Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

മുഖരാഗം; അമ്പത്തിയൊമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന്റെ അഭിനയവും ജീവിതവും അക്ഷരങ്ങളാകുന്നു

21 MAY 2019 12:16 PM IST
മലയാളി വാര്‍ത്ത

അമ്പത്തിയൊമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന്റെ അഭിനയവും ജീവിതവും അക്ഷരങ്ങളാകുന്നു. 'മുഖരാഗം' എന്ന് പേരിട്ടിരിക്കുന്ന ലാലിന്റെ ജീവചരിത്രം പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഭാനുപ്രകാശാണ് ഇതിനു പിന്നിൽ.

വര്‍ഷങ്ങള്‍ക്കുമുന്പ് അഭിനയജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ 'ബാലേട്ടന്‍' സിനിമയുടെ ഒറ്റപ്പാലത്തെ ലൊക്കേഷനില്‍വെച്ചായിരുന്നു ഭാനുപ്രകാശ് ലാലിനോട് ആദ്യമായി ഈ ആഗ്രഹം പ്രകടിപ്പിച്ചത്. 'വേണ്ട ഭാനു.....' എന്നായിരുന്നു മറുപടി. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരവസരത്തില്‍ ലാല്‍ സഅനുവാദം നൽകുകയായിരുന്നു.

സമഗ്ര ജീവചരിത്രത്തിന്റെ മുന്നോടിയായി ഭാനുപ്രകാശ് ലാലിന്റെ രണ്ടുപുസ്തകങ്ങള്‍ തയ്യാറാക്കി. ഗുരുമുഖങ്ങളും ഭാവദശരഥവും. അവതാരിക എഴുതിയതിലൂടെ മമ്മൂട്ടിയും വായനാനുഭവം പങ്കുവെച്ചതിലൂടെ നടി മഞ്ജുവാര്യരും ആദ്യ പുസ്തകമായ ഭാവദശരഥത്തിന്റെ ഭാഗമായി. ആയുര്‍വേദ ചികില്‍സയ്ക്കിടെ ലാലുമായി നടത്തിയ സുദീര്‍ഘ സംഭാഷണം പത്രപ്രവര്‍ത്തകനായ ഭാനുപ്രകാശാണ് പുസ്തകരൂപത്തിലേക്ക് മാറ്റിയത്.

മോഹന്‍ലാലിന്റെ ജീവിതം, അഭിനയിച്ച കഥാപാത്രങ്ങള്‍, രാഷ്ട്രീയം, സംഗീതം, എഴുത്ത്, ലഫ്റ്റ്‌നന്റ് കേണല്‍ പദവി, സുകുമാര്‍ അഴീക്കോടുമായുള്ള വിവാദം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലയിലൂടെയും ഭാവദശരഥം കടന്നുപോകുന്നു. മോഹന്‍ലാലിന്റെ സിനിമകളില്‍ നിന്നുള്ള അപൂര്‍വ ചിത്രങ്ങളും പുസ്തകത്തിലുണ്ട്.

ഇന്ത്യന്‍ സിനിമയിലെ ഗുരുതുല്യരായ പ്രതിഭകളുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ വിവരിക്കുന്ന നടന്‍ മോഹന്‍ലാലിന്റെ ഓര്‍മകളുടെ സമാഹാരമാണ് 'ഗുരുമുഖങ്ങള്‍'’. അഭിനയ ചക്രവര്‍ത്തി സത്യന്‍ മുതല്‍ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍നായര്‍വരെ, അഭിനയത്തിലും എഴുത്തിലും സംഗീതത്തിലും സംവിധാനത്തിലും ഗുരുസാന്നിധ്യങ്ങളായി മാറിയ മഹാരഥന്മാരുടെ ഓര്‍മകളിലൂടെ മോഹന്‍ലാല്‍ നടത്തുന്ന സഞ്ചാരമാണ് ഈ പുസ്തകം.

“'മുഖരാഗം'’എന്ന മോഹന്‍ലാലിന്റെ സമഗ്ര ജീവചരിത്ര രചനയുടെ ഭാഗമായി, കേരള സംഗീത നാടക അക്കാദമി മുഖമാസികയായ“'കേളി'യുടെ വര്‍ക്കിങ് എഡിറ്റര്‍ ഭാനുപ്രകാശ് എഴുതിയ രണ്ടാമത്തെ പുസ്തകമാണിത്. എംജിആര്‍, ഡോ. രാജ്കുമാര്‍, നാഗേശ്വരറാവു, ശിവാജി ഗണേന്‍, അമിതാഭ് ബച്ചന്‍, രജനീകാന്ത്, അംജദ്ഖാന്‍, ജയന്‍, ഭരത്ഗോപി, ജോസ്പ്രകാശ്, ബാലന്‍ കെ നായര്‍, കുതിരവട്ടം പപ്പു, തിലകന്‍, കെ ടി മുഹമ്മദ്, എം എസ് ബാബുരാജ്, കെ രാഘവന്‍, എ വിന്‍സന്റ്, ശശികുമാര്‍, നവോദയ അപ്പച്ചന്‍, കാവാലം നാരായണപ്പണിക്കര്‍, സംഘട്ടനം ത്യാഗരാജന്‍, ഐ വി ശശി തുടങ്ങി ഒട്ടേറെപേര്‍ ഓര്‍മത്താളുകളില്‍ സംഗമിക്കുന്നു.


1960 മെയ് 21ന് വിശ്വനാഥന്‍ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി പത്തനംതിട്ടയിലെ ഇലന്തൂരുള്ള വീട്ടിലായിരുന്നു ആ താരപ്പിറവി. പിന്നീട് 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലൂടെ മലയാള സിനിമാലോകത്തിന് സമ്മാനമായി കിട്ടിയ ലാലേട്ടന് ഇന്ന് സിനിമ ലോകവും പ്രേക്ഷകരും ഒന്നടങ്കം ജന്മദിനാശംസകള്‍ നേരുന്നു.

1978ല്‍ പുറത്തിറങ്ങിയ 'തിരനോട്ടം' എന്ന സിനിമയാണ് മോഹന്‍ലാല്‍എന്ന മലയാളികളുടെ അഭിമാനമായ താരത്തിന്‍റെ വെള്ളിത്തിരയിലേക്കുള്ള കാല്‍വെപ്പിന് കാരണമായത്. എന്നാല്‍ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലൂടെ മലയാളസിനിമക്ക് കിട്ടിയത് ഒരു നായക നടനെയായിരുന്നു. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന ചിത്രത്തില്‍ വില്ലന്‍്റെ വേഷത്തിലാണ് ലാലേട്ടന്‍എത്തിയതെന്നാണ് ശ്രദ്ധേയം.1980-'90 ദശകങ്ങളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ്‌ മോഹന്‍ലാല്‍ ശ്രദ്ധേയനായി മാറിയത്. വില്ലനായി വന്ന് മലയാളി പ്രേക്ഷരുടെ മനസ്സില്‍ നായകനായ അപൂര്‍വം നടന്‍മാരില്‍ ഒരാള്‍ കൂടിയാണ് മോഹന്‍ലാല്‍.

രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ അടക്കം ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ 2001 ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നല്‍കി ഭാരത സര്‍ക്കാറും ഈ താരപ്രതിഭയെ ആദരിച്ചു. 2009-ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്‍റ് കേണല്‍ പദവിയും നല്‍കി.

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫര്‍ 200 കോടി കളക്ഷന്‍ നേടി മുന്നേറുകയാണ്. നേരത്തെ പുലിമുരുകന്‍ നൂറു കോടി ക്ലബില്‍ കയറിയ ആദ്യമലയാള ചിത്രമായി മാറിയിരുന്നു.
അണിയറയില്‍ ഒരുങ്ങുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, കുഞ്ഞാലി മരയ്ക്കാര്‍, എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകവൃന്ദം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (3 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (3 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (3 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (4 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (4 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (5 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (5 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (5 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (7 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (8 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (8 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (10 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends