പട്ടാളയൂണിഫോമില്‍ ലാല്‍ ജമ്മുവിലെ ക്യാമ്പില്‍

മോഹന്‍ലാല്‍ ഷൂട്ടിംഗിനിടെ അവധിയെടുത്ത് മുങ്ങിയത് വിദേശത്തേക്കല്ല നേരെ പട്ടാളത്തിലേക്കാണ്. കഴിഞ്ഞ ദിവസം ലാല്‍ ആ ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ യൂണിഫോം ധരിച്ച് വീണ്ടും പട്ടാള ക്യാമ്പില്‍. ജമ്മുവിലെ 122 ടിഎ ബറ്റാലിയനില്‍ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ഹര്‍മാന്‍ജിത് സിങ്ങിനൊപ്പം നില്‍ക്കുന്ന ചിത്രം മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടു.
രഞ്ജിത് ചിത്രമായ ലോഹത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായതിന് ശേഷമാണ് മോഹന്‍ലാല്‍ കാശ്മീരില്‍ പട്ടാളക്യാമ്പില്‍ എത്തിയത്.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായാണ് ലഫ്റ്റനന്റ് കേണല്‍ ജമ്മു കശ്മീരിലെത്തിയത്. ലോഹത്തിന് ശേഷം കുടുംബവുമൊത്ത് വിദേശത്ത് പോകുകയാണെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് മോഹന്‍ലാല്‍ പട്ടാളക്കാരനായി തന്നെ ജമ്മുവിലെത്തിയത്.
ജോഷി സംവിധാനം ചെയ്ത ലൈല ഓ ലൈലയാണ് അടുത്തു തന്നെ തിയറ്ററിലെത്തുന്ന മോഹന്‍ലാല്‍ ചിത്രം. വ്യാഴാഴ്ചയാണ് ലൈല ഓ ലൈല റിലീസാകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha