വീഡിയോയുടെ പിന്നിലെ സത്യം ഇതാണ്.. കുട്ടികളെ അതിനായി ഉപയോഗിച്ചിട്ടില്ല രഹ്ന ഫാത്തിമയുടെ ഞെട്ടിക്കുന്ന പ്രതികരണം!

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് ആക്ടിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമയ്ക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി സ്വന്തം നഗ്നശരീരം വിട്ട് നല്‍കിയ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. തിരുവല്ല പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.എന്നാൽ ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിനോട് തനിക്ക് നേരെ ഉയരുന്ന വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് രഹ്ന ഫാത്തിമ.
രഹ്‌നയുടെ വാക്കുകൾ..
അമ്മയുടെ ശരീരത്തിൽ മകൻ ചിത്രം വരച്ചാൽ അതിൽ എന്ത് ലൈംഗികതയാണ് നിയമത്തിനു കാണാനാകുക എന്നറിയില്ല. ഞാൻ നേരത്തേ പറഞ്ഞിട്ടുള്ളതു പോലെ ശരീരമാണ് എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണം. അതു തുടക്കം മുതൽ പറയുന്നതാണ്. ഇനിയും പറയും. സ്ത്രീയുടെ ശരീരത്തെ വെറും ലൈംഗികതയ്ക്കുവേണ്ടി മാത്രമുള്ള ഉപകരണമായി കാണുന്നവരോടുള്ള എന്റെ പ്രതികരണമാണ് ശരീരത്തിലൂടെ പറയുന്നത്.ഒരു വിഡിയോയിലൂടെ ആകാശം ഇടിഞ്ഞു വീണെന്നു കരുതുന്നവരെ നിയമപരമായിത്തന്നെ നേരിടാനാണ് തീരുമാനം. ആരെയും ഭയന്ന് നിലപാടുകളിൽനിന്ന് പിന്നാക്കം പോകാനില്ല.
കുട്ടികളെ എന്റെ രാഷ്ട്രീയത്തിന് ഉപയോഗിച്ചു എന്നതൊക്കെ ഇപ്പോൾ ഉയരുന്ന ആരോപണമാണ്. കുട്ടികളെ ഒരിക്കലും അതിനായി ഉപയോഗിച്ചിട്ടില്ല. യഥാർഥത്തിൽ സംഭവിച്ചത്, എനിക്കു കണ്ണിനു സുഖമില്ലാതെ കിടക്കുമ്പോൾ ആശ്വസിപ്പിക്കാനെത്തിയ അവൻ പെയിന്റുകൊണ്ട് ശരീരത്തിൽ വരച്ചപ്പോൾ അതിന് അനുവദിക്കുകയായിരുന്നു. മുമ്പും ശരീരത്തിൽ ബോഡി ആർട് ചെയ്തിട്ടുള്ളതാണ്. അത് അവൻ കണ്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അവൻ താൽപര്യപ്പെട്ടപ്പോൾ നിരുൽസാഹപ്പെടുത്തിയില്ല. മകൻ നന്നായി ചിത്രം വരയ്ക്കും. വീട്ടിൽ ഭിത്തികളിലും കുപ്പികളിലുമെല്ലാം വരച്ചിട്ടുണ്ട്. എന്റെ ശരീരത്തിൽ വരച്ചപ്പോൾ അത് വിഡിയോയിൽ പകർത്തി. നാലു പേർ അവന്റെ കഴിവു കാണട്ടെ എന്നു കരുതിത്തന്നെയാണ് ചാനലിൽ പോസ്റ്റ് ചെയ്തത്.
ആർക്കും എന്തു വേണമെങ്കിലും ആരോപിക്കാം. ജയിലിൽ കിടന്നിട്ടൊന്നും ആരും പബ്ലിസിറ്റിക്കു പോകില്ലല്ലോ? ഞാൻ ഓരോ കാര്യം ചെയ്യമ്പോഴും അതിന്റെ പൊളിറ്റിക്സ് കൃത്യമായി പറയാറുണ്ട്. അല്ലാതെ പബ്ലിസിറ്റിക്കു വേണ്ടി ഇത്തരത്തിൽ ചെയ്യേണ്ട കാര്യമില്ല. ഇവിടെ എന്റെ രാഷ്ട്രീയത്തോട് യോജിപ്പില്ലാത്തവർ ഞാൻ ചെയ്യുന്നതെല്ലാം തെറ്റാണെന്നു പറഞ്ഞാണ് എതിർക്കുന്നത്. എന്നെ അധിക്ഷേപിക്കാനാണ് ഒരു വിഭാഗം ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നത്.
ഒരിക്കലുമില്ല. ഒരിക്കൽ സുപ്രീം കോടതി വിധി അനുസരിച്ചതിന്റെ പേരിലാണ് ഇവിടുത്തെ നിയമം ഇങ്ങനയെന്നു പറഞ്ഞ് 18 ദിവസം ജയിലിലിട്ടത്. അതുകൊണ്ടുതന്നെ പൊലീസിനെയൊ ജയിലിനെയൊ ഭയക്കുന്നില്ല. നിലപാടുകളിൽ ഉറച്ചു നിൽക്കുകയും നിയമം അനുസരിച്ചുള്ള കാര്യങ്ങൾ മാത്രം ചെയ്യുകയും ചെയ്തിട്ടും ജയിലിൽ പോകേണ്ടി വന്നാൽ അതിനു തയാറാണ്. സ്ത്രീയെയും അവളുടെ ശരീരത്തെയും ലൈംഗികത നിറച്ച മാംസക്കഷണമായി മാത്രം കാണുന്നവരാണ് എനിക്കെതിരെ ഇപ്പോൾ കേസുമായി ഇറങ്ങിയിരിക്കുന്നത്.
https://www.facebook.com/Malayalivartha