പൈസ തൂത്തുവാരി ഒകെ കണ്‍മണി വിദേശത്തും, ചിത്രം നൂറ് കോടി ക്ലബിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍, ദുല്‍ഖറിനെ കാത്ത് നിരവധി റോളുകള്‍

നടന്‍ ദുല്‍ഖറിന് ഇപ്പോള്‍ രാജയോഗമാണെന്നാണ് ആരാധകര്‍ പറയുന്നത്. പക്ഷെ, ദുല്‍ഖര്‍ അതൊന്നും കേള്‍ക്കാന്‍ പോകാറില്ല. കിട്ടുന്ന കഥാപാത്രം നന്നായി ചെയ്യുക. അത്ര തന്നെ. ഉസ്താദ് ഹോട്ടലായിരുന്നു ദുല്‍ഖര്‍ അഭിനയിച്ചതില്‍ വിജയതിളക്കമണിഞ്ഞ മറ്റൊരു ചിത്രം. എന്നാല്‍ അതിന്റെ ജാഡയൊന്നും ദുല്‍ഖറിനില്ല. ഇപ്പോള്‍ ഇതാ ഒകെ കണ്‍മണിയും. ഒകെ കണ്‍മണിയുടെ വന്‍വിജയത്തോടെ ദുല്‍ഖറിന്റെ ആരാധകരുടെ എണ്ണം കൂടിയെന്ന് വേണം പറയാന്‍.
ഒകെ കണ്‍മണി ഇപ്പോള്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത് ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും കൂടിയാണ്. ദുല്‍ഖര്‍ ഫാന്‍സിന് സന്തോഷിക്കാന്‍ മറ്റൊരു ചിത്രം കൂടിയാണ് ഒകെ കണ്‍മണി. ദുല്‍ഖര്‍ തന്നെ പ്രതീക്ഷിച്ച് കാണില്ല ഇത്തരത്തിലൊരു അപ്രതീക്ഷിതമായ വന്‍വിജയം. ഇന്ത്യയിലും വിദേശത്തുമായി ചിത്രം മികച്ച കളക്ഷന്‍ നേടി മുന്നോട്ട് പോവുകയാണ്. ഒകെ കണ്‍മണി കാണാന്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ചെറുപ്പക്കാര്‍ തന്നെ. കാമുകിമാര്‍ക്കൊപ്പം കണ്ടാലെ ചിത്രം ആസ്വാദിക്കാന്‍ സാധിക്കൂ എന്ന് പറയുന്ന ഒരു കൂട്ടരുമുണ്ട്. ഓകെ കണ്‍മണി ചിലപ്പോള്‍ നൂറ് കോടി ക്ലബില്‍ അംഗത്വം നേടിയെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിത്യമേനോന്റെ അഭിനയത്തെ കുറിച്ചും ആരാധകര്‍ വാതോരാതെ പറയുന്നുണ്ട്. സമീപകാലത്ത് ഇങ്ങനെയൊരു വിജയം തമിഴകം കണ്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ വിദേശത്തും ഉണ്ടാക്കിയ ചലനം ശ്രദ്ധേയമാണ്. അമേരിക്കയിലെ തീയറ്ററുകളിലെത്തിയ ചിത്രം പ്രദര്‍ശനത്തിനെത്തി നാലുദിവസം കൊണ്ടു തന്നെ 180 ഡോളറിനു മുകളിലാണ് കളക്ഷന്‍ നേടിയത്. ഏകദേശം 1 കോടിയില്‍ അധികം ഇന്ത്യന്‍ രൂപ.
തമിഴ്‌നാട്ടില്‍ 250 ഉം, കേരളത്തില്‍ 50 ഉം,കര്‍ണ്ണാടകയില്‍ 80 ഉം തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ തമിഴ്‌നാട്ടില്‍ മാത്രം 6 കോടി രൂപയാണ് കളക്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് വന്നിരുന്നു.
എന്തായാലും ഓ കെ കണ്‍മണിയുടെ വിജയം ഏറ്റവും ഗുണം ചെയ്തിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനിനാണ്. ചിത്രം ഹിറ്റായതോടെ തമിഴിലും മലയാളത്തിലും ദുല്‍ഖറിന്റെ ഡേറ്റിനായി വമ്പന്‍ സംവിധായകര്‍ തിരക്കുകൂട്ടുന്നുണ്ട്. തമിഴകത്ത് നിരവധി ഓഫറുകളുടെ പ്രളയമാണ് ദുല്‍ക്കറിന്. മലയാളത്തിലാവട്ടെ ദുല്‍ക്കറിന്റെ ഓണച്ചിത്രം സംവിധാനം ചെയ്യുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ടാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha