മലയാളസിനിമയുടെ ചിറകൊടിഞ്ഞ കിനാവുകള്‍

മലയാള സിനിമ പരമ്പരാഗതമായി പുലര്‍ത്തിപോന്ന മാമൂലുകളെ തച്ചുടച്ച ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമാ പ്രേമികള്‍ കണ്ടിരിക്കേണ്ടതാണ്. ജീവിതത്തില്‍ നിന്നും സിനിമയെ അടര്‍ത്തി ഏതോ മായാലോകത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്ന സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും സിനിമ വിമര്‍ശിക്കുന്നു. യാഥാര്‍ത്ഥ്യബോധമില്ലാതെ കടന്നു വരുന്ന കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും ആക്ഷേപഹാസ്യമാക്കിയിരിക്കുന്നു.
ശ്രീനിവാസന്‍ തിരക്കഥ എഴുതിയ അഴകിയരാവണനിലെ എന്‍.പി അംബുജാക്ഷന്‍ എന്ന നോവലിസ്റ്റിന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന നോവല്‍ സിനിമയാക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കഥാപാത്രങ്ങളെ സത്യസന്ധമായി അവതരിപ്പിക്കാത്ത തിരക്കഥാകൃത്തിനെ നായികയായ സുമതി വന്ന് വഴക്ക് പറയുന്നു. തന്റെ ജീവിതാവസ്ഥ കാണാതെ പോകുന്ന തിരക്കഥാകൃത്തിന് മുമ്പില്‍ അവള്‍ ആത്മഹത്യാ ശ്രമം നടത്തുന്നു. ഓര്‍ഹാന്‍ പാമുക്കിന്റെയും മലയാളിയായ ശ്രീകണ്ഠന്‍ കരിക്കകത്തിന്റെയും നോവലുകളില്‍ ഇത്തരം സങ്കേതം ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ, സിനിമയില്‍ അത് നന്നായി അവതരിപ്പിച്ചു.
സിനിമകള്‍ പതാവായി കാണുന്നവര്‍ക്ക് മാത്രമേ ചിത്രം നന്നായി ആസ്വദിക്കാനാവൂ. സംഘടന വിലക്കേര്‍പ്പെടുത്തുന്നതോടെ ഗ്രിഗറി എന്ന നടനെ ഇടവേളയോടെ ഒഴിവാക്കുന്നു. പകരം ഇടവേള ബാബു അഭിനയിക്കുന്നു. ബാബുവിനെ ആരും വിലക്കില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. ബാബുവിനെ അഭിനയിപ്പിച്ചാല്‍ കെ.എഫ്.ഡി.സിയുടെ തിയറ്റര്‍ കിട്ടാന്‍ എളുപ്പമാണ് എന്ന സംഭാഷണം സിനിമയില്‍ ഉണ്ടായിരുന്നെങ്കിലും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചെയര്‍മാനായതോടെ ബാബു രാജിവെച്ചു. അതോടെ ആ സംഭാഷണം ഒഴിവാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha