ഓസ്‌കാര്‍ അവാര്‍ഡ് ദാനച്ചടങ്ങിലെ പ്രഖ്യാപനത്തില്‍ വലിയ പിഴവ്!

ഓസ്‌കര്‍ പുരസ്‌കാരദാന ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരത്തിനാണ് ഡോള്‍ബി തീയറ്റര്‍ സാക്ഷ്യംവഹിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാര പ്രഖ്യാപന വേളയിലായിരുന്നു ചരിത്രപരമായ പിഴവ്.
മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കാന്‍ എത്തിയത് എഴുപത്തിയൊമ്പതുകാരനായ വാറന്‍ ബീറ്റിയും എഴുപത്തിയാറുകാരിയായ ഫെയ് ഡോണാവെയും. ക്ലാസിക് ചിത്രമായ ബോണി ആന്‍ഡ് ക്ലെഡെയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഇരുവരും ഒന്നിച്ച് വേദിയില്‍ എത്തിയത്.
മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഇരുവരും ഒന്നിച്ച് പ്രഖ്യാപിക്കാനാണ് വേദിയിലെത്തിയതെങ്കിലും ബീറ്റിയുടെ പക്കല്‍നിന്ന് ലിസ്റ്റ് വാങ്ങി ഡോണാവെയ് പേര് വായിച്ചു, ലാ ലാ ലാന്‍ഡ്... ഇതോടെ ലാ ലാ ലാന്‍ഡിന്റെ പിന്നണി പ്രവര്‍ത്തകര്‍ ആഘോഷമായി വേദിയിലേക്ക്. എന്നാല്‍, സംഗതി പാളിയെന്നു മനസിലാക്കിയ അവതാരകന്‍ ജിമ്മി കിമ്മല്‍ വേഗമെത്തി തിരുത്തി. തുടര്‍ന്ന് ലാ ലാ ലാന്‍ഡ് അല്ല മികച്ച ചിത്രം മൂണ്‍ ലൈറ്റാണെന്ന് വാറന്‍ ബീറ്റി പ്രഖ്യാപിച്ചു. ഒപ്പം ചിത്രത്തിന്റെ പേര് എഴുതിയ കുറിപ്പ് കാണിക്കുകയും ചെയ്തു! ഇതോടെ മൂണ്‍ ലൈറ്റിന്റെ പിന്നണിപ്രവര്‍ത്തകര്‍ സന്തോഷത്തോടെ വേദിയിലേക്ക്. ലാ ലാ ലാന്‍ഡിന്റെ പ്രവര്‍ത്തകര്‍ പുറത്തേക്കും.
https://www.facebook.com/Malayalivartha