ലിസി ന്യൂയോര്‍ക്കില്‍

പ്രിയദര്‍ശനുമായി അകന്ന ശേഷം ആത്മീയ യാത്രകളും കളരി പഠനവും കഴിഞ്ഞ് ലിസി ന്യൂയോര്‍ക്കിലേക്ക് പറന്നു. മകള്‍ കല്യാണിയുടെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുക്കാനാണ് ലിസി പോകുന്നത്. യു.കെയില്‍ പഠിക്കുന്ന മകന്‍ സിദ്ധാര്‍ത്ഥും ചടങ്ങിനെത്തുന്നുണ്ട്. അത് കൂടുതല്‍ സന്തോഷം നല്‍കുന്നെന്ന് ലിസി പറഞ്ഞു. 22 വയസിലാണ് വിവാഹിതയായത്. 30 കൊല്ലത്തെ ദാമ്പത്യ ജീവിതം ആസ്വദിച്ചു. ചില പ്രശ്‌നങ്ങളുണ്ടായിട്ട് കുറേക്കാലമായി. ഇപ്പോള്‍ സമാധാനമുണ്ട്. വാടകവീട്ടിലാണെങ്കിലും സുഖമായി ഉറങ്ങുന്നു.
15 വര്‍ഷം ബിസിനസ് ചെയ്തു. ആവശ്യത്തിന് പണം ഉണ്ടാക്കി. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് എന്ന ആശയം താനുണ്ടാക്കിയതാണെന്നും ലിസി പറയുന്നു. മോഹന്‍ലാലിന്റെ പിന്തുണ അതിനുണ്ടായിരുന്നു. 16 വയസു മുതല്‍ അധ്വാനിച്ച് തുടങ്ങിയതാണ്. എസ്.എസ്.എല്‍.സിക്ക് റാങ്ക് വാങ്ങിയാണ് പാസായത്. അപ്പോഴേക്കും സിനിമയുടെ തിരക്കിലായി. കമലഹാസന്റെയും രജനികാന്തിന്റെയും നായികയായി തുടക്കത്തിലേ അഭിനയിച്ചു. എന്നും ജോലിയോട് നീതി പുലര്‍ത്തിയിരുന്നു. എന്നാല്‍ ആത്മാഭിമാനം അടിയറവെച്ച് ജീവിക്കാന്‍ വയ്യാത്തത് കൊണ്ടാണ് ദാമ്പത്യം അവസാനിപ്പിച്ചത്.
ദാമ്പത്യത്തിലെ വിള്ളലുകള്‍ക്കുള്ള കാരണം വെളിപ്പെടുത്തണമെന്ന് ആഗ്രഹമില്ല. എല്ലാം മക്കളോട് പറഞ്ഞിട്ടുണ്ട്. അവര്‍ അവരുടെ പിതാവിനെ ബഹുമാനിക്കണം. അതാണ് തനിക്ക് ഇഷ്ടമെന്നും താരം വ്യക്തമാക്കി. മക്കള്‍ക്ക് പ്രായപൂര്‍ത്തിയായി. കാര്യങ്ങള്‍ മനസിലാക്കാന്‍ അവര്‍ക്ക് കഴിയും. സിനിമയില്‍ നിന്ന് ധാരാളം ഓഫറുകളുണ്ട്. എല്ലാം നോക്കിയും കണ്ടുമേ ചെയ്യൂ എന്നും താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha