ജോഷി ചിത്രങ്ങളെല്ലാം കോടികളുടെ ബാധ്യത വരുത്തുന്നു

ബിഗ് ബജറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ജോഷിയുടെ ചിത്രങ്ങളെല്ലാം തിയറ്ററില്‍ കൂപ്പ് കുത്തുന്നതോടെ നിര്‍മാതാക്കള്‍ക്ക് കോടികളുടെ നഷ്ടം. ഏറ്റവും അവസാനം ഇറങ്ങിയ ലൈല ഓ ലൈല അഞ്ച് കോടിയോളം രൂപ നിര്‍മാതാക്കള്‍ക്ക് ബാധ്യതയാകും. പറയുന്ന ബജറ്റില്‍ പലപ്പോഴും സിനിമ തീര്‍ക്കാനാവുന്നില്ല. എന്നാല്‍ നിര്‍മാതാക്കള്‍ പുതിയതായതിനാല്‍ പലരും പരാതിപ്പെടുന്നില്ലെന്ന് മാത്രം. ലൈല ഓ ലൈല മൂന്ന് പേരാണ് നിര്‍മിച്ചത്. ഇതിന് പുറമേ നാല് പേരുടെ പണം കൊണ്ട് കൂടിയാണ് പടം തീര്‍ത്തത്.
മോഹന്‍ലാല്‍ ഇടപെട്ട് ആശീര്‍വാദ് സിനിമാസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുകയും ചെയ്തു. ബാംഗ്ലൂരിലും കൊച്ചിയിലുമായി നടന്ന ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിനുമായി ഏതാണ്ട്് അഞ്ച് ആറ് മാസമെടുത്തു. പലപ്പോഴും സാമ്പത്തിക പ്രശ്‌നം കാരണം ചിത്രം നിലച്ചു. അതിനിടയിലാണ് മോഹന്‍ലാല്‍ എന്നും എപ്പോഴും തീര്‍ത്തത്. ലോക്പാലും കോടികളുടെ ബാധ്യതയാണ് നിര്‍മാതാക്കള്‍ക്ക് വരുത്തിയത്. റൂബി അരീനയും മോഹന്‍ലാല്‍ ഫാന്‍സ് സംസ്ഥാന പ്രസിഡന്റും നിര്‍മിച്ച ചിത്രം ജോഷിയാണ് സംവിധാനം ചെയ്തത്.
അതിന് ശേഷം ദിലീപിനെ നായകനാക്കി ഒരുക്കിയ അവതാരവും നിര്‍മാതാവിന് നഷ്ടമുണ്ടാക്കി. തമിഴിലെ നായികയ്ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും നല്ല തുക കൊടുക്കേണ്ടിവന്നു. ഒരു കോടിയോളം രൂപയാണ് ജോഷി പ്രതിഫലം വാങ്ങുന്നത്. അതിന് പുറമെയാണ് മറ്റ് ചെലവുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha