അവസരങ്ങള്‍ കുറയുന്നതോടെ നടിമാര്‍ സിനിമയുടെ മറ്റ് മേഖലകളിലേക്ക്

അന്യഭാഷകളില്‍ നിന്ന് ഉള്‍പ്പെടെ പുതുമുഖ നടിമാര്‍ വരുന്നതോടെ ചില മലയാള നടിമാര്‍ സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ പാട് പെടുന്നു. ഇതിന്റെ ഭാഗമായി ചില നടിമാര്‍ സിനിമയുടെ മറ്റ് മേഖലകളിലും സജീവമാകുന്നു. തമിഴില്‍ വരെ തിരക്കുള്ള നടിയായിരുന്ന രമ്യാനമ്പീശനാണ് ഒടുവില്‍ കോറിയോഗ്രാഫിയിലേക്കും സംവിധാന സഹായിയായും മാറിയത്. ഗായിക കൂടിയായ താന്‍ പാട്ടിലും കൂടെ ശ്രദ്ധിക്കുമെന്ന് താരം പറഞ്ഞു. സിനിമയുടെ എല്ലാ മേഖലയിലും സജീവമാകണമെന്ന് രമ്യ പറഞ്ഞു.
മോഹന്‍ലാലിന്റെ ലൈല ഓ ലൈലയില്‍ അഥിതി വേഷമായിരുന്നു രമ്യയ്ക്ക്. ലുക്കാ ചുപ്പി, ജിലേബി എന്നിവയാണ് രമ്യയുടെ പുതിയ ചിത്രങ്ങള്‍. രണ്ടിലും ഭാര്യാ വേഷങ്ങള്‍ തന്നെ. നെല്ലിക്ക എന്ന ചിത്രത്തിലാണ് രമ്യ അവസാനം പാടിയത്. നല്ലൊരു നര്‍ത്തകിയായ രമ്യ കൊറിയോഗ്രാഫിയില്‍ സജീവമാകും. ചില സംവിധായകര്‍ താരത്തെ ക്ഷണിച്ചിട്ടുണ്ട്. മണിച്ചിത്രത്താഴില്‍ ശോഭനയാണ് നൃത്തം കമ്പോസ് ചെയ്തത്. അതാണ് തനിക്കുള്ള ആത്മവിശ്വാസമെന്നും രമ്യ പറഞ്ഞു.
അവസരങ്ങള്‍ കുറഞ്ഞതോടെ നടി മൈഥിലി രഞ്ജിത്തിന്റെ സംവിധായ സഹായിയായി. ലോഹത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിക്കുകയും സംവിധായ സഹായി പ്രവര്‍ത്തിക്കുകയും ചെയ്തു. ടി.വി പരിപാടികളിലും സ്റ്റേജ് ഷോകളിലും മൈഥിലി സജീവമാണ്. മീരാനന്ദനും ഇതിനൊക്കെയുള്ള തയ്യാറെടുപ്പിലാണ്. കാവ്യാമാധവന്‍ ബിസിനസിലേക്ക് തിരിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha