മമ്മൂട്ടി കക്കാനിറങ്ങുന്നു

കളിക്കളം എന്ന ചിത്രത്തിലേത് പോലെ മമ്മൂട്ടി വീണ്ടും കക്കാനിറങ്ങുന്നു. തിരുട്ടുഗ്രാമത്തിലെ പ്രസിദ്ധനായ കള്ളനാവുകയാണ് താരം ഇക്കുറി. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് തന്നെ തിരുട്ടുഗ്രാമം എന്നാണ്. ഓര്‍ഡിനറി എന്ന ചിത്രത്തിനു തിരക്കഥ എഴുതിയ നിഷാദ് കോയയാണ് തിരക്കഥ എഴുതുന്നത്. തുറുപ്പുഗുലാന്‍, പട്ടണത്തില്‍ ഭൂതം, താപ്പാന എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജോണിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്. പൂര്‍ണമായും ഹ്യൂമറിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.
തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമം പ്രസിദ്ധമാണ്. അവിടെ എല്ലാവരും കള്ളന്‍മാരാണ്.കൂട്ടായ്മയാണ് കള്ളന്‍മാരുടെ വിജയവും. ആ കള്ളന്‍മാരുടെ കൂട്ടത്തിലെത്തിപ്പെടുന്ന മലയാളിയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല. ദിലീപിനെ നായകനാക്കി ഒട്ടേറെ കോമഡി ഹിറ്റൊരുക്കിയിട്ടുള്ള ജോണി ആന്റണി കുഞ്ചാക്കോ ബോബനെയും ബിജുമേനോനെയും നായകരാക്കി ചെയ്ത ഭയ്യ ഭയ്യ ആയിരുന്നു അവസാന ചിത്രം. അത് കാര്യമായി ശ്രദ്ധിക്കപ്പെടാത്ത ചിത്രമായിരുന്നു.
തിരുട്ടുഗ്രാമത്തിലൂടെ സ്വതസിദ്ധമായ കോമഡിയിലേക്കുള്ള വരവിനൊരുങ്ങുകയാണ് ജോണി. ഓര്‍ഡിനറി, പോളി ടെക്‌നിക്, മധുരനാരങ്ങ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നിഷാദ് കോയ ഒരുക്കുന്ന തിരക്കഥയാണിത്. നിഷാദ് ആദ്യമായിട്ടാണ് മമ്മൂട്ടിക്കു വേണ്ടി തിരക്കഥ എഴുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha