സണ്ണിവയ്ന്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കില്ലേ?

എവിടെ ചെന്നാലും സണ്ണിയോട് പലരും ചോദിക്കും എന്താ ദുല്‍ഖറിനൊപ്പം അഭിനയിക്കാത്തത്?, നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ?അതോ ടീമായി അഭിനയിക്കുമ്പോള്‍ ദുല്‍ഖറിന് പ്രാധാന്യം കൂടുതലായത് കൊണ്ടാണോ അഭിനയിക്കാത്തത്? ഇതൊന്നുമല്ല സത്യമെന്ന് സണ്ണിവെയ്ന്‍ പറഞ്ഞു. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിക്ക് ശേഷം ഇന്ററസ്റ്റിംഗായ ഒരു വിഷയം വന്നില്ല, അതുകൊണ്ടാണ് ഇരുവരും അഭിനയിക്കാത്തത്. വെറുതെ കോമ്പിനേഷന് വേണ്ടി സിനിമ ചെയ്യാന്‍ താല്‍പര്യമില്ല. തൃപ്തികരമായ പ്രോജക്ടാണെങ്കില്‍ തീര്‍ച്ചയായും അഭിനയിക്കും. ആളുകള്‍ക്ക് ഇഷ്ടപ്പെട്ട കോമ്പിനേഷനായതിനാല്‍ എന്‍ടര്‍ടെയിനിംഗ് ആയ പ്രോജക്ട് വരണം. അതിനായി കാത്തിരിക്കുകയാണ് ഇരുവരും.
ദുല്‍ഖറുമായി നല്ല സൗഹൃദത്തിലാണ്. അപ്പവും വീഞ്ഞിലെ കഥാപാത്രത്തെ കുറിച്ച് ദുല്‍ഖറുമായി സംസാരിച്ചിരുന്നു. എന്റെ വേഷങ്ങളെല്ലാം നല്ല രീതിയില്‍ വരണമെന്ന് ആഗ്രഹിക്കുന്ന നടനാണ് ദുല്‍ഖര്‍. നടനെന്ന നിലയില്‍ എന്റെ വളര്‍ച്ച ദുല്‍ഖര്‍ ആഗ്രഹിക്കുന്നുണ്ട്. സിനിമയിലും ജീവിതത്തിലും ദുല്‍ഖറിന്റെ ധാര്‍മിക പിന്തുണ തനിക്കുണ്ടെന്നും സണ്ണി പറഞ്ഞു. തെന്നിന്ത്യയിലെ രണ്ട് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചതിന്റെ ത്രില്ലിലാണ് സണ്ണി. പ്രതാപോത്തനും രമ്യാകൃഷ്ണനും. രണ്ട് പേരും അനുഗ്രഹീത അഭിനേതാക്കളാണ്. അവര്‍ക്കൊപ്പം തനിക്ക് പിടിച്ച് നില്‍ക്കാനായില്ലെന്ന് സണ്ണി സമ്മതിച്ചു. രമ്യാകൃഷ്ണനാണ് സണ്ണിയുടെ നായിക. തെന്നിന്ത്യ മുഴുവന്‍ നിറഞ്ഞ് നിന്ന നായികയുടെ നായകനാകാമെന്ന് സ്വപ്‌നം പോലും കരുതിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha