നീനയിലെ നായികയെ പ്രകീര്‍ത്തിച്ച് ലാല്‍ ജോസ്; കള്ളുകുടിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമായ പ്രകടനങ്ങള്‍ ഞെട്ടിച്ചു

ഒരുപാട് പുതുമുഖ നായികമാരെ മലയാളത്തിന് സംഭാവന ചെയ്ത സംവിധായകനായ ലാല്‍ ജോസ് തന്റെ പുതിയ സിനിമയിലൂടെ ഒരു പുതുമുഖ നടിയെക്കൂടി മലയാളത്തിന് സംഭാവന ചെയ്യുകയാണ്, ദീപ്തി സതി.
നടിയുടെ അപാരമായ അഭിനയകഴിവിനെക്കുറിച്ച് ലാല്‍ ജോസ് വാചാലനാകുന്നു. നിരവധി പേരെ സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയ ശേഷമാണ് ദീപ്തിയെ ലാല്‍ ജോസ് തെരഞ്ഞെടുത്തത്.
ലാല്‍ ജോസിന്റെ പുതിയ ചിത്രമായ നീനയിലൂടെ വെള്ളിത്തിയില്‍ എത്തിയ നടിയാണ് . എന്നാല്‍ ഈ പട്ടത്തിന്റെ ബലത്തിലല്ല സിനിമയിലെത്തിയത്, മറിച്ച് അഭിനയിക്കാനുള്ള അപാര കഴിവുകൊണ്ടാണ്. പറയുന്നത് മറ്റൊരുമല്ല സംവിധായകന്‍ ലാല്‍ ജോസ് തന്നെയാണ്.
ഒരുപാട് പുതുമുഖങ്ങളെ സിനിമയില്‍ കൊണ്ടുവന്നയാളാണ് ഞാന്‍. മിക്കവരും നല്ല പ്രകടനം തന്നെ ആദ്യ സിനിമയില്‍ കാഴ്ചവച്ചു. പക്ഷെ, ഞാന്‍ എന്ത് പ്രതീക്ഷിച്ചുവോ അതിന് അപ്പുറം നല്‍കിയത് ദീപ്തി സതി മാത്രമാണ്. അതാണ് ദീപ്തിയെ വ്യത്യസ്തമാക്കുന്നതും.\' ലാല്‍ ജോസ് പറയുന്നു. കള്ളുകുടിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമായ പ്രകടനങ്ങള്‍ ലാലിനെ ഞെട്ടിച്ചത്രേ. എറണാകുളം പച്ചാളം ചൂരപ്പറമ്പില്‍ കുടുംബാംഗമായ ദീപ്തി ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്.
ഒരിക്കലെങ്കിലും മദ്യപിക്കാത്തെയോ കള്ളു കുടിക്കാതെയോ ഒരാളാണ് ദീപ്തി എന്നറിയുമ്പോഴാണ് പ്രേക്ഷകനും ഞെട്ടുന്നത്. എന്നാല്‍ താന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യപിച്ചിട്ടില്ലെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ദീപ്തി സതി വെളിപ്പെടുത്തിയത്. ഈ സിനിമയുടെ ഒഡീഷന് എത്തിയപ്പോള്‍ ലാല്‍ ജോസ് സാര്‍ ആദ്യം പറഞ്ഞത് സിഗരറ്റ് വലിക്കുന്നതും കള്ളുകുടിക്കുന്നതുമായ രംഗങ്ങള്‍ അഭിനയിച്ചു കാണിക്കാനാണ്. എന്റെ അഭിനയ അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും എന്നെ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ദീപ്തി പറഞ്ഞു. പിന്നീട് സിനിമ ഷൂട്ട് തുടങ്ങിയപ്പോഴാണ് തന്റെ കഥാപാത്രം മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയുമൊക്കെ ചെയ്യുമെന്ന് അറിഞ്ഞത്. കള്ളുകുടിച്ച് പരിചയമില്ലാത്തതുകൊണ്ടും, അതിന് താത്പര്യമില്ലാത്തതുകൊണ്ടും മദ്യപാനികളുടെ മാനിറിസങ്ങള്‍ അറിയില്ലായിരുന്നു. അതിന് വേണ്ടി ഒത്തിരി ഡോക്യുമെന്ററികള്‍ കണ്ട് ഇവരുടെ മാനറിസങ്ങള്‍ മനസ്സിലാക്കുകയായിരുന്നത്രെ. സിനിമയില്‍ ഞാന്‍ കുടിക്കുന്നതൊക്കെ വെറും പച്ചവെള്ളവും ജ്യൂസും മാത്രമാണ്. നീനയെ ഉള്‍ക്കൊണ്ടാണ് ഞാന്‍ അഭിനയിച്ചത് ദീപ്തി പറഞ്ഞു. മുന്‍ മിസ് കേരള കൂടിയാണ് ദീപ്തി.
സ്ത്രീകേന്ദ്രീകൃതമായ ചിത്രമാണ് നീന. നീന, നളിനി എന്നീ രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് ഒരുക്കുന്ന ചിത്രത്തില്‍ നീന എന്ന കഥാപാത്രത്തെയാണ് ദീപ്തി അവതരിപ്പിക്കുന്നത്. നളിനിയുടെ വേഷം ചെയ്യുന്നത് ആന്‍ ആഗസ്റ്റിനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha