കേരളത്തിലെ തീയറ്ററുകള്‍ക്ക് സൂപ്പര്‍ താര ചിത്രങ്ങളെ മാത്രം മതിയെന്ന് റഹ്മാന്

മലയാളികള്‍ ഒന്നടങ്കം രണ്ട് കൈയ്യുംനീട്ടി സ്വീകരിച്ച ചിത്രമാണ് ഹൗ ഓള്‍ഡ് ആര്‍ യു. ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് പതിപ്പായ 36 വയതിനിലേ എന്ന ചിത്രവും മലയാളികള്‍ അതുപോലെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ചിത്രത്തില്‍ ജ്യോതികയുടെ ഭര്‍ത്താവായെത്തുന്നത് നടന്‍ റഹ്മാനാണ്. ചിത്രത്തിന്റെ ഭാഗമായി ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ റഹ്മാന്‍ കേരളത്തിലെ തീയറ്ററുകളെ പറ്റി മനസ് തുറന്ന് പറഞ്ഞു.
കേരളത്തിലെ തിയേറ്ററുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് റഹ്മാന്‍ ഉന്നയിച്ചത്. കേരളത്തിലെ തിയേറ്ററുകള്‍ക്ക് സൂപ്പര്‍താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ മാത്രമേ വേണ്ടൂ എന്നാണ് നടന്‍ പറയുന്നത്. കലാമൂല്യമല്ല, താരസമ്പന്നതയാണ് കേരളത്തിലെ തിയേറ്ററുടമകള്‍ നോക്കുന്നത്. എത്ര ചെറിയ ബഡ്ജറ്റ് ചിത്രമായാലും, മോശമായ പടമാണെങ്കിലും തിയേറ്ററുടമകള്‍ താരനിര നോക്കിയാണ് സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നാണ് റഹ്മാന്‍ പറയുന്നത്. മികച്ച പ്രമേയങ്ങളുമായെത്തുന്ന ചെറിയ സിനിമകളെ പ്രോത്സാഹിപ്പിക്കണമെന്ന് എല്ലാവരും പറയുന്നുണ്ട്.
എന്നാല്‍ അതിനായുള്ള ശ്രമങ്ങളൊന്നും ഇപ്പോള്‍ നടക്കുന്നില്ല. ഇത് കാലങ്ങളായി മോളിവുഡിലുള്ള പ്രശ്‌നമാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസിങ്ങ് കാരണം 36 വയതിനിലേയുടെ മോളിവുഡ് റിലീസിന് തിയേറ്ററുകള്‍ കിട്ടാനില്ലെന്നും റഹ്മാന്‍ പറഞ്ഞു. ഹോം തിയേറ്ററുകള്‍ കുറഞ്ഞ വിലയ്ക്ക് കിട്ടാനിരിക്കെ തിയേറ്ററുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ തിയേറ്റര്‍ ഉടമകള്‍ ശ്രമിക്കണമെന്നും റഹ്മാന്‍ കൂട്ടിചേര്‍ത്തു.
36 വയതിനിലേ എന്ന ചിത്രത്തിന് നല്ല അഭിപ്രായങ്ങളാണ് ഇപ്പോള്‍ വന്ന് കൊണ്ടിരിക്കുന്നത്. അതിന്റെ സന്തോഷത്തിലാണ് ഞാനിപ്പോളെന്നും താരം പറഞ്ഞു. ട്രാഫിക് എന്ന ചിത്രത്തിന് ശേഷം റഹ്മാന് ലഭിക്കുന്ന മികച്ച വേഷമാണ് 36 വയതിനിലെ എന്ന തമിഴ് ചിത്രത്തിലേത്. ജ്യോതികയുടെ അഭിനയത്തെ കുറിച്ചും റഹ്മാന്‍ വാചാലനായി. ജ്യോതികയുടെ അധികം സിനിമകളൊന്നും ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവരുടെ അഭിനയത്തെ കുറിച്ച് എനിക്ക് വലിയ ധാരണകളുമുണ്ടായിരുന്നില്ല. മഞ്ജു അവതരിപ്പിച്ച വേഷം ജ്യോതികയ്ക്ക് കഴിയുമോ എന്ന് ആദ്യം എനിക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ തന്നെ ജ്യോതിക ശരിക്കും ഞെട്ടിച്ചുവെന്ന് റഹ്മാന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha