ഗണേഷിനെതിരെ ശ്രീവിദ്യയുടെ സഹോദരന്‍ രംഗത്ത്, വില്‍പ്പത്രം കാണാതായതിനെ കുറിച്ച് അന്വേഷിക്കണം

മുന്‍മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരെ നടി ശ്രീവിദ്യയുടെ സഹോദരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും വീണ്ടും പരാതി നല്‍കി. ശ്രീവിദ്യ മരിക്കുന്നതിന് രണ്ടുമാസം മുന്‍പ് ശാസ്തമംഗലം സബ്‌റജിസ്ട്രാര്‍ ഓഫീസില്‍ റജിസ്റ്റര്‍ ചെയ്ത വില്‍പ്പത്രം കാണാനില്ലെന്നും ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കെ. ശങ്കര്‍ രാമന്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഒന്‍പതുവര്‍ഷമായി ഗണേഷ്‌കുമാര്‍ വില്‍പ്പത്രത്തിന് മുകളില്‍ അടയിരിക്കുകയാണ്. വില്‍പ്പത്രത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ ഗണേഷ്‌കുമാര്‍ താല്‍പ്പര്യം കാണിച്ചിട്ടില്ല.
ശ്രീവിദ്യയുടെ പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചുവെങ്കിലും രണ്ടാമതൊരു തവണ കൂടി യോഗം ചേര്‍ന്നിട്ടില്ല. വില്‍പ്പത്രത്തില്‍ പറഞ്ഞിരിക്കുന്ന ശ്രീവിദ്യയുടെ സ്വത്തുവകകളും വീടും കാറും എല്‍.ഐ.സി പോളിസിയും ഗണേഷ്‌കുമാര്‍ അനുഭവിച്ചുവരികയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വില്‍പ്പത്രം കാണാനില്ലാത്തതു സംബന്ധിച്ചും ശ്രീവിദ്യയുടെ പേരിലുള്ള ചെന്നൈ മഹാബലിപുരത്തെ വീട് വിറ്റ പണം എങ്ങനെ ചെലവിട്ടു എന്നത് സംബന്ധിച്ചും അന്വേഷിക്കണമെന്നും ശങ്കര്‍ രാമന്‍ ആവശ്യപ്പെടുന്നു. മുന്‍ ഭര്‍ത്താവ് ജോര്‍ജുമായി 15 വര്‍ഷം നിയമപോരാട്ടത്തിന് ശേഷമാണ് കേസില്‍ ശ്രീവിദ്യ വിജയിച്ചത്. ശ്രീവിദ്യയുടെ പേരില്‍ ഇത്തരമൊരു വില്‍പ്പത്രം തയാറാക്കിയത് തന്നെ അറിയിച്ചിരുന്നില്ല. സഹോദരിയെ സ്വാധീനിച്ചാണ് ഇത് സാധിച്ചതെന്നും പരാതിയില്‍ പറയുന്നു. വില്‍പ്പത്രത്തില്‍ സാക്ഷികളായി ഒപ്പിട്ടിരിക്കുന്നത് ഗണേഷ്‌കുമാറിന്റെ െ്രെഡവറായ രഞ്ജുകുമാറും സഹോദരന്‍ കെ സജീവനുമാണ്.
ഒരേ ഒരു സഹോദരന്‍ എന്ന നിലയില്‍ താമസം കൂടാതെ തന്റെ പരാതിക്ക് പരിഹാരം കാണാന്‍ നടപടിയെടുക്കണമെന്നും തന്റെ ആരോഗ്യസ്ഥിതിയും മോശമായി വരികയാണെന്നും ശങ്കര്‍രാമന്‍ പറയുന്നു. പരാതി ഡി.ജി.പിക്ക് കൈമാറുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഇരുവരും അറിയിച്ചതായും ശങ്കര്‍ രാമന്‍ പറഞ്ഞു. 2006 ഒക്‌ടോബര്‍ 19നാണ് ശ്രീവിദ്യ അന്തരിച്ചത്. ഇതിനുശേഷം 2007 ജനുവരി മൂന്നിന് വില്‍പ്പത്രത്തില്‍ പറയുന്ന പ്രകാരമുള്ള പണം നല്‍കണമെന്നാവശ്യപ്പെട്ട് ശ്രീവിദ്യയുടെ സഹോദരപുത്രന്‍ ഗണേശ്കുമാറിന് കത്തയച്ചു.
ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ട് ആദായനികുതി സംബന്ധിച്ച മൂന്ന് കേസ് ചെന്നൈയിലുണ്ടെന്നും വീട്, വാഹനവായ്പകളുമായി ബന്ധപ്പെട്ട ബാധ്യതകളുണ്ടെന്നും ഇതൊക്കെ പരിഹരിക്കാന്‍ സമയം വേണമെന്നും കാണിച്ച് 2007 ജനുവരി 17 ന് ഗണേശ്കുമാര്‍ മറുപടി നല്‍കി. ഇതിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ശങ്കര്‍രാമന്‍ നേരത്തെയും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
അതേസമയം, ഗണേഷ്‌കുമാര്‍ നടി ശ്രീവിദ്യയുടെ വില്‍പ്പത്രത്തില്‍ തിരിമറി നടത്തിയെന്ന ആരോപണത്തില്‍ പ്രാഥമികാന്വേഷണം നടത്താന്‍ ലോകായുക്ത തീരുമാനിച്ചിരുന്നു. പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിച്ചായിരുന്നു ലോകായുക്തയുടെ ഉത്തരവ്. അന്വേഷണത്തിന്റെ ഭാഗമായി ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കര്‍റാമിന്റെ മൊഴി ഈമാസം 28ന് രേഖപ്പെടുത്തും. വില്‍പ്പത്ര പ്രകാരം ശ്രീവിദ്യയുടെ സഹോദരനും പരിചാരകര്‍ക്കും ലഭിക്കേണ്ടിയിരുന്ന വിഹിതം ഗണേഷ്‌കുമാര്‍ തട്ടിയെടുത്തുവെന്നാണ് പ്രധാനയാരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha