പുതുമുഖങ്ങളെ തേടുന്നതു ഗതികേടുകൊണ്ടാണെന്ന് ലാല്‍ ജോസ്

തന്റെ കഥാപാത്രങ്ങള്‍ക്ക് ആദ്യം മനസില്‍ തെളിയുന്നതു മലയാളത്തിലെ പ്രധാന താരങ്ങളുടെ മുഖമാണെങ്കിലും ഗതികേടുകൊണ്ടാണു പുതുമുഖങ്ങളെ തേടിപ്പോകുന്നതെന്നു സംവിധായകന്‍ ലാല്‍ ജോസ് പറഞ്ഞു. പുതുമുഖ നായികമാര്‍ തന്റെ സിനിമകള്‍ക്കു പലപ്പോഴും ഭാഗ്യമായി മാറിയിട്ടുണ്ടെന്നും ലാല്‍ ജോസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ നീനയ്ക്കു വേണ്ടിയും പല നടിമാരെയും സമീപിച്ചിരുന്നു.
പക്ഷേ, അവര്‍ ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കിയാല്‍ പിന്നെ സിനിമയെടുക്കാന്‍ പണമുണ്ടാകില്ല. സിനിമ ചെയ്യുമ്പോള്‍ താന്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നവും ഇതുതന്നെയാണ്. ഈ സാഹചര്യത്തിലാണു പുതുമുഖ താരങ്ങളെ തേടിപ്പോകുന്നത്. നായികമാരെ മാത്രമല്ല, നടന്‍മാരെയും ടെക്‌നീഷന്‍മാരെയും താന്‍ സിനിമയ്ക്കു സംഭാവന ചെയ്തിട്ടുണ്ട്്. നായികമാരുടെ കാര്യത്തിലെ അതു ശ്രദ്ധിക്കപ്പെടുന്നുള്ളുവെന്നും ലാല്‍ ജോസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha