ശാന്തികൃഷ്ണ മടങ്ങിവരുന്നു

മലയാളത്തിലെ നിറസാന്നിധ്യമായിരുന്ന നടി ശാന്തികൃഷ്ണ അഭിനയത്തിലേക്ക് മടങ്ങിവരുന്നു. രണ്ടാം വരവ് മിനി സ്‌ക്രീനിലൂടെയാണ്. നിദ്ര, വിഷ്ണുലോകം, സവിധം, കൗരവര്‍, സുകൃതം, നയംവ്യക്തമാക്കുന്നു, ഒരു കടങ്കഥ പോലെ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ചേക്കേറിയ നടിയാണ് ശാന്തി കൃഷ്ണ. പതിനെട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രമുഖ ചാനലിലെ സീരിയലിലൂടെ ശാന്തി കൃഷ്ണ തിരിച്ചുവരവിനൊരുങ്ങുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് നടി തിരിച്ചുവരവിന്റെ വാര്‍ത്ത അറിയിച്ചത്.
1980 ല്‍ ഭരതന്‍ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലൂടെയാണ് ശാന്തി കൃഷ്ണ വെള്ളിത്തിരയിലെത്തിയത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായ ശാന്തി കൃഷ്ണയ്ക്ക് 1994 ല്‍ ചകോരം എന്ന ചിത്രത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. നടന്‍ ശ്രീനാഥിനെ വിവാഹം ചെയ്തതോടെ ശാന്തി കൃഷ്ണ അഭിനയത്തില്‍ നിന്നും വിട്ടു നിന്നു. 1995 ല്‍ ഇരുവരും വിവാഹമോചിതരായി. തുടര്‍ന്ന് അഭിനയ രംഗത്ത് വീണ്ടുമെത്തി. 1997 ല്‍ ജഗതി ശ്രീകുമാര്‍ സംവിധാനത്തിലിറങ്ങിയ കല്യാണ ഉണ്ണികള്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.
ശ്രീനാഥിന്റെ നായികയായി കുറച്ച് ചിത്രങ്ങളില്‍ ശാന്തികൃഷ്ണ അഭിനയിച്ചിരുന്നു. അതിനിടയിലാണ് പ്രണയത്തിലായത്. ശ്രീനാഥിന്റെ മദ്യപാനവും മറ്റും ഇവരുടെ ബന്ധം ഉലയാന്‍ കാരണമായി. മലയാളത്തിലെ പ്രമുഖ നടനുമായി ശാന്തികൃഷ്ണ പിന്നീട് പ്രണയത്തിലായിരുന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതിനിടെ നടന്റെ ഭാര്യ മരിച്ചതോടെ ആ ബന്ധം തകര്‍ന്നു. പിന്നീട് രണ്ടാം വിവാഹം കഴിച്ച് ബാംഗ്ലൂരില്‍ താമസിച്ച് വരുകയാണ് ശാന്തികൃഷ്ണ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha