ഗൗണിന്റെ ഹുക്ക് പൊട്ടി.. ഓസ്‌കാര്‍ 2017 വേദിയില്‍ നടി നിക്കോള്‍ കിഡ്മാനെ വലിച്ചുകീറി സോഷ്യല്‍ മീഡിയ!

ഓസ്‌ട്രേലിയന്‍-അമേരിക്കന്‍ നടിയും നിര്‍മാതാവുമായ നിക്കോള്‍ കിഡ്മാന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. എണ്‍പത്തിയൊമ്പതാമത് ഓസ്‌കാര്‍ അവാര്‍ഡ് ദാനച്ചടങ്ങിനിടെ 'ഇന്‍ഡീസന്റ്' ആയി നടി പെരുമാറി എന്നാണ് ട്വിറ്ററില്‍ ആരാധകരുടെ ആരോപണം.
ഹോളിവുഡ് നടിയായ ബ്ലാങ്കാ ബ്ലാങ്കോ തുടയും ജനനേന്ദ്രിയവും പ്രദര്‍ശിപ്പിച്ച് പൊങ്കാല വാങ്ങിയതിന് പിന്നാലെയാണ് നിക്കോള്‍ കിഡ്മാന് വിമര്‍ശനം നേരിടേണ്ടി വന്നത്. കിഡ്മാന്റെ പക്ഷേ വസ്ത്രധാരണമല്ല ആളുകളെ ചൊടിപ്പിച്ചത്. കിഡ്മാന്റെ കയ്യടിയാണ്. അതിന് പിന്നില്‍ ഒരു കാരണം കൂടിയുണ്ടായിരുന്നു.
ഓസ്‌കാര്‍ വേദിയില്‍ വെച്ച് അസാധാരണമായി കയ്യടിച്ചതിനാണ് നടി നിക്കോള്‍ കിഡ്മാനെ സോഷ്യല്‍ മീഡിയ വിമര്‍ശിച്ചത്. ഇത്രയ്ക്ക് വികൃതമായി ഒരു സെലിബ്രിറ്റി കയ്യടിക്കുമോ അതും ഒരു പൊതുവേദിയില്‍ വെച്ച് എന്നാണ് 49-കാരിയായ നടിയോട് ആരാധകര്‍ ചോദിക്കുന്നത്. വസ്ത്രധാരണത്തെക്കുറിച്ചല്ലാതെ ചീത്തപ്പേര് കിട്ടി കിഡ്മാന് എന്ന് പറഞ്ഞാല്‍ മതിയല്ലോ.തന്റെ കയ്യടിയില്‍ ചില അസാധാരണത്വം ഉണ്ടായിരുന്നു എന്ന് നടി നിക്കോള്‍ കിഡ്മാനും സമ്മതിക്കുന്നു. എന്നാല്‍ അത് വിമര്‍ശകര്‍ ഉദ്ദേശിച്ച കാരണം കൊണ്ടായിരുന്നില്ല എന്ന് മാത്രം. ഓസ്‌കാര്‍ വേദിയിലേക്ക് വരുന്ന വഴി വാര്‍ഡ്‌റോബ് മാല്‍ഫംഗ്ഷന് ഇരയായിപ്പോയി താനെന്നാണ് താരം പറയുന്നത്. അതായിരുന്നു സാധാരണ പോലെ കിഡ്മാന്‍ കയ്യടിക്കാത്തതിന് കാരണം.
ഡയമണ്ട് ഫ്രില്ല് ചെയ്ത കിടുക്കന്‍ ഒരു ഗൗണിലാണ് കിഡ്മാന്‍ ഓസ്‌കാര്‍ വേദിയില്‍ എത്തിയത്. പരിപാടിക്ക് വരുന്ന വഴി കാറില്‍ വെച്ച് ഗൗണിന്റെ സ്ട്രാപ്പ് പൊട്ടിപ്പോയി. അക്കാദമി അവാര്‍ഡ് വേദിയില്‍ വെച്ചെങ്ങാനും വസ്ത്രമഴിഞ്ഞ് പോകുമോ എന്ന പേടിയിലായിരുന്നു നടി. നടിയുടെ വിഷമം നടിക്കല്ലേ അറിയൂ.എന്താണ് നിക്കോള്‍ കിഡ്മാന്‍ ഇങ്ങനെ വൃത്തികെട്ട രീതിയില്‍ കയ്യടിക്കുന്നത്. സാധാരണക്കാരെ പോലെ കയ്യടിക്കൂ. ഇതൊന്നും അറിയാതെ സോഷ്യല്‍ മീഡിയ ഒരേ സ്വരത്തില്‍ കിഡ്മാനോട് പറയുന്നത് ഇങ്ങനെയാണ്. വെറുതെ കയ്യടിച്ചാല്‍ പോരേ ഇങ്ങനെ ഷോ കാണിക്കണോ എന്നാണ് ട്വിറ്ററില്‍ മറ്റ് ചില ആരാധകര്‍ നിക്കോള്‍ കിഡ്മാനോട് ചോദിക്കുന്നത്.
https://www.facebook.com/Malayalivartha