ജയസൂര്യയെ നാദിര്‍ഷാ വികലാംഗനാക്കി

ജയസൂര്യയെ നാദിര്‍ഷാ വികലാംഗനാക്കി. അമര്‍, അക്ബര്‍,ആന്റണി എന്ന ചിത്രത്തിലാണ് താരം വികലാംഗനായി എത്തുന്നത്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ ജയസൂര്യ തയ്യാറാണ്. അപ്പോത്തിക്കിരിയിലെ വേഷത്തിനായി 10 കിലോയോളം ഭാരം കുറച്ചിരുന്നു. ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ കാലൊടിഞ്ഞ് കിടക്കുകയായിരുന്നു, തളര്‍ന്ന് കിടക്കുന്ന കഥാപാത്രമായി വേദനസഹിച്ചും താരം അഭിനയിച്ചു. ചിത്രം സൂപ്പര്‍ഹിറ്റായി.
അക്ബര്‍ എന്ന വികലാംഗന്റെ വേഷമാണ് നാദിര്‍ഷായുടെ ചിത്രത്തില്‍. ആരുടെയും സഹതാപം ആഗ്രഹിക്കാതെ, സ്വന്തം കഴിവില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമാണ് അക്ബര്‍. കഥാപാത്രത്തിനായി വെപ്പ് കാല്‍വരെ താരം സംഘടിപ്പിച്ചു. കോളജില്‍ പഠിച്ചിരുന്ന കാലത്ത് നാദിര്‍ഷയുടെ വലിയ ആരാധകനായിരുന്നു താനെന്ന് ജയസൂര്യ ഓര്‍മിച്ചു. അന്ന് നാദിര്‍ഷയ്ക്ക് സ്വന്തം ട്രൂപ്പുണ്ടായിരുന്നു. അബിയും ദിലീപും ട്രൂപ്പിലെ അംഗങ്ങളായിരുന്നു. അവര്‍ക്കൊപ്പം ചേരാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായി ജയസൂര്യ പറഞ്ഞു.
പിന്നീട് കോട്ടയം നസീറിന്റെ ട്രൂപ്പിലാണ് ജയസൂര്യ എത്തിയത്. എന്നാല്‍ നാദിര്‍ഷാ ആദ്യം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. അബുസലിമാണ് ജയസൂര്യയുടെ പിതാവായി അഭിനയിക്കുന്നത്. ഇന്ദ്രജിത്തും പൃഥ്വിരാജുമാണ് മറ്റ് താരങ്ങള്‍. ഈ വര്‍ഷം ചിത്രങ്ങള്‍ വാരിവലിച്ച് അഭിനയിക്കാതെ സെലക്ട് ചെയ്ത് അഭിനയിക്കാനാണ് തീരുമാനം; ഇയ്യോബിന്റെ പുസ്തകത്തില്‍ ചെയ്ത അങ്കൂര്‍ റാവുത്തറുടേത് പോലുള്ള വേഷങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha