വീ മസ്റ്റ് സപ്രസ് ഇറ്റ്

ജഗതിക്കു തുല്യം ജഗതി മാത്രം. മലയാള സിനിമയുടെ മഹാനടന്‍ ജഗതി ശ്രീകുമാറിന്റെ അപകടം മലയാള സിനിമയ്ക്ക് വരുത്തിവച്ചത് വന്‍ നഷ്ടമാണ്. അതുല്യനായ ആ കലാകാരന് പകരക്കാരനെ കണ്ടെത്താന്‍ ഇനിയും മലയാള സിനിമക്ക് സാധിച്ചിട്ടില്ല. ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയിലാണ് സിനിമാ ലോകവും. മലയാള സിനിമാക്കാരുടെ പ്രിയങ്കരനായ അമ്പിളി ചേട്ടല്‍ തിരിച്ചുവരുന്നതിന് ആശംസകള്‍ നേര്‍ന്ന് വ്യത്യസ്തമായ വീഡിയോ പുറത്തുവന്നിരിക്കയാണ്.
ഡിജെ നായര്‍, നിഖില്‍ ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് വീ മസ്റ്റ് സപ്രസ് ഇറ്റ്, എന്നാണ് വീഡിയോയുടെ പേര്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ പ്രശസ്തമായ രംഗമാണ് ഈ ഡയലോഗ് റീമിക്‌സില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. മോഹന്‍ലാലും, ജഗതി ശ്രീകുമാറും ശ്രീനിവാസനും ഉള്‍പ്പെടുന്ന ഈ സിനിമയിലെ കോമഡി രംഗം കാലമെത്ത പിന്നിട്ടാലും മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കാത്തതാണ്. ആ മറക്കാത്ത ഓര്‍മ്മയിലേക്ക് ഒരുക്കല്‍ കൂടി ചുവടുവെക്കാന്‍ അവസരം നല്‍കുന്നതാണ് ജഗതി ശ്രീകുമാറിന് ആശംസഖള്‍ നേര്‍ന്നുകൊണ്ടുള്ള വീഡിയോ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha