Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...


പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..


സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..


2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

'എല്ലാവരെയും പോലെ എനിക്കും വലുതായിരുന്നു.. അതുകൊണ്ട് തന്നെ ഒരറിവായതില്‍ പിന്നെ അതിന്റെ പിറകെയുള്ള ഓട്ടത്തില്‍ ആയിരുന്നു ഞാന്‍.എത്ര കൂട്ടിയാലും കൂടില്ലല്ലോ അതാണ് ജീവിതം...' കോവിഡും ഞാനും ! കുറിപ്പ് പങ്കിട്ട് നടി സീമ ജി നായര്‍

01 OCTOBER 2020 04:28 PM IST
മലയാളി വാര്‍ത്ത

ഇന്ന് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ലക്ഷങ്ങൾ കടന്നിരിക്കുകയാണ്. മാത്രമല്ല പ്രതിദിനം വര്ധിക്കുന്നതിനാൽ തന്നെ രോഗ വ്യാപനം അതി രൂക്ഷമാണ്. എന്നാൽ നമുക്ക് പ്രിയപ്പെട്ടവര്‍ക്ക് രോഗം ബാധിക്കുമ്ബോഴാണ് പലര്‍ക്കും ആ രോഗത്തിന്റെ തീവ്രതയെ കുറിച്ച്‌ മനസിലാവുകയെന്നും കുറിച്ചുകൊണ്ട് നടി സീമ ജി.നായർ. നടി കൊവിഡ് മുക്ത ആയ ശേഷം പങ്കിട്ട ഒരു കുറിപ്പാണ് വൈറല്‍ ഇപ്പോൾ ആകുന്നത്.

കുറിപ്പ് വായിക്കാം..

കോവിഡും ഞാനും !!!

ജീവിതം എന്ന മൂന്നക്ഷരം.. എല്ലാവരെയും പോലെ എനിക്കും വലുതായിരുന്നു.. അതുകൊണ്ട് തന്നെ ഒരറിവായതില്‍ പിന്നെ അതിന്റെ പിറകെയുള്ള ഓട്ടത്തില്‍ ആയിരുന്നു ഞാന്‍.എത്ര കൂട്ടിയാലും കൂടില്ലല്ലോ അതാണ് ജീവിതം. ഇതിനിടയില്‍ ആണ് ലോകമെമ്ബാടുമുള്ള ജനങ്ങള്‍ക്കു ഒരുപോലെ കഷ്ടകാലം വന്നത്. എല്ലാവര്‍ക്കും കഷ്ടകാലം വരും. ദൈവങ്ങള്‍ക്ക് പോലും വന്നിട്ടുണ്ട്. പക്ഷെ അതിന് സമയവും കാലവും ഉണ്ടായിരുന്നു.

ഇത് സമയവും കാലവും ഒന്നുമില്ലാതെ എല്ലാം തകര്‍ത്തെറിഞ്ഞു. ചൈനയിലെ വുഹാനില്‍ നിന്നും മനുഷ്യരാശിയെ കൊന്നൊടുക്കാന്‍ മനുഷ്യനിര്‍മിതമായ വൈറസ്. എങ്ങും ഭീതിജനകമായ അന്തരീക്ഷം.ലോക രാഷ്ട്രങ്ങള്‍ ഒന്നൊന്നായി തകര്‍ന്നടിഞ്ഞു. ലക്ഷകണക്കിന്‌ മനുഷ്യര്‍ മരിച്ചു വീഴുന്നു. അതിലുപരി രോഗ ബാധിതര്‍ ആവുന്നു. എങ്ങും വിലാപങ്ങള്‍. പ്രാര്‍ത്ഥനകള്‍.. ഓരോരുത്തരും പ്രാര്‍ത്ഥിക്കുന്നു നമുക്കിതു വരല്ലേയെന്ന്.അല്ലെങ്കില്‍ വന്നവര്‍ ഇതിനെ കുറിച്ച്‌ പറയുന്നത് കേള്‍ക്കുന്നു. ഈ വിവരണം തത്കാലം ഇവിടെ നിര്‍ത്തിയിട്ടു എന്റെ കാര്യത്തിലേക്കു വരാം.

സെപ്റ്റംബര്‍ 4-ാംതീയതിയാണ് ഞാന്‍ കാലടിയില്‍ ഒരു വര്‍ക്കിന്‌ വരുന്നത്. 8 നു ഒരു ചെറിയ ചുമ.. ഞാന്‍ കോവിഡിന്റെ കാര്യം അറിഞ്ഞ നാള്‍മുതല്‍ മാക്സിമം മുന്‍കരുതല്‍ എടുക്കുന്നുണ്ടായിരുന്നു. ഇമ്മ്യൂണിറ്റി കൂട്ടാനുള്ളതും, വൈറ്റമിന്‍ സിയും അങ്ങനെ ഓരോന്നും.9 നു രാത്രി തിരികെ ചെന്നൈയിലേക്ക് പോയി. 10-ാം തീയതി ഷൂട്ടില്‍ ജോയിന്‍ ചെയ്തു.11 നു ശരീരത്തിനു നല്ല സുഖം ഇല്ലാത്ത അവസ്ഥ വന്നു. എന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോകണം എന്ന് പ്രൊഡ്യൂസറിനോട് ഞാന്‍ പറഞ്ഞു.ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലേക്ക് എന്നെ കൊണ്ടുപോയി.പ്രാഥമിക പരിശോധന,കുറച്ച്‌ മെഡിസിന്‍,CT സ്കാന്‍. അങ്ങനെ ഓരോന്നും.. എല്ലാം കഴിഞ്ഞ് തിരികെ റൂമിലേക്ക്. പക്ഷെ ആരോഗ്യ സ്ഥിതി നന്നായിരുന്നില്ല. എനിക്കെത്രയും വേഗം നാട്ടില്‍ എത്തിയാല്‍ മതി എന്നായിരുന്നു ചിന്ത. ചെന്നൈയില്‍ തങ്ങുന്തോറും ഞാന്‍ കൂടുതല്‍ കുഴപ്പത്തിലേക്കു പോകുന്നതു പോലെ തോന്നി. ആരുമില്ലാതെ ഒറ്റപെട്ടു പോവുന്നു എന്നൊരു തോന്നല്‍.എത്രയും വേഗം നാട്ടില്‍ എത്തണമെന്ന് ഞാന്‍ വാശി പിടിച്ചു.

ആദ്യം ഞാന്‍ വിളിച്ചത് എന്റെ സുഹൃത്തും കൊച്ചിന്‍ ഷിപ് യാര്‍ഡിലെ സി.എസ്.ആര്‍ ഡെപ്യൂട്ടി മാനേജറുമായ യൂസഫ് പായിപ്രയെ ആയിരുന്നു. പിന്നെ കാര്യങ്ങള്‍ക്ക് വേഗം കണ്ടു. എറണാകുളത്തെ കോവിഡിന്റെ ചാര്‍ജ്ജു വഹിക്കുന്ന ഡോ. അതുലിനെ വിളിച്ച്‌ സംസാരിക്കുന്നു. അങ്ങനെ ഞാന്‍ ചെന്നൈയില്‍ നിന്ന് റോഡു മാര്‍ഗം കൊച്ചിയിലേക്ക് തിരിച്ചു. ഡോ. അതുലും, പാലിയേറ്റീവിലെ സ്റ്റാഫ് നഴ്സ് വിപിനും എനിക്കു വേണ്ടി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. അങ്ങനെ 14-ാം തീയതി രാത്രി 12.45നു കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഞാന്‍ അഡ്മിറ്റായി.

ഒരുപാട് സ്വകാര്യ ആശുപത്രികളുടെ പേരുകള്‍ എന്റെ കണ്മുന്നില്‍ വന്നു. ചെന്നൈ അപ്പോളോ മുതല്‍ അങ്ങനെ പലതും.. പക്ഷെ ഒന്നിലും എന്റെ കണ്ണുകള്‍ ഉടക്കിയില്ല. കണ്മുന്നില്‍ എറണാകുളത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് മാത്രം. പ്രതീക്ഷ തെറ്റിയില്ല. വേഗത്തില്‍ ചികിത്സ തുടങ്ങി.

കോവിഡിനെ ഞാന്‍ ഭയപ്പെട്ടിരുന്നില്ല. പക്ഷെ ന്യൂമോണിയയും ഷുഗറും ഒപ്പം വന്നു. അതാണ് എന്റെ ചികിത്സ സങ്കീര്‍ണ്ണമാക്കിയത്.
ഞാന്‍ ഐ.സി.യുവിലാണെന്ന കാര്യം പലരും അറിഞ്ഞു തുടങ്ങി. എന്നെ കാത്ത് എന്തു ചെയ്യണമെന്നറിയാതെ മെഡിക്കല്‍ കോളേജിലെ കാര്‍ പാര്‍ക്കിങ്ങില്‍ കഴിഞ്ഞു കൂടിയ എന്റെ മോന്‍ അപ്പു (ആരോമല്‍).. പക്ഷെ ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ.. ഒരുപാട് പ്രതിസന്ധിയിലൂടെ ജീവിച്ച എനിക്ക് എവിടെയോ കാലിടറുന്നതു പോലെ തോന്നി. എന്നാല്‍ എനിക്കു വേണ്ടി കൂടെ നിന്ന ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ കോളേജിലെ ആര്‍.എം.ഒ. ഡോ. ഗണേഷ് മോഹന്‍, ഹൈബി ഈഡന്‍.എം.പി എന്നിവരെ മറക്കാന്‍ കഴിയില്ല. എനിക്ക് വേണ്ടി കെടാവിളക്ക് വരെ വച്ച്‌ പ്രാര്‍ത്ഥിച്ചവര്‍, എന്‍റ മോന്‍ അപ്പൂനെ വിളിച്ച്‌ എന്തിനും കൂടെയുണ്ട് മോന്‍ ടെന്‍ഷന്‍ ആകണ്ട എന്നു പറഞ്ഞവര്‍. ഓരോ പതിനഞ്ചു മിനിട്ടുകൂടുമ്ബോഴും വിളിച്ചുകൊണ്ടിരുന്ന രാജീവ് റോഷന്‍, ഇടവേള ബാബു, നന്ദു, ദിനേശ് പണിക്കര്‍, ബിബിന്‍ ജോര്‍ജ്, മായ വിശ്വനാഥ്‌, ആലപ്പുഴ ബ്രദേഴ്സ് ഹോട്ടലിന്റെ ഉടമ ബാലു.. അങ്ങനെ ഒരു പാടു പേര്‍… ഇതറിഞ്ഞ ലോകത്തിന്റെ പല ഭാഗത്തുള്ളവര്‍.. എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവര്‍..

എല്ലാവരുടെയും പേരെടുത്തു പറയാന്‍ പറ്റില്ലല്ലോ.. അവരുടെയൊക്കെ പ്രാര്‍ത്ഥന ഒന്നു മാത്രമായിരുന്നു. എനിക്കു വന്ന മിക്ക വോയ്സ് മെസേജുകളും കരച്ചില്‍ ആയിരുന്നു. എല്ലാരെയും പോലെയല്ല നിന്റെ കാര്യം, നീ ചെയ്ത നന്മകള്‍ ഇപ്പോള്‍ നിനക്ക് ഈശ്വര കടാക്ഷമായി വരും, ദൈവം കൈവിടില്ല.. എന്നായിരുന്നു.

എന്നെ ഓരോരുത്തരും എത്രത്തോളം സ്നേഹിക്കുന്നു എന്നറിഞ്ഞ നിമിഷങ്ങള്‍. ഒരപ്പൂപ്പന്‍ താടി പോലെ പറന്നു നടന്നപ്പോള്‍ ശരീരത്തിനു ഭാരം തോന്നിയിരുന്നില്ല. പക്ഷെ ഒന്ന് കിടന്നപ്പോ ഭാരം എന്താണെന്ന് ഞാന്‍ അറിഞ്ഞു. മനസ്സിനും ശരീരത്തിനും ..കഴിഞ്ഞ കുറെ നാളുകളായി മനസ്സില്‍ കൊണ്ടു നടന്നിരുന്ന എന്റെ മനസ്സിനെ തകര്‍ത്തെറിഞ്ഞ കുറെ കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിരുന്നു. അതില്‍ നിന്നും പുറത്തു കടക്കാന്‍ എനിക്കു പറ്റിയിരുന്നില്ല. തോല്‍പ്പാവക്കൂത്തു പോലെ ഞാന്‍ ആടിക്കൊണ്ടേ ഇരുന്നു. നെഞ്ചില്‍ ആണിയടിച്ചു കയറ്റിയ പല അനുഭവങ്ങള്‍ ഉണ്ടായി.

ഇപ്പോള്‍ ഞാന്‍ എല്ലാം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ 13-ാം നമ്ബര്‍ മുറിയില്‍ ഇറക്കി വെയ്ക്കുകയാണ്. 13 പലര്‍ക്കും നിര്‍ഭാഗ്യ നമ്ബര്‍ ആണെന്ന് പറയാറുണ്ട്. പക്ഷെ എനിക്കങ്ങനെ തോന്നിയില്ല.അങ്ങനെ ഞാന്‍ വീണ്ടും ജീവതത്തിലേക്ക് .. ഒരുപാടു പേര്‍ക്ക് ജീവന്‍ തിരിച്ചുനല്‍കിയ ഒരുപാടു നന്മയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്ള എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്.. നന്ദി.. നന്ദി..

സീമാ .ജി. നായര്‍

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (3 hours ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (3 hours ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (5 hours ago)

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു  (6 hours ago)

ശബരിമല പൂജകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം  (6 hours ago)

ക്ലാസ് സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (6 hours ago)

സീരിയല്‍ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍  (7 hours ago)

അബദ്ധത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ സംഭവം: ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി എങ്ങനെ വീണുയെന്ന് പൊലീസ്  (7 hours ago)

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (8 hours ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (8 hours ago)

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐ...  (8 hours ago)

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി  (8 hours ago)

ആഗോള നിക്ഷേപകരായ ആന്റ്‌ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം...  (8 hours ago)

ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്; അനുമോളെ വലിച്ച് കീറി കുറിപ്പ്  (8 hours ago)

3 മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കാത്ത് ലാബുകള്‍: അത്യാധുനിക സംവിധാനങ്ങള്‍ക്ക് 44.30 കോടിയുടെ ഭരണാനുമതി...  (9 hours ago)

Malayali Vartha Recommends