ലൈലാ ഓ ലൈലാ വഴി മലയാളത്തിലേക്ക് കൈനത്ത് അറോറ

ലൈലാ ഓ ലൈലയിലൂടെ സംവിധായകന്‍ ജോഷി മറ്റൊരു ഉത്തരേന്ത്യന്‍ താരത്തെക്കൂടി മോളിവുഡിന് പരിചയപ്പെടുത്തുകയാണ്. പ്രശസ്ത മോഡലും ബോളിവുഡിലെ സജീവ സന്നിധ്യവുമായ കൈനത്ത് അറോറ. മോഹന്‍ലാലിനും ജോഷിക്കും ഒപ്പമുള്ള നിമിഷങ്ങള്‍ മറക്കാനാവാത്തതെന്ന് കൈനത്ത് അറോറ. രണ്ടു പേരും അവരുടെ മേഖലയില്‍ മഹാരദന്‍മാരാണ്. ഏതൊരു അഭിനേതാവിനെ സംബന്ധിച്ചും തന്റെ ആദ്യ പ്രൊജക്റ്റ് ഏറെ ആശങ്കയുളവാക്കുന്ന ഒന്നാണ്. എല്ലാവര്‍ക്കും അറിയുന്ന പോലെ ഇതൊരു ബിഗ് ബജറ്റ് മൂവിയാണ്. ഇത്രയേറെ പണം മുടക്കി, നൂറുകണക്കിന് ആളുകളുടെ ശ്രമഫലമായി ഒരു സിനിമ ഇറങ്ങുന്നു. അതും മോഹന്‍ലാലിനെ പോലെ ഒരു ഹിറ്റ് മേക്കര്‍ നായകനായി കൊണ്ട്, അതിന്റേതായ സന്തോഷവും സമ്മര്‍ദ്ദവും ഷൂട്ടിംഗ് സമയത്ത് ഉണ്ടായിരുന്നു. എന്നാല്‍ കൂടെ വര്‍ക്ക് ചെയ്ത എല്ലാവരും മികച്ച പിന്തുണയാണ് നല്‍കിയത്, പ്രത്യേകിച്ച് മോഹന്‍ലാല്‍ .
അതിനൊപ്പം തന്നെ സന്തോഷം നല്‍കുന്ന ഒരു കാര്യമാണ് എന്റെ 5 സിനിമകള്‍ അടുത്തടുത്ത് പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു എന്നത്. ആദ്യ ചിത്രം രാം ഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തിലാണ്. രണ്ടാമത്തെ ചിത്രം പേരിടാത്ത ഒരു ഹൊറര്‍ ചിത്രമാണ്. മൂന്നാമതാണ് ലൈല ഓ ലൈലാ.നാലാമത് ഋഷി കപൂര്‍ രാം കപൂര്‍ ടീമിന്റെ ഒപ്പം ഒരു കോമഡി ചിത്രമാണ്. അഞ്ചാമത്തെ ചിത്രം ഒരു തെലുങ്ക് പടമാണ്.ആകെ മൊത്തം സന്തോഷിക്കാനുള്ള കാര്യങ്ങള്‍ ആയതു കൊണ്ട് തന്നെ, 2015 ഒരു ഭാഗ്യ വര്‍ഷമായാണ് ഞാന്‍ കാണുന്നത്.
ലൈലാ ഓ ലൈലായില്‍ ആദ്യം എനിക്ക് കുറച്ച് പേടി ഉണ്ടായിരുന്നു, കാരണം മലയാളം എന്നെ സംബന്ധിച്ച് ഒരു പുതിയ ഭാഷയാണ്, അത് കൊണ്ട് തെറ്റ് പറ്റുമോ എന്ന ഭയം എന്നെ വല്ലാതെ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ അഭിനയത്തിന്റെ ഓരോ ഘട്ടത്തിലും ഇവര്‍ രണ്ടു പേരും തന്ന ഉപദേശങ്ങള്‍, പിന്തുണ , ആത്മവിശ്വാസം എന്നിവയെല്ലാം ഒരു തുടക്കക്കാരി എന്ന നിലയില്‍ വളരെ വിലപ്പെട്ടതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha