മീനുക്കുട്ടിയെപ്പറ്റി ദിലീപ് മനസു തുറക്കുന്നു

മീനുക്കുട്ടിയെക്കുറിച്ച് അച്ഛന് നൂറു നാവാണ്. അവള്‍ക്ക് എല്ലാത്തിനും സ്വന്തമായ നിലപാടുണ്ട്. എല്ലാക്കാര്യത്തിലും. അമ്മയെ പിരിഞ്ഞപ്പോള്‍ പോലും ഞാന്‍ അവളെ ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ല.
പതിനാല് വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് ദിലീപ് മഞ്ജു വാര്യര്‍ ദമ്പതികള്‍ ബന്ധം അവസാനിപ്പിച്ച നാള്‍ മുതല്‍ വാര്‍ത്തകളില്‍ നിറയുന്ന വ്യക്തിയാണ് മകള്‍ മീനാക്ഷി. മകള്‍ അച്ഛനൊപ്പം നില്ക്കാന്‍ തീരുമാനിച്ചതും ദിലീപിനൊടുള്ള മകളുടെ അടുപ്പവും മഞ്ജു തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ദിലീപിന്റെ പുതിയ ചിത്രമായ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ മകളെപ്പറ്റി ദിലിപ് മനസ് തുറക്കുകയാണ്.
അച്ഛനൊരു കോമാളിയാകുന്നത് മീനുക്കുട്ടിക്ക് ഇഷ്ടമല്ലെന്നാണ് ദിലീപ് പറയുന്നത്. മീനുകുട്ടിക്ക് ഏന്റെ ചിത്രങ്ങളൊക്കെ വളരെ ഇഷ്ടമാണ്. ഒരിക്കല്‍ സംവിധായകന്‍ ശങ്കര്‍ എന്നെ വിളിച്ച് ത്രീ ഇഡിയറ്റ്‌സ്\' എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ് റീമേക്കിനെ കുറിച്ച് സംസാരിച്ചു. അത് ഞാന്‍
ചെയ്യുന്നുണ്ടെന്നു കരുതി മീനുക്കുട്ടി വളരെ സന്തോഷത്തോടെ എന്നോട് ചോദിച്ചു അച്ഛന്‍ അമീര്‍ ഖാന്‍ ചെയ്ത വേഷമാണോ ചെയ്യുന്നതെന്ന്. എന്നാല്‍ ഞാന്‍ അല്ലെന്നു പറഞ്ഞു. അപ്പോള്‍ മറ്റു രണ്ടു വേഷങ്ങളാവുമല്ലെ എന്നു ചോദിച്ചു. അപ്പോഴും ഞാന്‍ അല്ലെന്നു പറഞ്ഞു. അപ്പോള്‍ ആ നാലാമത്തെ (തമിഴില്‍ സത്യ ചെയ്ത വേഷം) ആളുടെ വേഷമാണോ. അച്ഛന്‍ ആ വേഷം ചെയ്താല്‍ ഞാന്‍ പിന്നെ മിണ്ടില്ല എന്നായിരുന്നു മീനുക്കുട്ടിയുടെ പ്രതികരണം. കാരണം അച്ഛനെ ഒരു കോമാളിയായി കാണുന്നത് മീനുക്കുട്ടിക്ക് ഇഷ്ടമല്ല.
മകള്‍ മീനാക്ഷിയുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് കൃത്യമായി പ്രതികരിക്കാന്‍ ദിലീപ് തയ്യാറായില്ല. ഞാന്‍ ഒരു നടനായി തീരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. കോളേജ് പഠനകാലത്ത് ഒരു സിനിമയുടെ എങ്കിലും ഭാഗമാകണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹമാണ് എന്നെ ഇവിടെ എത്തിച്ചത്. ഇതുകൊണ്ടുതന്നെ മീനുക്കുട്ടിയെ സിനിമയിലേക്ക് പ്രതീക്ഷിക്കാമോ എന്നതിനെ കുറിച്ച് ഒന്നും പറയാന്‍ സാധിക്കില്ല. ഇതൊന്നും നമ്മുടെ കൈയിലല്ലെന്നാണ് എന്റെ വിശ്വാസം. എല്ലാം വിധിപോലെ നടക്കുമെന്നും ദിലീപ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha