മൈക്കിള്‍ ജാക്‌സന്റെ മകള്‍ ഗ്രാമി വേദിയില്‍ എത്തി; എട്ട് വര്‍ഷത്തിന് ശേഷം! എന്തിനെന്നോ?

ഗ്രാമി അവാര്‍ഡ് വേദിയിലേക്ക് പാരിസ് എത്തിയത് പിതാവിന്റെ ഓര്‍മകളുമായിട്ടിയിരുന്നു. എട്ട് വര്‍ഷം മുമ്പ് പിതാവിനൊപ്പം പങ്കിട്ട വേദിയില്‍ പാരിസ് ഇക്കുറി തനിച്ചായിരുന്നു. അതും പിതാവിന്റെ സ്മരണാര്‍ത്ഥമുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍.
മൈക്കിള്‍ ജാക്‌സന്റെ ഏക മകളാണ് പാരിസ്. എട്ട് വര്‍ഷം മുമ്പ് ഇതേ വേദിയല്‍ പാരിസ് എത്തുമ്പോള്‍ ഒപ്പം മൈക്കള്‍ ജാക്‌സനും ഉണ്ടായിരുന്നു. അന്ന് 11 വയസായിരുന്നു പാരിസിന്റെ പ്രായം. 2009-ല്‍ ഇവിടെയെത്തുമ്പോള്‍ ഒപ്പം പാരീസിന്റെ കുടുംബം മൊത്തം ഉണ്ടായിരുന്നു.
2009-ല്‍ ഗ്രാമി വേദിയിലെത്തിയ പാരിസ് വാചാലയാത് തന്റെ പിതാവ് മൈക്കിള്‍ ജാക്‌സനേക്കുറിച്ചായിരുന്നു. 'നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിനേക്കാല്‍ മികച്ച പിതാവിനെയാണ് എനിക്ക് ലഭിച്ചത്. ഞാനദ്ദേഹത്തെ ഒത്തിരി സ്‌നേഹിക്കുന്നു',-എന്നായിരുന്നു പാരിസ് പറഞ്ഞത്. പോപ് സംഗീത ലോകത്തെ ഇതിഹാസമായ മൈക്കിള്‍ ജാക്‌സന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് ഇക്കുറി പാരിസ് എത്തിയത്. പിതാവ് അനശ്വരമാക്കിയ വേദിയില്‍ പാരിസ് പാടി. മുക്കുത്തിയും തലയില്‍ നിറയെ പൂക്കളുമായ ഏറെ സുന്ദരിയായിട്ടായിരുന്നു പാരിസ് വേദിയിലെത്തിയത്. പോപ്പ് ഗായിക ബിയോണ്‍സിന്റെ സൗന്ദര്യത്തേയും പ്രശംസിച്ചാണ് പാരിസ് വേദി വിട്ടത്.
https://www.facebook.com/Malayalivartha