ലിസി ഇനി എഴുത്തുജീവിതത്തിലേക്ക്

ജീവിതം മടുത്ത് തുടങ്ങുമ്പോള്‍ പല വഴികളിലൂടെയാണ് മനുഷ്യര്‍ സഞ്ചരിക്കുന്നത്. സാധാരണക്കാര്‍ മാത്രമല്ല സിനിമ നടിമാരും നടന്മാരും അങ്ങനെ തന്നെയാണ്. തന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് തുറന്നെഴുതാന്‍ തീരുമാനിച്ചിരിക്കുകയാണ് നടി ലിസി ഇപ്പോള്‍. തന്റെ ജീവിതത്തില്‍ ഉണ്ടായ സംഭവങ്ങള്‍, പ്രശ്‌നങ്ങള്‍, താന്‍ നേരിട്ട സംഭവങ്ങള്‍, കണ്ടുമുട്ടിയ ആള്‍ക്കാര്‍, സഞ്ചരിച്ച സ്ഥലങ്ങള്‍, പ്രിയദര്‍ശനുമായുള്ള വിവാഹബന്ധം അങ്ങനെ പലതും തുറന്ന് എഴുതുകയാണ് ലിസി. എഴുത്തിന്റെ ലോകത്തേക്ക് പോകുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ലിസി പറഞ്ഞ് കഴിഞ്ഞു.
പ്രിയദര്‍ശനുമായി വേര്‍പിരിഞ്ഞ ശേഷം ആത്മീയതയും കളരിപ്പയറ്റുമൊക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു താരം. ഈ ആഴ്ച മുതല്‍ പ്രമുഖ മലയാളം വാരികകളില്‍ എഴുതിത്തുടങ്ങുമെന്ന് ലിസി തന്റെ ഓണ്‍ലൈന്‍ പേജിലൂടെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. താന്‍ നേരിട്ട സംഭവങ്ങള്‍, കണ്ടുമുട്ടിയ ആള്‍ക്കാര്‍, സഞ്ചരിച്ച സ്ഥലങ്ങള്‍ തുടങ്ങി ജീവിതത്തിലൂടെ കടന്നുപോയ വിവിധ കാര്യങ്ങളെക്കുറിച്ച് ലേഖനം എഴുതാനാണ് ലിസി ആലോചിക്കുന്നത്. ഓരോ ലക്കത്തിലും ഓരോ കഥകള്‍ വീതമായിരിക്കും ഇത്. ഇത് പിന്നീട് ഒരുസമാഹാരമായി പുസ്തകം ഇറക്കാമെന്നാണ് പ്രതീക്ഷ.
പ്രിയദര്‍ശനുമായുള്ള ബന്ധം വേര്‍പെടുത്തുകയാണെന്ന് കഴിഞ്ഞ വര്‍ഷമാണ് ലിസി വ്യക്തമാക്കിയത്. ഇതിന് പിന്നാലെ കാവിയുടുത്ത് ഹിമാലയ സാനുക്കളിലേക്ക് പോകുന്ന താരത്തിന്റെ ചിത്രവും ഓണ്‍ലൈനില്‍ വൈറലായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് കളരിപ്പയറ്റിന്റെ മാഹാത്മ്യം വര്‍ണ്ണിച്ചുകൊണ്ട് താരം കളരിയില്‍ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങളും ഓണ്‍ലൈനില്‍ വൈറലായി പടര്‍ന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha