വീണ്ടുമൊരു വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് കാവ്യ

മലയാളത്തിന്റെ പ്രിയ ജോഡികളായ കാവ്യമാധവനും ദിലീപും വിവാഹം ചെയാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ കുറെ മാസങ്ങളായി മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ആവേശത്തോടെ ചര്‍ച്ച ചെയ്യുന്നത്. ആ സമയങ്ങളില്‍ കാവ്യയ്ക്ക് എന്ത് പറയണമെന്ന് അറിയാതെ ആകെ ആശയകുഴപ്പത്തിലായ സമയവും. എന്നാല്‍ പത്രങ്ങളില്‍ വന്ന വാര്‍ത്തയെയും സോഷ്യല്‍ മീഡിയയില്‍ വന്ന വാര്‍ത്തകളും പൂര്‍ണമായി കാവ്യ നിഷേധിച്ചിരുന്നു. എന്നാല്‍ പലരുടെയും സംശയങ്ങള്‍ക്ക് മറുപടിയുമായാണ് കാവ്യ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഏപ്രില്‍ ഫൂളിന്റെ ഭാഗമായി ആരോ എഴുതിവിട്ട ദിലിപ് കാവ്യ വിവാഹ വാര്‍ത്തയുടെ വിഷമത്തില്‍ നിന്ന് ഇതുവരെയും മോചിതയായിട്ടില്ലെന്നും കാവ്യ പറയുന്നു. ഏപ്രില്‍ 16 ന് കാവ്യയും ദിലീപും ഗുരുവായൂരില്‍ വിവാഹിതരാകുമെന്നായിരുന്നു വാര്‍ത്ത.ഈ വാര്‍ത്തയെ ആവേശത്തോടെ പലരും ചര്‍ച്ച ചെയ്തു. ഈ വാര്‍ത്തയ്ക്ക് വന്‍ പ്രാധാന്യം ലഭിക്കുകയും വിവാഹം കാണാനായി ആരാധകര്‍ ഗുരുവായൂരില്‍ തടിച്ച് കൂടിയെന്നും പിന്നാലെ വാര്‍ത്തകള്‍ വന്നു. ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന് കാവ്യയും കുടുംബവും മുമ്പേ പ്രതികരിച്ചിരുന്നെങ്കിലും ഇപ്പോള്‍ പുനര്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് കാവ്യ മനസ് തുറന്നിരിക്കുകയാണ്.
സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാവ്യ ഇക്കാര്യം തുറന്നു പറഞ്ഞത്. തന്നെ സെലിബ്രിട്ടിയായി കരുതാത്ത ഒരാളും നല്ല ബന്ധവുമൊക്കെ ഇനി വരുമോയെന്ന് സംശയമാണെന്നും കാവ്യ വ്യക്തമാക്കുന്നു. പഴയ കാര്യങ്ങളൊക്കെ മറന്നൊരു ജീവിതം എത്രമാത്രം വിജയകരമാകുമെന്ന് പേടിയുമുണ്ട്. എന്നാലും താന്‍ ഒരാളെ കാത്തിരിക്കുകയാണെന്നും ഏതായാലും അത് ദിലീപ് അല്ലെന്നും കാവ്യ തുറന്ന് പറയുന്നു.
ദിലിപ് കാവ്യ വിവാഹ വാര്‍ത്തയ്ക്ക് മാതാപിതാക്കളെക്കൊണ്ട് മറുപടി പറയിക്കേണ്ടി വന്നതാണ് ഏറ്റവും വലിയ സങ്കടമെന്നും നടി വ്യക്തമാക്കി. ദിലീപ് കാവ്യ വിവാഹം തീരുമാനിച്ചോ എന്ന ചോദ്യത്തിന് ഉത്തരം പറയലായിരുന്നു അച്ഛന്റെ അന്നത്തെ പണി. സംയമനത്തോടെ അദ്ദേഹം അക്കാര്യം ചെയ്തു. നല്ല പ്രായമെല്ലാം തനിക്ക് വേണ്ടി ചെലവഴിച്ച മാതാപിതാക്കളെ വിശ്രമിക്കേണ്ട സമയത്ത് ഇനിയും ബുദ്ധിമുട്ടിക്കേണ്ടി വരുന്നതില്‍ വിഷമമുണ്ടെന്നും കാവ്യ പറഞ്ഞു.
താന്‍ പോലും അറിയാതെ തന്റെ വിവാഹം നാട്ടുകാര്‍ തീരുമാനിച്ചപ്പോള്‍ ചിലപ്പോള്‍ സങ്കടവും മറ്റു ചിലപ്പോള്‍ ചിരിയും വരും. 93 വയസ്സില്‍ മരിക്കും വരെ മുത്തശ്ശിക്ക് താന്‍ വിവാഹം കഴിച്ചു കാണാന്‍ ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അത് സാക്ഷാത്ക്കരിക്കാന്‍ കഴിയാഞ്ഞതില്‍ വിഷമമുണ്ട്. എല്ലാ പെണ്‍കുട്ടികളേയും പോലെ ഭര്‍ത്താവും കുട്ടികളും ഉള്‍പ്പെട്ട ഒരു വലിയ ലോകം തന്റെയും സ്വപ്‌നത്തിലുണ്ടായിരുന്നുവെന്ന് കാവ്യ പറഞ്ഞു.
ഇനിയൊരു വിവാഹം ടെന്‍ഷനടിപ്പിക്കുന്ന കാര്യം തന്നെയാണെന്നാണ് കാവ്യയുടെ അഭിപ്രായം. എന്നും എവിടെയെങ്കിലും തകര്‍ന്ന ഒരു ഭാര്യഭര്‍ത്തൃബന്ധത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ പ്രണയിച്ചിട്ട് വിവാഹം കഴിക്കുന്നവര്‍ പോലും വിവാഹത്തെ ലോട്ടറിയായിട്ടാണ് കാണുന്നത്. വീണ്ടും താന്‍ ഒരു കല്യാണം കഴിച്ചാല്‍ അത് എങ്ങിനെ കുഴപ്പമാക്കാമെന്ന് പലരും ആലോചിക്കും. കല്യാണം കഴിഞ്ഞ് ഉഗാണ്ടയില്‍ പോയാലും പ്രശ്‌നമുണ്ടാക്കാന്‍ വണ്ടിപിടിച്ചു വരുമെന്നും കാവ്യ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha