ചന്ദ്രേട്ടന്‍ ഡോള്‍ഫിന്‍സ് തന്നെ, പക്ഷെ, ബോറല്ല

ഏറെക്കാലത്തിന് ശേഷം ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന ഒരു കഥാപാത്രമായി ദിലീപ് അഭിനയിച്ച ചന്ദ്രേട്ടന്‍ എവിടെയാ, ബോറല്ല. പക്ഷെ, കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സുരേഷ് ഗോപിയുടെ ഡോള്‍ഫിന്‍സ് എന്ന സിനിമയുടെയും ഈ ചിത്രത്തിന്റെയും കഥ ഒന്നു തന്നെയാണ്. രണ്ട് പശ്ചാത്തലത്തില്‍ വ്യത്യസ്തമായ രീതികളിലാണ് കഥ പറഞ്ഞിരിക്കുന്നതെന്ന് മാത്രം. ഭര്‍ത്താവിന് ഒരു സ്ത്രീയോട് അടുപ്പമുണ്ടാകുന്നതും അയാളിലെ കാമുകന്‍ ഭാര്യയെ ഒഴിവാക്കുന്നതും അവസാനം കുടുംബബന്ധങ്ങളുടെ വില മനസിലാക്കുന്നതുമാണ് രണ്ട് ചിത്രങ്ങളുടെയും കഥ.
ഡോള്‍ഫിന്‍സില്‍ ബാര്‍ മുതലാളിയായ സുരേഷ്‌ഗോപിയുടെ കഥാപാത്രം ഗോവയിലുള്ള ഒരു പെണ്‍കുട്ടിയുമായി ഫോണിലൂടെ പ്രണയത്തിലാവുകയും അവള്‍ അയാളെ തേടി ഡോള്‍ഫിന്‍സ് ബാറിലേക്ക് വരുകയും ചെയ്യുന്നു. അവളെ കാണാന്‍ സുരേഷ് ഗോപിയുടെ കഥപാത്രം പോകുന്നവഴിക്ക് ബാറിന്റെ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ഭാര്യയുടെ ചിത്രം നോക്കി, മദ്യപിക്കാന്‍ വന്ന ഒരു ഡോക്ടര്‍ ഭാര്യയുടെ മനോവീര്യത്തെ പറ്റി പറയുന്നു. മാരകമായ രോഗം അവരെ കാര്‍ന്ന് തിന്നുമ്പോഴും ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് അവര്‍ ജീവിക്കുന്നതെന്ന ഡോക്ടറുടെ വാക്ക് കേട്ട് സുരേഷ്‌ഗോപിയുടെ കഥാപാത്രം വീട്ടിലേക്ക് ഓടി ഭാര്യയെ കെട്ടിപ്പിടിക്കുന്നിടത്താണ് ഡോള്‍ഫിന്‍ അവസാനിക്കുന്നത്.
ചന്ദ്രേട്ടനില്‍ ചന്ദ്രേട്ടന്‍ തിരുവനന്തപുരത്തും ഭാര്യ തൃശൂരുമാണ്. ഇതിനിടെ തമിഴ്‌നാട്ടിലുള്ള ഒരു സന്യാസി, അഗസ്ത്യമുനിയുടെ നാഡീജ്യോല്‍സ്യം വഴി ചന്ദ്രേട്ടന്റെ ചില കാര്യങ്ങള്‍ പ്രവചിക്കുന്നു. കഴിഞ്ഞ ജന്‍മത്തില്‍ തമിഴ്‌നാട്ടിലെ ചെങ്കുട്ടുവന്‍ എന്ന രാജാവിന്റെ സദസിലെ കവിയായിരുന്നു ചന്ദ്രേട്ടനെന്നും അവിടെ വച്ച് വസന്തമല്ലി എന്ന നര്‍ത്തകിയുമായി പ്രണയത്തിലായിരുന്നെന്നും എന്നാല്‍ അത് സഹിക്കാത്ത രാജാവ് കവിയെ യുദ്ധത്തിനയച്ചെന്നും യുദ്ധത്തിനിടെ ആന ചവിട്ടി കൊന്നെന്നും പറയുന്നു. അതിനാല്‍ ഈ ജന്‍മത്തില്‍ പ്രണയം നടക്കും. അത് സംഭവിക്കാതിരിക്കാന്‍ പൂജാവിധികള്‍ നടത്തണമെന്നും പറയുന്നു. ഭാര്യ അതോടെ കാറ്റ് പോയ ബലൂണ്‍ പോലെ ആകുന്നു. ഇതിനിടെ ഒരു വനിതാ ഡോക്ടറുമായി ചന്ദ്രേട്ടന്‍ അടുക്കുന്നു. ഭാര്യ ട്രാന്‍സ്ഫര്‍ വാങ്ങി തിരുവനന്തപുരത്ത് വരുന്നു. പിന്നീട് ഭാര്യയുമായി ചന്ദ്രേട്ടന്‍ അകലുകയും അവസാനം ഭാര്യയാണ് തന്റെ എല്ലാമെന്ന് തിരിച്ച് അറിയുകയും ചെയ്യുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha