മുകേഷിന്റെ കാശ് എനിക്ക് വേണ്ട, വിവാഹബന്ധം ഇതുവരെയും വേര്‍പ്പെടുത്തിയിട്ടില്ലെന്ന് സരിത

ഒരുകാലത്ത് മലയാളികളുടെ പ്രിയതാരജോഡികളായിരുന്നു മുകേഷും സരിതയും. കാണുന്നവര്‍ക്കും പോലും അസൂയ തോന്നിക്കുന്ന സന്തോഷകരമായ ജീവിതവും. പക്ഷെ, എപ്പോഴോ ഇവര്‍ പോലും അറിയാതെ ഇവരുടെ ജീവിതത്തില്‍ വിള്ളല്‍ വീണു. ആ വിള്ളല്‍ തുടച്ച് മാറ്റാന്‍ ഈ താരദമ്പതികള്‍ക്കായില്ല. സരിത അഭിനയിച്ച \' തണ്ണീര്‍ തണ്ണീര്‍\', \'അഗ്‌നിസാക്ഷി\', \'മൗനഗീതങ്കള്‍ ഇവയെല്ലാം ഇന്നത്തെ യുവതലമുറയ്ക്ക് മാതൃകയാക്കേണ്ട ചിത്രങ്ങളും. ഇനം എന്ന ചിത്രത്തിലാണ് സരിത അവസാനമായി അഭിനയിച്ചത്. പിന്നീട ദുബായില്‍ പ്രവാസിയായി ഒതുങ്ങി കൂടി. മുകേഷുമായുള്ള പ്രശ്‌നങ്ങള്‍ തുറന്ന് പറയാന്‍ സരിത ഒരിക്കലും താല്‍പ്പര്യപ്പെട്ടിരുന്നില്ല. വിവാഹമോചനത്തിനായി ഇവര്‍ കോടതിയില്‍ എത്തിയത് വരെ മാധ്യമങ്ങള്‍ ചൂടോടെ ചര്‍ച്ച ചെയ്തു.
25 വര്‍ഷങ്ങളായി മുകേഷിന് വേണ്ടി ഞാനൊരുപ്പാട് അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്തു. വിവാഹജീവിതത്തിലെ ഓരോ ദിനങ്ങളും ഞാനൊരു പോരാട്ടത്തിലൂടെ തരണം ചെയ്തുവെന്നു വേണം പറയാന്‍. തുടര്‍ന്ന് എന്റെ അഭിനയം, സിനിമാജീവിതം, സല്‍പ്പേര് ഒക്കെ ഞാന്‍ മറക്കാന്‍ പ്രേരിതയായിയെന്ന് സരിത പറയുന്നു. സാധാരണ വീട്ടമ്മയായി ഞാന്‍ ഒതുങ്ങിക്കൂടി ജീവിക്കാന്‍ ആഗ്രഹിച്ചു. വീട്ടിലെ പ്രശ്‌നങ്ങള്‍ പുറത്തറിയരുതെന്നും, മീഡിയയുമായി സംസാരിക്കരുതെന്നും ഞാന്‍ തീരുമാനിച്ചു. മറ്റുപല പെണ്ണുങ്ങളെയും പോലെ ഞാനെന്റെ ഭര്‍ത്താവിന്റെ നിരന്തരമായ മാനസിക പീഡനങ്ങള്‍ ഏറ്റുവാങ്ങി. സഹിക്കാവുന്നതിലപ്പുറമായപ്പോള്‍ എനിക്ക് വിവാഹമോചനം അനിവാര്യമായ ഒരു നടപടിയായി തോന്നി. പക്ഷേ എന്റെ മക്കള്‍ എന്റെ മുമ്പില്‍ തടസം നില്‍ക്കുകയായിരുന്നുവെന്നും സരിത തുറന്ന് പറഞ്ഞു.
അച്ഛന്റെ ഹൃദയത്തില്‍ ഒരു ചെറിയ ഹോള്‍ ഉണ്ട്. അദ്ദേഹത്തെ നമ്മള്‍ വേണം പരിചരിക്കാും സാന്ത്വനിപ്പിക്കാനും. അതുകൊണ്ട് അമ്മ ഈ തീരുമാനത്തില്‍നിന്നും പിന്തിരിയണം.\'\' എന്റെ മക്കളുടെ ഈ അഭ്യര്‍ത്ഥന എന്റെ ഹൃദയത്തെ ശരിക്കും മുറിപ്പെടുത്തി എന്നതാണ് വാസ്തവമെന്നും സരിത കൂട്ടിച്ചേര്‍ത്തു. ഇനി പുതിയൊരു ദാമ്പത്യത്തിന് താല്‍പര്യമില്ല. എന്നാല്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുകയും വേണ്ടെന്ന് തീരുമാനിച്ചുവെന്ന് സരിത പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha