മോഹന്‍ലാലിന് മധു നല്‍കിയത് 99 മാര്‍ക്ക്

അഭിനയത്തില്‍ മോഹന്‍ലാലിന് 99 മാര്‍ക്ക് നല്‍കുമെന്ന് നടന്‍ മധു. ലാലിനെ താന്‍ വ്യക്തിപരമായി അറിയുന്നതിനെക്കാള്‍ കൂടുതലായി സിനിമകളിലൂടെയാണ് അറിഞ്ഞത്. ഇത്രയും വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ചെയ്തിട്ടുള്ള ഒരു നായകനടന്‍ മറ്റൊരു ഭാഷയിലും ഉണ്ടെന്നു തോന്നുന്നില്ല. താരതമ്യപ്പെടുത്താന്‍ ഒരു പേര് വേണമെങ്കില്‍ അമിതാഭ്ബച്ചനെ എടുക്കാം. ബച്ചന്‍ മികച്ചൊരു ആക്ടറാണ്. പക്ഷേ വ്യത്യസ്തതയുള്ള കുറച്ച് കഥാപാത്രങ്ങളേ ചെയ്തിട്ടുള്ളൂ. ആ നിലയ്ക്ക് ഒരു ആക്ടറെന്ന നിലയില്‍ ലാലിന് മാര്‍ക്കിടാന്‍ പറഞ്ഞാല്‍ നൂറില്‍ തൊണ്ണൂറ്റൊമ്പത് മാര്‍ക്കും നല്‍കും.
ഹി ഈസ് ഒണ്‍ ഓഫ് ദി ടോപ്. അത് മലയാളത്തിലെന്നല്ല, ഇന്ത്യയിലെന്നല്ല, അതിര്‍ത്തി കടന്നും ആ സ്ഥാനത്തിരിക്കാന്‍ ലാല്‍ അര്‍ഹനാണ്.ഇതുപറയുമ്പോള്‍, പഴയ തലമുറയിലെ അഭിനേതാക്കളെവച്ച് ഇന്നത്തെ തലമുറയെ, അത് ലാലോ മറ്റ് ആരുമായിക്കൊള്ളട്ടെ താരതമ്യപ്പെടുത്തുന്നത് ശരിയാണെന്ന് കരുതുന്നില്ല. കാരണം ഒരു സഹായവും അത് സാങ്കേതികമായിക്കൊള്ളട്ടെ അഭിനയസംബന്ധിയായ അറിവുകളാകട്ടെ ഒന്നും തുണയ്ക്കാനില്ലാതിരുന്ന ഒരു കാലത്താണ് സ്വന്തം വാസനയുടെ മാത്രം പിന്‍ബലത്തില്‍ സത്യനും നസീറും ഇവിടെ അത്ഭുതങ്ങള്‍ കാട്ടിയത്. അവരായിരുന്നു നമ്മുടെ ആദ്യത്തെ തലമുറക്കാര്‍.
പിന്നീട് സോമന്റെയും സുകുമാരന്റെയും സമയമായപ്പോള്‍ അവര്‍ക്ക് റഫറന്‍സിനെങ്കിലും സത്യന്റെയും നസീറിന്റെയും സിനിമകളുണ്ടായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെട്ട മൂന്നാം തലമുറ എത്തിയപ്പോഴേക്കും അവര്‍ ആദ്യരണ്ട് തലമുറകളുടെയും അനുഭവസമ്പത്തിനെ പിന്‍പറ്റിക്കൊണ്ടാണ് കടന്നുവന്നത്. തീര്‍ച്ചയായും ഇപ്പോഴുള്ള നാലാം തലമുറയും ഇനി വരാനിരിക്കുന്ന തലമുറയിലെ അഭിനേതാക്കളും ഇവരെക്കാളൊക്കെ ടാലന്റഡേര്‍ഡ് ആയിരിക്കും. കാരണം അവര്‍ക്ക് മുന്നിലുള്ളത് റഫ്രറന്‍സിന്റെ ഒരു പാരാവാരം തന്നെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha