Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

'വിനായകന്റെ പുതിയ ചിത്രത്തിനെതിരെ തന്റെ പേരുപയോഗിച്ച്‌ മുതലെടുക്കാന്‍ സംഘപരിവാര്‍ ശക്തികളെ അനുവദിക്കില്ല...' ഫേസ്ബുക്ക് പോസ്റ്റുമായി മൃദുലാദേവി

22 SEPTEMBER 2020 03:25 PM IST
മലയാളി വാര്‍ത്ത

നടന്‍ വിനായകന്‍ തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന ആരോപണം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയ സ്ത്രീപക്ഷപ്രവര്‍ത്തക വിനായകന്‍ സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയ്ക്ക് പിന്തുണയുമായി ഫേസ്ബുക് പോസ്റ്റിലൂടെ എത്തുകയായുണ്ടായി. 'സ്ത്രീയെ ഉപഭോഗവസ്തുവായി കണ്ട , ജാതീയമായി അധിക്ഷേപിക്കപ്പെട്ട വിനായകനൊപ്പമാണ് ഞാന്‍' എന്നായിരുന്നു അന്ന് മൃദുലാദേവി പോസ്റ്റ് ചെയ്തത്. എന്നാല്‍ വിനായകന്റെ പുതിയ ചിത്രത്തിനെതിരെ തന്റെ പേരുപയോഗിച്ച്‌ മുതലെടുക്കാന്‍ സംഘപരിവാര്‍ ശക്തികളെ അനുവദിക്കില്ല എന്ന് പറഞ്ഞു കൊണ്ട് മൃദുലാദേവി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്.

ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;

നടന്‍ വിനായകന്‍ സംവിധായകന്‍ ആകുന്ന വാര്‍ത്ത അഭിമാനത്തോടെ സ്വീകരിക്കുന്നു. ദലിത് പ്രാതിനിധ്യങ്ങള്‍ സമസ്ത മേഖലയിലും എത്തണം എന്നുള്ളത് ആഗ്രഹിക്കുന്ന ഒരാളെന്ന നിലയില്‍ ഇതിനെയും ദലിത് ജനതയുടെ പ്രാതിനിധ്യം ആയി തന്നെ കാണുന്നു.ഞാന്‍ വാദിയും വിനായകന്‍ എതിര്‍ കക്ഷിയുമായുള്ള വെര്‍ബല്‍ സെക്ഷ്വല്‍ ഹറാസ്മെന്റ് കേസുമായി കൂട്ടിക്കുഴച്ചു സംഘപരിവാര്‍ ഈ ഘട്ടത്തില്‍ മുതലെടുപ്പ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. എനിയ്ക്ക് നേരിടേണ്ടി വന്ന അപമാനത്തിനും വേദനയിലും റിമ എനിക്കൊപ്പം നില്‍ക്കുകയും, എന്നോട് ഐക്യപ്പെടുന്നതായി പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. നടനുമായി റിമയെന്നല്ല ആരും അഭിനയിക്കുന്നതിനോ, കലാപരമായ പ്രോജക്ടുകള്‍ ചെയ്യുന്നതിനോ ഞാന്‍ എതിരല്ല എന്ന് റിമയോട് അന്നേ വ്യക്തമാക്കുകയും ചെയ്തിരുന്നു . പ്രസ്തുത നടനെതിരെയുള്ള ജാതി വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ എക്കാലവും ഞാന്‍ ഉണ്ടാകും എന്നും അദ്ദേഹം നടത്തിയ വെര്‍ബല്‍ റേപ്പിനെതിരെ ശക്തമായി മുന്നോട്ടു പോകും എന്നുമാണ് എന്‍റെ പഴയ എഫ് ബി പോസ്റ്റില്‍ ഞാന്‍ വ്യക്തമാക്കിയിരുന്നത്. ഞാനിന്നും അതേ നിലപാടില്‍ തന്നെയാണ്.

ഇപ്പോള്‍ വിനായകന്‍ സംവിധായകന്‍ ആകുന്നതിനെതിരെ സംസാരിക്കുന്നവര്‍ ജാതി വംശീയതയാണ് കാണിക്കുന്നത് എന്ന് ഞാന്‍ തിരിച്ചറിയുന്നു. ഇന്ത്യന്‍ സിനിമയില്‍, ലോകസിനിമയില്‍, മലയാള സിനിമയില്‍ കുറ്റാരോപിതരും, കുറ്റം ചെയ്തവരും ആയ നിരവധി പേര് തങ്ങളുടെ തൊഴില്‍ ചെയ്യുന്നുണ്ട്. ജനം അത് സ്വീകരിക്കുന്നുമുണ്ട്. നടന്‍ വിനായകന്‍ മാത്രം സംവിധാനപ്പട്ടം ഒഴിയണം എന്ന് പറയുന്നത് ജാത്യാധിഷ്ഠിത അസമത്വം ആയി കാണുന്നതിനാല്‍ എന്റെ വിഷയം പറഞ്ഞു നടന്‍ സംവിധായകന്‍ ആകുന്നതു തടയുന്നതിനുള്ള ശ്രമങ്ങള്‍ എന്നിലെ അംബേദ്കര്‍ ചിന്താധാരയ്ക്കു യോജിക്കാന്‍ ആവുന്നതല്ല. ആഷിഖ് അബു ഇന്ത്യയില്‍ അപരവത്കരണം അനുഭവിക്കുന്ന മുസ്ലീം സമൂഹത്തില്‍ നിന്നുള്ള വ്യക്തി ആണ്.ഇന്ത്യയില്‍ ദലിതുകളുമതെ. വിനായകനും ആഷിക് അബുവും ഒന്നിക്കുന്നത് ദലിത് /മുസ്ലിം സഹോദര്യമായിക്കൂടി ഞാന്‍ കണക്കാക്കുന്നു.

കോടതിയിലേക്ക് പോയ എന്റെ കേസില്‍ റിമ എനിക്ക് അനുകൂലമായ നിലപാട് ആണ് എടുത്തിട്ടുള്ളത്. മുന്നോട്ടും അങ്ങനെ തന്നെ ആവും എന്നുറപ്പുണ്ട്. എനിക്കുള്ള ഉത്തരം ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ ആണ് നല്‍കേണ്ടത്. ഞാന്‍ അതിനുള്ള തെളിവുകള്‍ നല്‍കിയിട്ടുണ്ട്. ആ മറുപടി എനിക്ക് അവിടെ നിന്ന് ലഭിക്കും. മലയാള സിനിമ അതിന്റെ ജോലി ചെയ്യട്ടെ. എന്റെ സാമ്ബത്തിക, സാമൂഹിക സാഹചര്യങ്ങള്‍ അനുവദിച്ചാല്‍ ചിത്രം പുറത്തിറങ്ങുമ്ബോള്‍ കാണുകയും ഇഷ്ടപ്പെട്ടില്ലെങ്കില്‍ വിമര്‍ശിക്കുകയും ഇഷ്ടപ്പെട്ടാല്‍ ചേര്‍ത്തു പിടിക്കുകയും ചെയ്യും. ദലിത് പുരുഷന്‍ ദലിത് സ്ത്രീകള്‍ക്കെതിരെ ആക്രമണം നടത്തിയാല്‍, ദലിത് സ്ത്രീയുടെ സ്ത്രീത്വത്തെ അപമാനിച്ചാല്‍ സഹോദരന്‍ എന്ന് കരുതി ക്ഷമിക്കണം എന്ന തെറ്റായ സന്ദേശം സമൂഹത്തിനു നല്‍കാതെ അവരെ തിരുത്തി സ്ത്രീ വിരുദ്ധത ഒഴിവാക്കി മുഖ്യധാരയില്‍ സജീവമാക്കുക എന്നുള്ളതാണ് യഥാര്‍ത്ഥ ദലിത് സ്നേഹം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഉറച്ച നിലപാടുകളോടെ, മറ്റൊരു സ്ത്രീയേയും കേവലം ശരീരമാണെന്ന് കണക്കാക്കി അപമാനിക്കാതെ വിനായകന്‍ സിനിമയില്‍ നിലകൊള്ളണം എന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്കെതിരെ വിനായകന്‍ നടത്തിയ വെര്‍ബല്‍ അബ്യൂസ് ഇപ്പോഴും ഏറ്റവും അറപ്പോടെ ഞാന്‍ ഓര്‍ക്കുവാനിഷ്ട്ടപ്പെടാത്ത വേദനയുടെ കാലമാണ്, ഉറങ്ങാതെ കരഞ്ഞ കാലമാണ്. ഒരു ദലിത് സ്ത്രീയെന്ന കരുത്തില്‍ കേസ് മുന്നോട്ട് തന്നെ കൊണ്ട് പോകും . വിമര്‍ശിക്കുമ്ബോള്‍ പോലും "എന്‍ മാന്യ കൂട്ട് സ്നേഹിതാ" എന്നുര ചെയ്ത പൊയ്കയില്‍ അപ്പച്ചന്റെ വചനങ്ങള്‍ ചേര്‍ത്തു പിടിച്ചു കൊണ്ട് കേസുമായി മുന്നോട്ട് പോകുമ്ബോഴും, റിമയുടെയും വിനായകന്റെയും,ആഷിക് അബുവിന്റെയും സംരംഭത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (7 hours ago)

Malayali Vartha Recommends