മലയാളത്തിന്റെ പ്രിയതാരദമ്പതികള്‍ വിവാഹമോചനത്തിനൊരുങ്ങാന്‍ കാരണമെന്ത്?

മലയാളത്തിന്റെ പ്രിയ താരദമ്പതികളെല്ലാം എന്ത് കൊണ്ടാണ് വിവാഹമോചനം തേടി കോടതിയില്‍ എത്തിയത്. പല കാരണങ്ങളാണ് ഇവര്‍ക്കിടയിലുള്ളത്. 1980 മുതല്‍ക്കെ മലയാള സിനിമ മേഖലയില്‍ പ്രണയവും വിവാഹവും വിവാഹ മോചനവും നിത്യസംഭവമായിരിക്കുകയാണ്. ശ്രീവിദ്യ - ജോര്‍ജ് ജോഡി മുതല്‍ അടുത്തിടെ വിവാഹമോചിതരായ പ്രിയന്‍- ലിസി താരദമ്പതികള്‍ വരെ അത് എത്തി നില്‍ക്കുന്നു.
ദാമ്പത്യ ജീവിതമായാല്‍ അല്‍പ സ്വല്‍പം സൗന്ദര്യപ്പിണക്കം പതിവാണ്. എന്നാല്‍ സൗന്ദര്യപ്പിണക്കം പരിധി വിട്ടു പോയാലോ? അതാണ് ഒരുപക്ഷെ ,ഇവര്‍ക്കിടയില്‍ സംഭവിച്ചത്. പറഞ്ഞ് പറഞ്ഞ് വഷളാക്കാതെ, അല്‍പം തട്ടും മുട്ടും ഒക്കെയായി കാര്യങ്ങള്‍ അങ്ങ് മുന്നോട്ട് പോവുകയാണ് എങ്കില്‍ നല്ലത്. കാരണം ചെറിയ വഴക്കുകളും സൗന്ദര്യപ്പിണക്കങ്ങളുമെല്ലാം ദാമ്പത്യം കൂടുതല്‍ മനോഹരമാക്കുന്നു. എന്നാല്‍ പലപ്പോഴും ദാമ്പത്യ ജീവിതത്തിലെ വളരെ നിസ്സാരമായ ചില ശ്രദ്ധക്കുറവുകളാണ് വന്‍ കലഹങ്ങള്‍ക്ക് വഴി വക്കുന്നത് ഇത് പിന്നീട് വിവാഹ മോചനത്തില്‍ എത്തി ചേരുന്നു. താരങ്ങളുടെ ഇടയില്‍ മാത്രമല്ല സാധാരണക്കാരുടെ ഇടയിലും ദാമ്പത്യജീവിതം തകരാന്‍ പല കാരണങ്ങളാണ്. ചില കാരണങ്ങള്‍ ഇതൊക്കെയാകാം.
1. പണത്തിന്റെ പേരില്‍ പങ്കാളികള്‍ തമ്മിലുള്ള വഴക്കുകള്‍.
2. പങ്കാളികളുടെ ദുശ്ശീലങ്ങളെ കുറിച്ചു പറഞ്ഞുള്ള വഴക്കുകള്‍ പരിധി വിടുമ്പോള്‍, ഇത് പുകവലി മദ്യപാനം അങ്ങനെ എന്തുമാകാം
3. തിരക്കുകള്‍ വര്ദ്ധിക്കുന്നു, പരസ്പരം മനസിലാക്കാനും സംസാരിക്കാനും സമയം കിട്ടുന്നില്ല എന്ന പേരില്‍.
4. വിവാഹേതര ബന്ധങ്ങളും പൂര്‍വബന്ധങ്ങളുമെല്ലാം പങ്കാളികളുടെ ഇടയിലുള്ള വഴക്കുകള്‍ക്കുള്ള പ്രധാന കാരണമാണ്.
5. സെക്‌സിന്റെ കാര്യത്തിലും ചിലപ്പോള്‍ ദമ്പതികള്‍ തമ്മിലുള്ള വഴക്കുകള്‍ പതിവു തന്നെ.
6. സ്വന്തം ഇഷ്ടങ്ങള്‍ പരസ്പരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് വാക്കേറ്റത്തിലും കയ്യേറ്റത്തിലും പിന്നീട് വിവാഹ മോചനത്തിലും എത്തിക്കും
7. പങ്കാളികളുടെ കുടുംബത്തെച്ചൊല്ലിയും മാതാപിതാക്കളെ ചൊല്ലിയും വഴക്കുകളുണ്ടാകുന്നതും ദാമ്പത്യത്തില്‍ താളപിഴകള്‍ ഉണ്ടാക്കും.
ഇതൊക്കെയാണ് ചില കാരണങ്ങള്‍. എന്നാല്‍ മലയാളത്തിന്റെ പ്രിയ താരദമ്പതികളുടെയിടയില്‍ സംഭവിച്ചത് എന്താണെന്ന് ആര്‍ക്കും അറിയില്ല. മലയാള സിനിമലോകത്തെയും പ്രേക്ഷകരെയും ഒരു പോലെ ഞെട്ടിച്ച താര വിവാഹമോചനങ്ങള്‍ ആരുടെയൊക്കെയാണെന്ന് നോക്കാം. മഞ്ജു വാരിയര്‍ - ദിലീപ്, ഉര്‍വശി - മനോജ് കെ ജയന്‍, കല്‍പ്പന - അനില്‍ , പ്രിയാരാമന്‍ - രഞ്ജിത്ത്, മുകേഷ് - സരിത , മഞ്ജു പിള്ള - മുകുന്ദന്‍ മേനോന്‍, ലെന -അഭിലാഷ് , രോഹിണി - രഘുവരന്‍, ജയഭാരതി - സത്താര്‍ , ശാന്തികൃഷ്ണ - ശ്രീനാഥ് ഇങ്ങനെ പോകുന്നു ആ താരനിര.
മലയാള സിനിമയില്‍ വേര്‍പിരിഞ്ഞ 10 താരദമ്പതികള്‍:
മഞ്ജു വാരിയര്‍ - ദിലീപ് :
കേരളം ഏറെ സ്‌നേഹിച്ച പ്രണയ ജോഡികളാണ് മലയാളത്തില്‍ ഏറ്റവും ഒടുവിലായി വേര്‍പിരിഞ്ഞ താരദമ്പതികള്‍. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായ ഇവര്‍ 2014 ജൂണിലാണ് വിവാഹ മോചന ഹര്‍ജി നല്‍കുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനിന്ന മഞ്ജു കഴിഞ്ഞ വര്‍ഷത്തോടെ നൃത്തത്തിലും സിനിമയിലും സജീവമായി. കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ക്ക് ആക്കം കൂടിയതോടെയാണ് ഇരുവരും വിവാഹമോചനം തേടിയത്. ഏക മകള്‍ മീനാക്ഷി ദിലീപിനോപ്പമാണ്.
ഉര്‍വശി - മനോജ് കെ ജയന്‍ :
1990 കളില്‍ നായികാ നായകന്‍മാരായി തിളങ്ങിനിന്ന താരജോഡികളാണ് ഉര്‍വശിയും മനോജ് കെ ജയനും. ഏക മകള്‍ കുഞ്ഞാറ്റയുടെ ജനനശേഷമാണ് ഇരുവരും വിവാഹമോചിതരാകുന്നത്. ഉര്‍വശി മദ്യത്തിന് അടിമയാണ് എന്നതായിരുന്നു വിവാഹമോചനത്തിനായി മനോജ് കെ ജയന്‍ ചൂണ്ടിക്കാട്ടിയ പ്രധാനകാരണം. വിചാരണ വേളയില്‍ മദ്യപിച്ചെത്തിയ ഉര്‍വശി ഇത് ശരിയാണെന്ന് തെളിയിച്ചു. വിവാഹമോചന ശേഷം ഇരുവരും വേറെ വിവാഹം കഴിച്ചു.
കല്‍പ്പന - അനില്‍ :
ഹാസ്യ നടിയായ കല്‍പ്പനയും ചലച്ചിത്ര സംവിധായകന്‍ അനിലും മാതൃകാ ദമ്പതികള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട്, അനിലിനു വിവാഹേതര ബന്ധം ഉണ്ടെന്നാരോപിച്ച് കല്‍പ്പന വിവാഹമോചനം ആവശ്യപ്പെട്ടു. ഏക മകള്‍ ശ്രീമയി കല്‍പ്പനയ്‌ക്കൊപ്പമാണ്.
പ്രിയാരാമന്‍ - രഞ്ജിത്ത് :
വളരെ ചുരുങ്ങിയ ചിത്രങ്ങളില്‍ മാത്രമേ ഒന്നിച്ചഭിനിയിച്ചിട്ടുള്ളൂ എങ്കിലും, എല്ലാവരും ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട വിവാഹമായിരുന്നു പ്രിയാരാമന്‍ രഞ്ജിത്ത് ദമ്പതികളുടേത്. എന്നാല്‍ അതിനും അധികം ആയുസ്സുണ്ടായില്ല. 15 വര്‍ഷം നീണ്ടു നിന്ന ബന്ധം 2014 ലാണ് ഇവര്‍ അവസാനിപ്പിച്ചത്. തുടര്‍ന്ന് രഞ്ജിത്ത് തമിഴ് നടി രാഗസുധയെ വിവാഹം ചെയ്തു.
മുകേഷ് - സരിത :
1990 കളില്‍ മലയാളത്തിനു പ്രിയപ്പെട്ട താര ജോഡികള്‍ ആയിരുന്നു മുകേഷും സരിതയും. എന്നാല്‍ വെള്ളിത്തിരയില്‍ കാണിച്ച ഐക്യം ജീവിതത്തില്‍ തുടരുവാന്‍ ഈ ദമ്പതിമാര്‍ക്കായില്ല. വ്യക്തിപരമായ സ്വരചേര്‍ച്ചയില്ലായ്മകളെത്തുടര്‍ന്ന് ഇവര്‍ വിവാഹമോചനം നേടി. തുടര്‍ന്ന് 2014 ല്‍ മുകേഷ് നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം ചെയ്തു.
മഞ്ജു പിള്ള - മുകുന്ദന്‍ മേനോന്‍ :
ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരേപോലെ തിളങ്ങിയ താരങ്ങളാണ് മഞ്ജു പിള്ളയും മുകുന്ദന്‍ മേനോനും. ഒരുമിച്ചുള്ള സിനിമകള്‍ വളരെ വിരളമായിരുന്നു എങ്കിലും, ഇവരുടെ പ്രണയം ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ യഥാര്‍ത്ഥ്യമായി. അത് പോലെ തന്നെ വേഗത്തില്‍ ഇവര്‍ പിരിയുകയും ചെയ്തു. ആശയപരമായി ഇരുവര്‍ക്കും യോജിച്ചു പോകാന്‍ കഴിയാത്തതാണ് വേര്‍പിരിയുന്നതിനുള്ള കാരണമായി ഇവര്‍ പറഞ്ഞത്. വിവാഹമോചന ശേഷം ക്യാമറമാനായ സുജിത് വാസുദേവിനെ വിവാഹം ചെയ്ത മഞ്ജു പിള്ള മിനി സ്‌ക്രീനില്‍ സജീവമാണ്.
ലെന - അഭിലാഷ് :
നായിക സഹനായിക റോളുകളില്‍ ഏറെ തിളങ്ങിയ ലെനയും , 22 എഫ് കെ യുടെ തിരക്കഥാകൃത്തുമായ അഭിലാഷും 2004ല്‍ ജീവിതത്തില്‍ ഒന്നിച്ചു. എന്നാല്‍ ഇരുവരും കരിയറില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയ സമയത്ത് , ഇവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയായിരുന്നു. തുടര്‍ന്ന് 2014 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു ജീവിക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു.
രോഹിണി - രഘുവരന്‍ :
1980 കളിലെ പ്രണയ ജോഡികളായിരുന്നു രോഹിണിയും രഘുവരനും. നായക നടനായും വില്ലനായും ഒരേപോലെ തിളങ്ങിയിട്ടുള്ള രഘുവരനെ വിവാഹം ചെയ്ത ശേഷം രോഹിണി അഭിനയ രംഗത്ത് നിന്നും പിന്മാറി. എന്നാല്‍ മദ്യത്തിന് അടിമപ്പെട്ട രഘുവരന്‍ പിന്നീട് , സിനിമകളില്‍ നിന്നും വിട്ട് ലഹരി വിമുക്ത കേന്ദ്രങ്ങളിലെ സ്ഥിരം സന്ദര്‍ശകനായി. രോഹിണി രഘുവരന്‍ ദമ്പതികളുടെ വിവാഹമോചനത്തിനുള്ള പ്രധാന കാരണവും രഘുവരന്റെ മദ്യപാനശീലമായിരുന്നു .
ജയഭാരതി - സത്താര്‍ ;
1970 - 80 കളില്‍ നായികയായി തിളങ്ങിയ ജയഭാരതിയും നടനായ സത്താറും പ്രണയിച്ച് വിവാഹിതരായവരാണ്. എന്നാല്‍ സ്വരചേര്‍ച്ചയില്ലായ്മയെ തുടര്‍ന്ന് ഇവര്‍ വിവാഹമോചിതരായി. പിന്നീട് സത്താര്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ജയഭാരതി സത്താര്‍ ദമ്പതികള്‍ക്ക് ഒരു മകനുണ്ട്.
ശാന്തികൃഷ്ണ - ശ്രീനാഥ് :
പാലക്കാടന്‍ സുന്ദരിയായിരുന്ന ശാന്തികൃഷ്ണയും ശ്രീനാഥും ഒട്ടനവധി സിനിമകളില്‍ ജോഡികളായി പ്രത്യക്ഷപ്പെട്ടവരാണ്. ആദ്യകാല സിനിമാ പ്രണയ വിവാഹങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ശാന്തികൃഷ്ണ - ശ്രീനാഥ് ദമ്പതികളുടേത്. എന്നാല്‍ നല്ലതിന് അധികം ആയുസ്സില്ലെന്ന് പറയുന്നത് പോലെ, വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളെയും കുടുംബത്തിലെ മറ്റ് സ്വരചേര്‍ച്ചയില്ലായ്മയെയും തുടര്‍ന്ന് ഇരുവരും 1995 ല്‍ വിവാഹമോചിതരായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha