ജന്മനാ കിട്ടിയ അനുഗ്രഹമാണ് ഈ സൗന്ദര്യമെന്ന് മമ്മൂട്ടി

മലയാളം സിനിമയില്‍ ഏറ്റവും സൗന്ദര്യമുള്ള നടനാരാണ് എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. സാക്ഷാല്‍ മമ്മൂട്ടി. എന്നാല്‍ മമ്മൂക്കയുടെ സൗന്ദര്യ രഹസ്യം എന്താണെന്നാണ് പലരുടെയും മുന്നിലെ ചോദ്യം. മമ്മൂക്ക ആ ചോദ്യത്തിന് ഇതുവരെയും ഉത്തരം പറഞ്ഞിട്ടുമില്ല. എന്നാല്‍ അടുത്തിടെ ഒരു പൊതുചടങ്ങിനിടെയാണ് മമ്മൂക്ക തന്റെ സൗന്ദര്യത്തിന്റെ ചോദ്യത്തിന് രസകരമായി ഉത്തരം നല്‍കിയത്. ജന്മനാ കിട്ടിയതാണ് എന്റെ സൗന്ദര്യം. ദൈവം തന്ന ഈ യൗവനം ഞാന്‍ കാത്ത് സൂക്ഷിക്കുന്നു അത്ര തന്നെ ഇതായിരുന്നു മമ്മൂട്ടിയുടെ ഉത്തരവും. പ്രായം കൂടുന്തോറും കൂടുതല്‍ സുന്ദരനും ചെറുപ്പവുമാകുന്ന നടനെന്നാണ് പലരും മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്. ശരീരം നന്നാക്കാനായി ജമ്മില്‍ പോകാറില്ല.
ഇങ്ങനെ ജീവിക്കണം അങ്ങനെ ജീവിക്കണം എന്ന് ജീവിതത്തെ മുറുക്കി പിടിച്ച് ജീവിയ്ക്കുന്നുമില്ല. ജീവിതത്തെ അതിന്റെ വഴിക്ക് വിട്ടിക്കുന്നുവെന്നും മമ്മൂട്ടി പറയുന്നു. വയസ് 64 കഴിഞ്ഞിട്ടും സൗന്ദര്യം എന്ന ഒറ്റക്കാരണത്തില്‍ ആരാധകര്‍ക്കെല്ലാം ഐക്യമുണ്ട്. എന്നാല്‍ മമ്മൂട്ടിയാകട്ടെ ഇത്തരം കാര്യങ്ങളില്‍ ഗൗരവമായ ഒരു പ്രതികരണത്തിന് ഒരിക്കലും തയ്യാറായിട്ടുമില്ല. സൗന്ദര്യരഹസ്യം പറഞ്ഞുതരാമോ എന്ന് ചോദിക്കുമ്പോള്‍ രഹസ്യമല്ലേ, രഹസ്യം രഹസ്യമായി തന്നെ ഇരിക്കട്ടെ എന്നാണ് മമ്മൂട്ടിയുടെ പ്രതികരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha