ് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ സ്ലംഡോഗ് മില്ല്യനയറില്‍ നായകനാവുന്നതിന് ആദ്യം ക്ഷണിച്ചത്. ഇന്ത്യന്‍ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍ കോന്‍ ബനേഗാ കോര്‍പ്പതി പരിപാടിയുടെ അവതാരക വേഷത്തിലെത്താന്‍ കിങ് ഖാനെ സമീപിച്ചുവെങ്കിലും താരം അത് വേണ്ടെന്ന് വെക്കുകയായിരുന്നു. അനില്‍ കപൂറാണ് അവതാരക വേഷത്തിലെത്തിയത്.
ക്വാണ്ടിക്കോ ടെലിവിഷന്‍ സീരീസിനു മുന്‍പ് പ്രിയങ്കയെത്തേടി ഹോളിവുഡ് അവസരം എത്തിയിരുന്നു. എന്നാല്‍ മറ്റു ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനായി കരാര്‍ ഒപ്പുവെച്ചതുകൊണ്ട് താരത്തിന് ഹോളിവുഡില്‍ അരങ്ങേറാന്‍ കഴിഞ്ഞില്ല.ട്രോയ് എന്ന യുദ്ധ ചിത്രത്തില്‍ നായികയാവുന്നതിനായി അണിയറ പ്രവര്‍ത്തകര്‍ ആദ്യം ആഷിനെ സമീപിച്ചിരുന്നു. എന്നാല്‍ അര്‍ദ്ധനഗ്‌നയാകുന്ന രംഗങ്ങളുള്ളതിനാല്‍ ഐശ്വര്യ ചിത്രത്തിലെ റോള്‍ വേണ്ടെന്നുവച്ചു.
പിങ്ക് പാന്തര്‍ 2-ല്‍ അഭിനയിക്കാന്‍ ഐശ്വര്യ റായ്‌ക്കൊപ്പം ഹൃത്വികിനെയും സംവിധായകന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ കഥ ഇഷ്ടപ്പെടാത്തതിനാല്‍ ഹൃത്വിക് ആ അവസരം വേണ്ടെന്നുവച്ചു.
ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് പരമ്പരയിലെ ഏഴാമത്തെ ചിത്രത്തിലേക്ക് ദീപികയെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഹാപ്പി ന്യൂ ഇയറിന്റെ തിരക്കിലായതിനാല്‍ താരത്തിന് ഇത് സ്വീകരിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha